Malayalam
ഡിയോരമ ഫിലിം ഫെസ്റ്റിവല്‍; നായാട്ടിന് തിളക്കമാര്‍ന്ന വിജയം മികച്ച നടന് ജോജു ജോര്‍ജ്, മികച്ച ചിത്രം നായാട്ട്
ഡിയോരമ ഫിലിം ഫെസ്റ്റിവല്‍; നായാട്ടിന് തിളക്കമാര്‍ന്ന വിജയം മികച്ച നടന് ജോജു ജോര്‍ജ്, മികച്ച ചിത്രം നായാട്ട്

ഡിയോരമ ഇന്റര്‍നാഷനല്‍ ഫെസ്റ്റിവലില്‍ നായാട്ടിന് തിളക്കമാര്‍ന്ന വിജയം. മികച്ച ചിത്രത്തിനുള്ള സില്‍വര്‍ സ്പാരോ പുരസ്കാരവും മികച്ച നടനുള്ള ഗോള്‍ഡന്‍ സ്പാരോ പുരസ്കാരവും ‘നായാട്ട്’ സ്വന്തമാക്കി. മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്, നിമിഷ സജയന് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
മേളയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഫീച്ചര്‍ ഫിലിം ആണ് നായാട്ട്. നായാട്ടിലെ അവിസ്മരണീയമായ പ്രകടനത്തിലൂടെ ജോജു ജോര്‍ജ് മികച്ച നടനായി. നായാട്ട് എന്ന ചിത്രത്തെക്കുറിച്ചും ജോജുവിന്റെ പ്രകടനത്തെക്കുറിച്ചും മികച്ച അഭിപ്രായമാണ് ജൂറി അംഗങ്ങള്‍ അറിയിച്ചത്. ‘ബറാ ബറ’ എന്ന ഹിന്ദി ചിത്രമാണ് ഏറ്റവും മികച്ച ചലച്ചിത്രം. സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന ചിത്രത്തിലൂടെ റിമ കല്ലിങ്കല്ലിനാണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്.
ഗിരിഷ് കാസര്‍വള്ളി, മനീഷ കൊയ്രാള, സുരേഷ് പൈ, സുദീപ് ചാറ്റര്‍ജീ, സച്ചിന് ചാറ്റെ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...