Bollywood
പാമ്പു കടിയേറ്റ് സല്മാന് ഖാൻ, പന്‍വേലിലെ ഫാം ഹൗസില്‍ വച്ചാണ് കടിയേറ്റത്; താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ
പാമ്പു കടിയേറ്റ് സല്മാന് ഖാൻ, പന്‍വേലിലെ ഫാം ഹൗസില്‍ വച്ചാണ് കടിയേറ്റത്; താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ
നടന് സല്മാന് ഖാനെ പാമ്പു കടിച്ചു. ഞായറാഴ്ച രാവിലെയാണ് പന്‍വേലിലെ ഫാം ഹൗസില്‍ വച്ചാണ് താരത്തിന് പാമ്പു കടിയേറ്റത്. ഉടന്‍ നവീ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തുകയും പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്.
ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ക്രിസ്മസ്-പുതുവത്സരം ആഘോഷിക്കാനാണ് നടന് ഫാം ഹൗസിലെത്തിയത്. താരം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. ക്രിസ്മസ് രാത്രിയില്‍ താരത്തിന്റെ ഫാം ഹൗസില്‍ പാര്‍ട്ടി നടന്നിരുന്നു. ലോക്ഡൗണ്‍ കാലത്തും താരം ഫാം ഹൗസിലാണ് ചിലവഴിച്ചത്.
നിരവധി സിനിമകളാണ് സല്‍മാന്റെതായി ഒരുങ്ങുന്നത്. ഷാരൂഖ് ചിത്രം പത്താന്, ആമിര്‍ ഖാന് ചിത്രം ലാല്‍ സിംഗ് ഛദ്ദ എന്നിവയില്‍ കാമിയോ റോളില്‍ താരം എത്തുന്നുണ്ട്. പത്താന്റെ ഷൂട്ടിംഗ് സല്മാന് പൂര്‍ത്തിയാക്കിയിരുന്നു.
കത്രീന കൈഫിന്റെ വിവാഹത്തിന് ശേഷം ടൈഗര്‍ 3-യുടെ ഷൂട്ടിംഗ് തുടരാന്‍ ഒരുങ്ങുകയാണ് സല്മാന് ഇപ്പോള്‍. പൂജ ഹെഗ്ഡെ നായികയാകുന്ന കഭി ഈദ് കഭി ദിവാലി എന്ന ചിത്രവും ജാക്വിലിന് ഫെര്‍ണാണ്ടസിനൊപ്പം കിക് 2 എന്നീ ചിത്രങ്ങളുമാണ് താരം ഇനി അഭിനയിക്കാന്‍ ഒരുങ്ങുന്നത്.
