Bollywood
മകൾക്കൊപ്പം ക്രിസ്മസ് ആഘോഷമാക്കി ഐശ്വര്യ! ചിത്രം വൈറൽ
മകൾക്കൊപ്പം ക്രിസ്മസ് ആഘോഷമാക്കി ഐശ്വര്യ! ചിത്രം വൈറൽ
Published on
ഐശ്വര്യ റായിയേയും അഭിഷേക് ബച്ചനേയും പോലെ മകള്‍ ആരാധ്യയ്ക്കും ആരാധകർ ഏറെയാണ്. സമൂഹമാധ്യമങ്ങളില്‍ സജീവമായിട്ടുള്ള ഐശ്വര്യ തന്റെ വിശേഷങ്ങളോടൊപ്പം തന്നെ മകൾക്കൊപ്പമുള്ള ചിത്രങ്ങളും പങ്കിടാറുണ്ട്.
ഇത്തവണത്തെ ക്രിസ്മസ് ഐശ്വര്യ ആഘോഷിച്ചത് മകള്‍ക്കൊപ്പമായിരുന്നു. ആരാധ്യയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. “എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍, സ്നേഹവും സമാധാനാവും ആരോഗ്യവും സന്തോഷവും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ,” ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ആരാധ്യയ്ക്ക് പുറമെ അന്തരിച്ച പിതാവിന്റെ ചിത്രത്തിനും ഒപ്പമുള്ള ഫോട്ടോയാണ് ഐശ്വര്യ പങ്കുവച്ചിട്ടുള്ളത്. കഴിഞ്ഞ മാസം പിതാവിന്റെ ജന്മദിനത്തിലും മാതാപിതാക്കളുടെ വിവാഹ വാര്‍ഷിക ദിനത്തിലും വൈകാരികമായ കുറിപ്പോടെ ഐശ്വര്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.
Continue Reading
You may also like...
Related Topics:aiswarya rai
