News
കവി മാധവന് അയ്യപ്പത്ത് അന്തരിച്ചു
കവി മാധവന് അയ്യപ്പത്ത് അന്തരിച്ചു
കവി മാധവന് അയ്യപ്പത്ത് അന്തരിച്ചു. 87 വയസായിരുന്നു. ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന് പ്രൈസ് എന്നിവ അടക്കം നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്.
ജീവചരിത്രക്കുറിപ്പുകള്‍, കിളിമൊഴികള്‍ (കവിതാസമാഹാരം), ശ്രീ നാരായണ ഗുരു (ഇംഗ്ലീഷ്), ധര്‍മ്മപദം (തര്‍ജ്ജമ), മണിയറയില്‍, മണിയറയിലേക്ക് തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
തൃശ്ശൂര്‍ ജില്ലയില്‍ കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂരില്‍ അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയമ്മയുടെയും പെരിങ്ങോട്ട് കരുമത്തില്‍ രാമുണ്ണി നായരുടെയും മകനായി 1934 ഏപ്രില്‍ 24-നാണ് മാധവന് അയ്യപ്പത്തിന്റെ ജനനം. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഇക്കണോമിക്സില്‍ ബി.എയും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എയും നേടി. 1992 വരെ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ സേവനമനുഷ്ഠിച്ചു. ഭാര്യ: ടി.സി. രമാദേവി. മക്കള്‍: ഡോ. സഞ്ജയ് ടി. മേനോന്, മഞ്ജിമ ബബ്ലു.
