ഇത്തരം കൊലപാതകങ്ങൾക്ക് ഇരയായവരുടെ കുട്ടികളുടെ സങ്കടം കണ്ടു നിൽക്കാനാവുന്നില്ല…രാഷ്ട്രീയ കൊലപാതങ്ങൾ അവസാനിപ്പിക്കാനായി ആരുടെ കാലുപിടിക്കാനും തയ്യാറാണെന്ന് സുരേഷ് ഗോപി

രാഷ്ട്രീയ കൊലപാതങ്ങൾ അവസാനിപ്പിക്കാനായി ആരുടെ കാലുപിടിക്കാനും താൻ തയ്യാറാണെന്ന് സുരേഷ് ഗോപി എം.പി. അച്ഛൻ എന്ന നിലയിൽ ഇത്തരം കൊലപാതകങ്ങൾക്ക് ഇരയായവരുടെ കുട്ടികളുടെ സങ്കടം കണ്ടു നിൽക്കാനാവുന്നില്ല. ഒരോ കൊലപാതകവും ഒരു പ്രദേശത്തിന്റെ സമാധാനം കൂടിയാണ് ഇല്ലാതാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽ കൊല്ലപ്പെട്ട ബി ജെ പി ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു എം പിയുടെ പ്രതികരണം.
കൊലപാതകങ്ങൾ തകർക്കുന്നത് രാജ്യത്തിന്റെ വളർച്ചയെയാണ്. ആര് കൊല്ലപ്പെട്ടാലും അത് ബാധിക്കുന്നത് കുഞ്ഞുങ്ങളെയാണ്. മരണപ്പെട്ടവരുടെ കുഞ്ഞുങ്ങൾ മാത്രമല്ല. സമുഹത്തിലെ കുഞ്ഞുങ്ങളുടെ മനസ്സിൽ ഇതു കളങ്കമായി മാറുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലയാളികൾക്കായി കൂടുതൽ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കർണാടകയിലേക്കാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. നിലവിൽ രഞ്ജിത്തിന്റെ കൊലയാളികൾക്കായി തമിഴ്നാട്ടിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പമാണ് കർണാടകയിലും അന്വേഷണം നടത്തുന്നത്.
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന് ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...