സംഗീത സംവിധായകന് എം എസ് ബാബുരാജിൻ്റെ ഭാര്യ ബിച്ച ബാബുരാജ് അന്തരിച്ചു
സംഗീത സംവിധായകന് എം എസ് ബാബുരാജിൻ്റെ ഭാര്യ ബിച്ച ബാബുരാജ് അന്തരിച്ചു. അവസാന നാളുകളില്‍ ഇവര്‍ കൊണ്ടോട്ടി തുറക്കലില്‍ മകള്‍ സാബിറയുടെ വീട്ടിലായിരുന്നു.
ദീര്‍ഘനാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ കോഴിക്കോട് മാത്തോട്ടം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. മക്കള്‍: സാബിറ, ദില്ദാര്, ഗുല്‍നാര്‍, ജബ്ബാര്‍, ഷംസാദ്, സുല്‍ഫീക്കര്‍, റോസിന, ഫര്‍ഹാദ്, ഷംന.
1956 ലാണ് ബാബുരാജിൻ്റെ ജീവിത പങ്കാളിയായി ബിച്ച കോഴിക്കോട് പന്നിയങ്കരയിലെത്തിയത്. ബാബുരാജിനെ കുറിച്ചുള്ള ബിച്ചയുടെ ഓര്‍മകളിലൂടെ സക്കീര്‍ ഹുസൈന് എഴുതിയ പുസ്തകം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ബാബുരാജിനെക്കുറിച്ച് ഭാര്യ ബിച്ചയുടെ ഓര്‍മകളാണ് ‘ബാബുക്ക’ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാബുരാജെന്ന സംഗീതജ്ഞന്റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ക്കൊപ്പം കോഴിക്കോടിനേയും കോഴിക്കോടിന്റെ രാവുകളെ സംഗീതസാന്ദ്രമാക്കിയിരുന്ന ഒരുപിടി കലാകാരന്മാരേയും ഈ പുസ്തകത്തില്‍ പറയുന്നുണ്ട്.
