Connect with us

രാജ്യത്തിൻറെ അഭിമാനമായി ഹര്‍നാസ് സന്ധു! 21 വർഷത്തിന് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക്

News

രാജ്യത്തിൻറെ അഭിമാനമായി ഹര്‍നാസ് സന്ധു! 21 വർഷത്തിന് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക്

രാജ്യത്തിൻറെ അഭിമാനമായി ഹര്‍നാസ് സന്ധു! 21 വർഷത്തിന് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക്

2021ലെ വിശ്വ സുന്ദരിപ്പട്ടം ഇന്ത്യയുടെ ഹർനാസ് സന്ധുവിന്. 21 വർഷത്തിനു ശേഷമാണ് പഞ്ചാബിലെ ചണ്ഡീഗഡ് സ്വദേശിയായ ഈ ഇരുപത്തിയൊന്നുകാരിയിലൂടെ വിശ്വസുന്ദരി പട്ടം ഇന്ത്യയിലെത്തുന്നത്. 2000ൽ ലാറ ദത്തയും 1994ൽ സുസ്മിത സെന്നുമാണ് നേരത്തെ ഇന്ത്യയിൽ നിന്ന് ഈ നേട്ടം കൈവരിച്ചത്. ഇസ്രായേലിലെ ഏയ്‌ലറ്റില്‍ നടന്ന 70ാം മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് 21 വയസ്സുകാരിയായ ഹർനാസ് വിജയകിരീടം ചൂടിയത്.

ഇസ്രയേലിൽ ഏലിയറ്റിൽ നടന്ന എഴുപതാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ പാരഗ്വയേയും ദക്ഷിണാഫ്രിക്കയേയും പിന്തള്ളിയാണ് ഹർനാസ് ഒന്നാമതെത്തിയത്. 1994ൽ സുസ്‌മിത സെനും, 2000ൽ ലാറ ദത്തയും കിരീടംചൂടിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരി വിശ്വസുന്ദരി കിരീടം ചൂടുന്നത്. മുൻ മിസ് യൂണിവേഴ്‌സ് ആയ മെക്‌സിക്കോയുടെ ആൻഡ്രിയ മെസ തന്റെ പിൻഗാമിയെ കിരീടമണിയിച്ചു.

മത്സരത്തിൽ ആദ്യറണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടത് പരാഗ്വെയാണ്. രണ്ടാം റണ്ണറപ്പായി ദക്ഷിണാഫ്രിക്കയും തെരഞ്ഞെടുക്കപ്പെട്ടു. ഫൈനൽ റൗണ്ടായ ടോപ് ത്രീ റൗണ്ടിൽ, ”ഇക്കാലത്ത് യുവതികൾ അനുഭവിക്കുന്ന സമ്മർദ്ദത്തെക്കുറിച്ച് അവർക്ക് എന്തുപദേശമായിരിക്കും നിങ്ങൾ നൽകുക?” എന്ന ചോദ്യമാണ് പാനലിസ്റ്റുകൾ ചോദിച്ചത്.

ഇതിന് ഹർനാസ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ”അവനവനിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതാണ് ഇക്കാലത്ത് യുവതികൾ നേരിടുന്ന ഏറ്റവും വലിയ സമ്മർദ്ദം. നിങ്ങളെപ്പോലെ വേറെ ആരുമില്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും. മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യാതിരിക്കുക. ലോകത്ത് സംസാരിക്കുന്ന മറ്റ് പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക. പുറത്തുവരൂ, നിങ്ങൾക്ക് വേണ്ടി സംസാരിക്കൂ, നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്. നിങ്ങളാണ് നിങ്ങളുടെ ശബ്ദം. ഞാൻ എന്നിൽ വിശ്വസിച്ചു. അതിനാൽ ഞാനിന്ന് ഇവിടെ നിൽക്കുന്നു”

നടിയും മോഡലുമായ ഹർനാസ് 2021 ഒക്ടോബറിൽ നടന്ന മിസ് യൂണിവേഴ്സ് പട്ടം സ്വന്തമാക്കിയിരുന്നു. 2017-ൽ ടൈംസ് ഫ്രഷ് ഫേസ് കോണ്ടസ്റ്റിലൂടെയാണ് സൗന്ദര്യമത്സരങ്ങളിൽ ഹർനാസ് പങ്കെടുത്തുതുടങ്ങിയത്. 21-കാരിയായ ഹർനാസ് ഇപ്പോൾ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ബിരുദത്തിന് പഠിക്കുകയാണ്. ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 അടക്കം നിരവധി മത്സരങ്ങളിൽ കിരീടം ചൂടിയിട്ടുണ്ട്. നിരവധി പഞ്ചാബി സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്.

More in News

Trending

Recent

To Top