Connect with us

മോഡലുകളുടെ മരണം; സ്കൂബാ മുങ്ങി തപ്പുമ്പോൾ മറ്റൊരിടത്ത് ഹാർഡ്‍ ഡിസ്ക്ക് കിട്ടി! കായലിലേക്ക് തിരിച്ചെറിഞ്ഞു

News

മോഡലുകളുടെ മരണം; സ്കൂബാ മുങ്ങി തപ്പുമ്പോൾ മറ്റൊരിടത്ത് ഹാർഡ്‍ ഡിസ്ക്ക് കിട്ടി! കായലിലേക്ക് തിരിച്ചെറിഞ്ഞു

മോഡലുകളുടെ മരണം; സ്കൂബാ മുങ്ങി തപ്പുമ്പോൾ മറ്റൊരിടത്ത് ഹാർഡ്‍ ഡിസ്ക്ക് കിട്ടി! കായലിലേക്ക് തിരിച്ചെറിഞ്ഞു

മോഡലുകളുടെ അപകട മരണത്തിൽ അന്വേഷണസംഘത്തെ ഏറെ കുഴപ്പിച്ച ഒന്നാണ് കായലിലേക്ക് വലിച്ചെറിഞ്ഞ ഹാർഡ് ഡിസ്ക്. സ്ക്യൂബ ടീം ഇറങ്ങി പരിശോധിച്ചിട്ട് പോലും ഹാർഡ് ഡിസ്ക്ക് കണ്ടെത്താൻ സാധിച്ചിരുന്നില്ല. കായലിൽ വലിച്ചെറിഞ്ഞ സി.സി.ടി.വി ഹാർഡ് ഡിസ്ക് മത്സ്യബന്ധന തൊഴിലാളിയുടെ വലയിൽ കുരുങ്ങിയിരുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.

വല കീറാനിടയാക്കിയ, പ്രയോജനമില്ലാത്ത ‘ഇരുമ്പ് വസ്തു’ കായലിലേക്ക് തന്നെ കളഞ്ഞെന്നും വ്യക്തമായി. ആളെ തിരിച്ചറിഞ്ഞിട്ടുണ്ട് പൊലീസ്. ഇയാളെയും മത്സ്യത്തൊഴിലാളികളെയും കൂട്ടി ഇന്ന് സ്ഥലത്ത് വീണ്ടും തെരച്ചിൽ നടത്തും.

നിർണായക തെളിവ് തപ്പി ഫയർഫോഴ്സ് സ്കൂബാ സംഘം ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് താഴെ തെരച്ചിലിനിറങ്ങിയ തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് മത്സ്യത്തൊഴിലാളിക്ക് ഹാർഡ് ഡിസ്ക് കിട്ടിയത്. വേമ്പനാട്ട് കായലിൽ ഉപേക്ഷിച്ച ഹാർഡ് ഡിസ്‌കിന് കേടുപാടുകൾ സംഭവിച്ചില്ലെങ്കിൽ ദൃശ്യങ്ങൾ വീണ്ടെടുക്കാനാകും. ഉപ്പുവെള്ളത്തിൽ ഇത്രയധികം ദിവസം കിടന്നത് ഒരുപരിധി വരെ വെല്ലുവിളിയാകുമെന്നാണ് റിട്രീവിംഗ് വിദഗ്ദ്ധർ പറയുന്നത്. ഹീറ്റിംഗ് പ്രോസസറുകൾ വേണ്ടി വരും. ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്താൽ റിട്രീവിംഗ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കേണ്ടി വരും.

ഒന്നും രണ്ടും നിലകളിലെയും ഇടനാഴി, പാർക്കിംഗ് ഏരിയ എന്നീ സ്ഥലങ്ങളിലെയും ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിക്‌സായിരുന്നു പുഴയിൽ ഉപേക്ഷിച്ചത്. പൊലീസ് എത്തും മുന്നേ ഇത് ഹോട്ടലുടമ റോയ് വയലാട്ട് ഊരിമാറ്റിക്കുകയായിരുന്നു. ശേഷം കായലിൽ ഉപേക്ഷിക്കുകയും ചെയ്തു. ദൃശ്യങ്ങൾ ലഭിച്ചാൽ അപകടമരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ കഴിയുമെന്നാണ് വിശ്വാസം .

More in News

Trending

Recent

To Top