News
ചലച്ചിത്ര നിര്‍മ്മാതാവ് സതീഷ് കുറ്റിയില്‍ അന്തരിച്ചു
ചലച്ചിത്ര നിര്‍മ്മാതാവ് സതീഷ് കുറ്റിയില്‍ അന്തരിച്ചു
Published on
ചലച്ചിത്ര നിര്‍മ്മാതാവും ബി.ഡി.ജെ.എസ് കോഴിക്കോട് ജില്ലാ ട്രഷററുമായ സതീഷ് കുറ്റിയില്‍ അന്തരിച്ചു. വടകര ജയഭാരത് തിയറ്റര്‍ ഉടമയാണ്. ജോലനം, കാക്കക്കും പൂച്ചക്കും കല്യാണം തുടങ്ങി ഏഴോളം സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്.
2016 ല്‍ നിയമാസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് രണ്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. എസ്എന്‍ഡിപി യോഗം കോഴിക്കോട് സിറ്റി യൂണിയന് സെക്രട്ടറി ആയിരുന്നു.
പിതാവ്: സ്വാതന്ത്രസമര സേനാനി കുറ്റിയില്‍ നാരായണന്. മാതാവ്: ലക്ഷ്മി. ഭാര്യ: അഡ്വ. സൈറ സതീഷ്. മക്കള്‍: ബ്രിട്ടോ സതീഷ്, ഷാരേ സതീഷ്. മരുമകള്‍: ശശികല ബ്രിട്ടോ. സഹോദരങ്ങള്‍: സുഭാഷ്, സുജാത, വേണുഗോപാല്‍, സുഗുണേഷ്, സന്തോഷ്, സുലേഖ, പരേതനായ സുരേഷ്.
Continue Reading
You may also like...
Related Topics:news
