Connect with us

സുന്ദരികളുടെ മരണത്തിൽ ദുരൂഹത! നിലപാട് തിരുത്തുന്നു.. കേസിൽ വീണ്ടും ട്വിസ്റ്റോ!

News

സുന്ദരികളുടെ മരണത്തിൽ ദുരൂഹത! നിലപാട് തിരുത്തുന്നു.. കേസിൽ വീണ്ടും ട്വിസ്റ്റോ!

സുന്ദരികളുടെ മരണത്തിൽ ദുരൂഹത! നിലപാട് തിരുത്തുന്നു.. കേസിൽ വീണ്ടും ട്വിസ്റ്റോ!

മിസ് കേരള മത്സര ജേതാക്കളായ മോഡലുകളുടെ അപകട മരണത്തിൽ ദുരൂഹതയില്ലെന്ന അന്വേഷണ സംഘത്തിന്റെ ആദ്യ നിലപാടു തിരുത്തി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു. അപകടത്തിൽ ദുരൂഹതയുണ്ടെന്നും നമ്പർ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ശേഖരിക്കപ്പെട്ട ഹാർഡ് ഡിസ്ക് കണ്ടെത്തിയാൽ ദുരൂഹതയുടെ ചുരുളഴിയുമെന്നു കമ്മിഷണർ പ്രതികരിച്ചു. സംഭവം നടക്കുമ്പോൾ അവധിയിലായിരുന്ന കമ്മിഷണർ ഇന്നലെയാണു തിരികെയെത്തിയത്

നിർണായക തെളിവുകൾ അടങ്ങിയ ഹാർഡ് ഡിസ്ക് കായലിൽ എറിഞ്ഞെന്ന പ്രതികളുടെ മൊഴി വിശ്വസിച്ചാണു പൊലീസിന്റെ അന്വേഷണം. സംഭവദിവസം നമ്പർ 18 ഹോട്ടലിലെ നിശാപാർട്ടിയിൽ പങ്കെടുത്ത മുഴുവൻ പേരുടെയും വിവരങ്ങൾ ശേഖരിക്കുമെന്നു കമ്മിഷണർ പറഞ്ഞു. ഹോട്ടലിലെ ദൃശ്യങ്ങൾ നശിപ്പിച്ചതാണു കേസ് ദുരൂഹമാക്കിയത്.അപകടം നടന്നപ്പോൾ മോഡലുകളുടെ കാറിനെ മറ്റൊരു കാറിൽ പിന്തുടർന്ന സൈജു എം. തങ്കച്ചൻ, അപകടത്തിൽ അകപ്പെട്ട വാഹനം ഓടിച്ച അബ്ദുൽ റഹ്മാൻ എന്നിവരെ വീണ്ടും ചോദ്യം ചെയ്യും.

കോസ്റ്റ് ഗാർഡ്, നേവി എന്നിവരുടെ സഹകരണത്തോടെ ഇന്നലെയും കായലിൽ തിരച്ചിൽ തുടർന്നിരുന്നു. ഇന്നലെ പൊലീസിന്റെ ആവശ്യപ്രകാരം കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും നേവിയും ചേർന്ന് പാലത്തിന് താഴെ തെരച്ചിൽ നടത്തിയിരുന്നു. കോസ്റ്റൽ പൊലീസിന്റെ സോണാർ സ്കാനറും ഉപയോഗിച്ചു. എന്നാൽ ചലിക്കുന്ന വസ്തുക്കൾ മാത്രമേ ഇതിൽ കൃത്യമായി വ്യക്തമാകൂ. അടിത്തട്ടിലുള്ള വസ്തുക്കൾ തിരിച്ചറിയാമെങ്കിലും എന്താണെന്ന് ഉറപ്പാക്കാൻ കഴിയില്ല. രാവിലെ 11ന് തുടങ്ങിയ തെരച്ചിൽ വൈകിട്ട് ആറരയോടെയാണ് അവസാനിപ്പിച്ചത്. കോസ്റ്റ് ഗാർഡ് സംഘം ഇന്നും തെരച്ചിൽ തുടരും

അപകട മരണത്തിനുപിന്നില്‍ ഏതെങ്കിലും വി.ഐ.പികളുടെയോ സിനിമാ മേഖലയിലെ വ്യക്‌തികളുടെയൊ പങ്ക്‌ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥനായ ഇന്‍സ്‌പെക്‌ടര്‍ എ. അനന്തലാല്‍ പറഞ്ഞിരുന്നു. കേസില്‍ ദുരൂഹതകളില്ല. ചില പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട്‌ അടിസ്‌ഥാനരഹിതമായ വാര്‍ത്തകളാണു പുറത്തുവിടുന്നത്‌. പോലീസിനു നടപടിക്രമം പാലിച്ചു മാത്രമേ അന്വേഷണം നടത്താനാകൂ. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ ഇതുവരെയുള്ള അന്വേഷണത്തില്‍ തൃപ്‌തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അനന്തലാല്‍ പറഞ്ഞു.

അതേസമയം തന്നെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട്‌ മരിച്ച അഞ്‌ജന ഷാജന്റെ കുടുംബം കൊച്ചി സിറ്റി പോലീസ്‌ കമ്മിഷണര്‍ക്കു പരാതി നല്‍കി. ഹോട്ടലില്‍നിന്ന്‌ ഇറങ്ങുന്നതുവരെ അഞ്‌ജനയ്‌ക്ക്‌ യാതൊരു പ്രശ്‌നങ്ങളുമില്ലായിരുന്നെന്നും എന്നാല്‍ യാത്രാമധ്യേ കുണ്ടന്നൂര്‍ ജംഗ്‌ഷനില്‍വച്ച്‌ എന്തോ സംഭവിച്ചെന്നും അഞ്‌ജനയുടെ സഹോദരന്‍ അര്‍ജുന്‍ പ്രതികരിച്ചു. മരിച്ച മോഡൽ അൻസി കബീറിന്റെ അച്ഛൻ അബ്ദുൽ കബീറും അമ്മാവൻ എ.നസീമും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. അപകടത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിലെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. അന്വേഷണം ഊർജിതമായി മുന്നോട്ടു പോകുന്നതായി മുഖ്യമന്ത്രി അറിയിച്ചെന്നു നസീം പറഞ്ഞു.

More in News

Trending

Recent

To Top