Tamil
നടന്‍ വിജയ്ക്ക് ബോംബ് ഭീഷണി; നീലങ്കരയിലെ വസതിയ്ക്ക് നേരെയാണ് ബോംബ് ഭീഷണി ഉയര്‍ന്നത്
നടന്‍ വിജയ്ക്ക് ബോംബ് ഭീഷണി; നീലങ്കരയിലെ വസതിയ്ക്ക് നേരെയാണ് ബോംബ് ഭീഷണി ഉയര്‍ന്നത്
തമിഴ് നടന്‍ വിജയ്ക്ക് ബോംബ് ഭീഷണി. നീലങ്കരയിലെ വസതിയ്ക്ക് നേരെയാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. .തമിഴ്നാട് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ബോംബ് ഭീഷണി എത്തിയത്. ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡ് സ്ഥലത്ത് എത്തുകയും തിരച്ചില്‍ നടത്തുകയും ചെയ്തു.ഭീഷണി വ്യാജമാണ് എന്ന് പിന്നീട് പൊലീസ് അറിയിച്ചു
സംഭവത്തില്‍ വില്ലുപുരം സ്വദേശി എസ് ഭുവനേശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സാലിഗ്രാമിലുള്ള നടന്റെ വീടിന് നേരെയും വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു. ബീസ്റ്റ് എന്ന സിനിമയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.
അതേസമയം ആരാധകർ ഒരേ പോലെ ആരാധിക്കുന്ന ഇളയദളപതി വിജയ്ക്ക് രാഷ്ട്രീയത്തെ കുറിച്ച് ചോദിക്കുമ്പോൾ മൗനം ആണെങ്കിലും താരത്തിന്റെ ഫാൻസ് അസോസിയേഷൻ തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച വിജയം ആയിരുന്നു കാഴ്ചവെച്ചത്.. ഒക്‌ടോബർ പന്ത്രണ്ടിന് പ്രഖ്യാപിച്ച തമിഴ്നാട് തിരഞ്ഞെടുപ്പിൽ ഫലത്തിൽ തമിഴ് നാട്ടിലെ ഒന്‍പത് ജില്ലകളിലായി 59 സ്ഥലത്ത് ദളപതി വിജയ് മക്കള്‍ ഇയക്കം വമ്പിച്ച വിജയം നേടിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.തമിഴ്നാട്ടിൽ സ്ഥിതി ചെയ്യുന്ന വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ഒക്ടോബര്‍ ആറ് ഒൻപത് തീയതികളിലായി 27003 പദവികളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
തിരുന്നൽവേലി,തെങ്കാശി,കാഞ്ചിപുരം,വില്ലുപുരം,റാണിപ്പേട്ട്,തിരുപ്പത്തൂര്‍ എന്നീ സ്ഥലങ്ങളിൽ ഏറ്റവും മികവുറ്റ വിജയം തന്നെയാണ് വിജയ് ഫാൻസ് നേടിയിരിക്കുന്നത്.അതെ പോലെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഇതിൽ പതിമൂന്ന് സ്ഥലങ്ങളിൽ എതിരില്ലാതെയാണ് സ്ഥാനാർത്ഥികൾ വിജയിച്ചത്.ദളപതി വിജയ് മക്കള്‍ ഇയക്കം ഭാരവാഹികള്‍ വ്യക്തമാക്കുന്നത് അനുസരിച്ച് 46 വമ്പിച്ച ഭൂരിപക്ഷത്തോട് കൂടിയാണ് വിജയിച്ചത് എന്നാണ്
