Connect with us

രാജക്കണ്ണിന്റെ ഭാര്യ പാര്‍വതിയെ ചേർത്ത് നിർത്തി സൂര്യ, പത്ത് ലക്ഷം ബാങ്കിലിട്ട് താരം

Tamil

രാജക്കണ്ണിന്റെ ഭാര്യ പാര്‍വതിയെ ചേർത്ത് നിർത്തി സൂര്യ, പത്ത് ലക്ഷം ബാങ്കിലിട്ട് താരം

രാജക്കണ്ണിന്റെ ഭാര്യ പാര്‍വതിയെ ചേർത്ത് നിർത്തി സൂര്യ, പത്ത് ലക്ഷം ബാങ്കിലിട്ട് താരം

സൂര്യയെ നായകനാക്കി ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ‘ജയ് ഭീം’ രാജ്യമെങ്ങും വലിയ തോതില്‍ ചര്‍ച്ചയാവുകയാണ്. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 1993 -ല്‍ തമിഴ്നാട്ടില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയാണ് 2021 ല്‍ -ജയ് ഭീം പുറത്തിറങ്ങിയത്.

സൂര്യ നായകനായെത്തിയ ചിത്രത്തിൽ മലയാള സാന്നിധ്യമായി ലിജിമോൾ ജോസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജക്കണ്ണിന്റെ ഭാര്യ പാര്‍വതി അമ്മാളിന് സഹായവുമായി സൂര്യ തന്നെ രംഗത്തു വന്നിരിക്കുകയാണ്. ഇവരുടെ പേരില്‍ 10 ലക്ഷം രൂപ സൂര്യ ബാങ്കില്‍ നിക്ഷേപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ഥിരനിക്ഷേപമായി 10 ലക്ഷം രൂപ, താരം പാര്‍വതി അമ്മാളിന്റെ പേരില്‍ ബാങ്കില്‍ ഇട്ടിരിക്കുന്നത്. ഇതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കൈയിലെത്തും. മരണശേഷം മക്കള്‍ക്ക് തുക ലഭിക്കുമെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുമ്പ് ഇരുളര്‍ വിഭാഗത്തിലെ ജനങ്ങള്‍ക്ക് സഹായമൊരുക്കാന്‍ ഒരുകോടി രൂപ സൂര്യ നല്‍കിയിരുന്നു. പാര്‍വതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് സമ്മാനമായി നല്‍കുമെന്ന് രാഘവ ലോറന്‍സ് ഉറപ്പ് നല്‍കിയിരുന്നു.

‘ജയ് ഭീമിലെ’ സെന്‍ഗിണി എന്ന കഥാപാത്രമാണ് പാര്‍വതിയുടെ ജീവിതം പറഞ്ഞത്. എന്നാല്‍ സിനിമയിലെ സെന്‍ഗിണിയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് പാര്‍വതിയുടെ ഇപ്പോഴത്തെ ജീവിതം. ചെന്നൈയിലെ പോരൂരിലെ ഓലമേഞ്ഞ കുടിലിലാണ് പാര്‍വതി കുടുംബസമേതം താമസിക്കുന്നത്.

തൊണ്ണൂറുകളില്‍ നടന്ന സംഭവങ്ങളാണ് ചിത്രം പകര്‍ത്തുന്നത്. ചിത്രത്തിന് പ്രചോദനമേകിയത് ആദിവാസികളിലെ കുറുവ വിഭാഗത്തിന് നേരെ ഉണ്ടായ പൊലീസ് ആക്രമണമാണ്.

More in Tamil

Trending

Recent

To Top