News
മുഖത്ത് ശക്തിയായി ഇടിച്ചു, പാറക്കല്ല് കൊണ്ട് ആക്രമിച്ചു.. നടിയ്ക്ക് സംഭവിച്ചത്
മുഖത്ത് ശക്തിയായി ഇടിച്ചു, പാറക്കല്ല് കൊണ്ട് ആക്രമിച്ചു.. നടിയ്ക്ക് സംഭവിച്ചത്
തെലുങ്ക് ചലച്ചിത്രതാരം ശാലു ചൗരസിയയ്ക്ക് അജ്ഞാതന്റെ ആക്രമണത്തില്‍ പരിക്ക്. ഇന്നലെ രാത്രി ഹൈദരബാദിലെ ബഞ്ജാര ഹില്‍സിന് സമീപമുള്ള കെ ബി ആര് പാര്‍ക്കില്‍ സായാഹ്ന സവാരിക്കിറങ്ങിയതായിരുന്നു ശാലു. രാത്രി 8.30ഓടെ അപരിചിതനായ വ്യക്തി താരത്തെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് പറയുന്നതനുസരിച്ച് പാര്‍ക്കിലൂടെ നടക്കുകയായിരുന്ന ശാലുവിനോട് ് പണവും കൈയിലുള്ള വിലപിടിപ്പുള്ള വസ്തുക്കളും നല്കാന് ആവശ്യപ്പെട്ടു. നടി എതിര്‍ത്തതോടെ ആദ്യം മുഖത്ത് ശക്തിയായി ഇടിക്കുകയും അതിനു ശേഷം പാറക്കല്ല് കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിനു ശേഷം നടിയുടെ കൈയിലുണ്ടായിരുന്ന ഫോണും തട്ടിപ്പറിച്ചുകൊണ്ട് പ്രതി രക്ഷപ്പെട്ടു.നടിയെ സമീപത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
താരത്തിന്റെ പരാതിയെതുടര്‍ന്ന് ബഞ്ജാര ഹില്‍സ് പൊലീസ് മോഷ്ടാവിന് വേണ്ടി വ്യാപക തെരച്ചില്‍ ആരംഭിച്ചു. സമീപത്തുള്ള സി സി ടിവികളെല്ലാം പരിശോധിച്ച പൊലീസ് എത്രയും വേഗം പ്രതിയെ പിടികൂടുമെന്ന് അറിയിച്ചു. പ്രഭാത സവാരിക്കും സായാഹ്ന സവാരിക്കുമായി ഹൈദരാബാദിലെ ചലച്ചിത്ര മേഖലയിലുള്ളവരുടെ ഇഷ്ട സ്ഥലമാണ് കെ ബി ആര് പാര്‍ക്ക്.
