News
ഇസ്ലാമില്‍ സംഗീതം ഹറാം… തിരിച്ചറിഞ്ഞെതോടെ കരിയര്‍ ഉപേക്ഷിക്കുന്നു; സംഗീത ജീവിതം അവസാനിപ്പിച്ച് ഹൈദരാബാദ് റാപ്പര്‍
ഇസ്ലാമില്‍ സംഗീതം ഹറാം… തിരിച്ചറിഞ്ഞെതോടെ കരിയര്‍ ഉപേക്ഷിക്കുന്നു; സംഗീത ജീവിതം അവസാനിപ്പിച്ച് ഹൈദരാബാദ് റാപ്പര്‍

ഹൈദരാബാദ് റാപ്പര്‍ റുഹാന്‍ അര്‍ഷാദ് തന്റെ സംഗീത ജീവിതം അവസാനിപ്പിക്കുന്നു. ഇസ്ലാമില്‍ സംഗീതം ഹറാമാണെന്ന് താന്‍ തിരിച്ചറിഞ്ഞെന്നും അതിനാലാണ് കരിയര്‍ ഉപേക്ഷിക്കുന്നതെന്നും റുഹാന്‍ അര്‍ഷാദ് പറഞ്ഞു. തീരുമാനത്തില്‍ താന്‍ സന്തോഷവാനാണെന്നും ഇക്കാര്യത്തില്‍ രണ്ടാമതൊന്നും തനിക്ക് ആലോചിക്കേണ്ടിവന്നില്ലെന്നും റുഹാന്‍ പറയുന്നു.
അല്ലാഹുവില്‍ നിന്നുള്ള ‘ഹിദായത്ത്’ പ്രകാരമാണ് സംഗീതം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും സംഗീതം കൊണ്ട് മാത്രമാണ് തനിക്ക് ജീവിതത്തില്‍ ഉയര്‍ന്ന പദവിയിലെത്താന്‍ കഴിഞ്ഞതെന്നും അര്‍ഷാദ് പറഞ്ഞു.
സംഗീതം ഉപേക്ഷിക്കുന്നത് ദൈവത്തിന്റെ ഇഷ്ടമാണെന്നും തന്റെ തീരുമാനത്തില്‍ തന്നെ പിന്തുണയ്ക്കാനും കുറ്റകരമല്ലാത്ത ഉള്ളടക്കം തീരുമാനിക്കാന്‍ സഹായിക്കാനും ആരാധകരോട് അര്‍ഷാദ് അഭ്യര്‍ത്ഥിച്ചു. പാടില്ലെന്ന് മാത്രമല്ല ഇനി സംഗീതവുമായി ബന്ധപ്പെട്ട ഒരു കാര്യവും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭായ് ഭായ് എന്ന റാപ്പ് സോങിലൂടെയാണ് അര്‍ഷാദ് ശ്രദ്ധ നേടിയത്. 2019 ല്‍ പുറത്തിറക്കിയ മിയ ഭായ് എന്ന റാപ് സോങിലൂടെയാണ് റുഹാന്‍ അര്‍ഷാദ് പ്രശ്സ്തി നേടുന്നത്. 500 മില്യണ്‍ പേരാണ് മിയ ബായ് യൂട്യൂബില്‍ കണ്ടത്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...