Bollywood
തന്റെ മുറിയില്‍ സ്വയം തീര്‍ത്ത തടവിൽ ആര്യൻ, ആരോടും സംസാരിക്കാതെ താരപുത്രൻ… ഏറെ ദുഃഖങ്ങൾക്കിടയിലും മന്നത് വീണ്ടും ഒരാഘോഷത്തിന് തിരികൊളുത്തുന്നു, ഷാരൂഖിന്റെ വക സർപ്രൈസോ? കണ്ണ് നിറഞ്ഞ് ആരാധകർ
തന്റെ മുറിയില്‍ സ്വയം തീര്‍ത്ത തടവിൽ ആര്യൻ, ആരോടും സംസാരിക്കാതെ താരപുത്രൻ… ഏറെ ദുഃഖങ്ങൾക്കിടയിലും മന്നത് വീണ്ടും ഒരാഘോഷത്തിന് തിരികൊളുത്തുന്നു, ഷാരൂഖിന്റെ വക സർപ്രൈസോ? കണ്ണ് നിറഞ്ഞ് ആരാധകർ
ക്യാമറകൾക്ക് പിടികൊടുക്കാത്ത ബോളിവുഡ് താരം ഷാരൂഖാന്റെ മകൻ ആര്യൻ ലഹരി കേസിൽ കുടുങ്ങിയപ്പോൾ അത് മലയാളികളെയും അമ്പരിപ്പിച്ചു. ഒടുവിൽ തന്റെ തന്റെ എല്ലാ അടവുകളും പയറ്റികൊണ്ട് മകനെ പുറത്തിറക്കുകയൂം ചെയ്തു
ജയിലില്‍ നിന്ന് പുറത്ത് വന്നുവെങ്കിലും ആര്യന്‍ ഖാൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ ഇനിയുംസാധിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതോടൊപ്പം ഇന്ന് താരപുത്രന്റെ 24ാം പിറന്നാളാണ്
സാധാരണയായി നടക്കാറുള്ള ആര്‍ഭാടപൂര്‍ണമായ ആഘോഷങ്ങള്‍ക്ക് വിപരീതമായി ഇത്തവണ ‘മന്നത്തി’ല്‍ വെച്ച് ബന്ധുക്കളുമൊത്ത് ലളിതമായ രീതിയില്‍ ആഘോഷിക്കാനാണ് ഷാരൂഖിന്റെ തീരുമാനം. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അറസ്റ്റിനും ജയില്‍വാസത്തിനും പിന്നാലെ ഇത്തവണ പിറന്നാളിന് ആഘോഷങ്ങള്‍ വേണ്ട എന്ന് ഷാരൂഖ് തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കുംടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങ് മാത്രമാവും പിറന്നാളിനുണ്ടാവുക എന്നാണ് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആര്യന്റെ എല്ലാ പിറന്നാളും ഷാരൂഖ് ആഘോഷിക്കാറുണ്ടായിരുന്നു. വിലയേറിയ സമ്മാനങ്ങളും ഇന്റര്‍നാഷണല്‍ ടൂറും സര്‍പ്രൈസ് ഗിഫ്റ്റുകളുമുള്‍പ്പടെ മകന്റെ പിറന്നാള്‍ ഗംഭീരമാക്കാന്‍ താരം എന്നും ശ്രമിച്ചിരുന്നു. എന്നാലിത്തവണ പിറന്നാളും മറ്റ് ആഘോഷങ്ങളും കുടുംബത്തിനൊപ്പം നടത്താനാണ് തീരുമാനം. ന്യൂയോര്‍ക്കിലുള്ള ഷാരൂഖിന്റെ മകള്‍ സുഹാന ഓണ്‍ലൈനായാവും ആഘോഷങ്ങളുടെ ഭാഗമാവുക. തന്റെ വിദേശത്തുള്ള കൂട്ടുകാരുമായി ആര്യന്‍ ഇപ്പോഴും സൗഹൃദം തുടരുന്നുണ്ട്.
1991ലാണ് ഷാരൂഖ് ഖാനും ഗൗരിയും വിവാഹിതരാവുന്നത്. ആറ് വർഷത്തിനു ശേഷം 1997 നവംബർ 13ന് ഷാരൂഖിനും ഗൗരിക്കും ആദ്യത്തെ കൺമണി പിറന്നു. ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തങ്ങൾക്ക് ലഭിച്ച മകന് അവർ ആര്യൻ എന്ന് പേരിട്ടു.
ആര്യനെക്കുറിച്ചുള്ള നിരവധി വാർത്തകൾ മുമ്പ് വന്നിട്ടുണ്ടെങ്കിലും ഒക്ടോബർ രണ്ടിന് ആയിരുന്നു ഈ 23കാരന്‍റെ പേര് ലോകം മുഴുവനും ശ്രദ്ധാ കേന്ദ്രമായത്. ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്ത എട്ട് പേരിൽ ഒരാളായിരുന്നു ആര്യൻ.
ആര്യന് മാനസികമായും ശാരീരികമായും ആര്യന്‍ ഇപ്പോഴും ബുദ്ധിമുട്ടുകള്‍ അനുഭവിയ്ക്കുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്‍ സി ബിയുടെ എസ് ഐ ടി സംഘം ആര്യന്‍ ഖാനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ല എന്നാണ് എസ് ഐ ടി സംഘത്തെ ആര്യന്‍ അറിയിച്ചിരിയ്ക്കുന്നത്. കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചുകൊണ്ടിരിയ്ക്കുകയാണ് ആര്യന്‍ എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. വീട്ടിനുള്ളില്‍ തന്റെ മുറിയില്‍ സ്വയം തീര്‍ത്ത തടവിലാണത്രെ ആര്യന്‍. ആരോടും കാര്യമായി സംസാരിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നില്ല. ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ട് പത്ത് ദിവസം കഴിഞ്ഞു എങ്കിലും മാനസികമായി ജയില്‍ അനുഭവങ്ങളില്‍ നിന്ന് പുറത്തു കടക്കാന്‍ ആര്യന് ഇപ്പോഴും കഴിഞ്ഞിട്ടില്ലത്രെ.
ഷാരൂഖ് ഖാനും കുടുംബവും ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും ആര്യന് നല്‍കാതെ കൂടെ തന്നെ നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മകന്റെ സുരക്ഷയെ കുറിച്ചോര്‍ത്ത് കിങ് ഖാന്‍ ഭയപ്പെടുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആര്യന് വിശ്വസ്തനായ ഒരു ബോഡിഗാര്‍ഡിനെ നിയമിക്കാന്‍ ഷാരൂഖ് ഖാന്‍ ആലോചിക്കുന്നുണ്ട്. ജയിലിനുള്ളില്‍ വച്ചും ആര്യന്‍ ആരോടും അധികം സംസാരിച്ചില്ല എന്നാണ് വിവരം. ചോദിയ്ക്കുന്ന ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരം നല്‍കുകയായിരുന്നു. കാന്റീനില്‍ നിന്നും വാങ്ങുന്ന വെള്ളവും ബിസ്‌ക്കറ്റും മാത്രമാണ് താരപത്രന്‍ 28 ദിവസവും കഴിച്ചത്. ആ ദിവസത്തിനുള്ളില്‍ ചില പുസ്തകങ്ങളും ആര്യന്‍ വാങ്ങി സൂക്ഷിക്കുകയും വായിക്കുകയും ചെയ്തിരുന്നുവത്രെ.
