Bollywood
മന്നത്തോ, അലിബാഗോ? വിടാൻ ഒരുക്കമില്ലാതെ സുഹാന.. പാപ്പരാസികളുടെ കണ്ണിൽ പെടാതെ കിംഗ് ഖാന്റെ ഒളിവിലെ ആഘോഷം ഒരുക്കങ്ങൾ ഇങ്ങനെ…
മന്നത്തോ, അലിബാഗോ? വിടാൻ ഒരുക്കമില്ലാതെ സുഹാന.. പാപ്പരാസികളുടെ കണ്ണിൽ പെടാതെ കിംഗ് ഖാന്റെ ഒളിവിലെ ആഘോഷം ഒരുക്കങ്ങൾ ഇങ്ങനെ…
ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞ ആര്യൻ ഖാൻ ജാമ്യം ലഭിച്ച് പുറത്ത് ഇറങ്ങിയതിന് പിന്നാലെ മന്നത്തിൽ വീണ്ടും സന്തോഷം നിറയുന്നു. ഇതിന് മുമ്പൊന്നും ആഘോഷിക്കപ്പെടാത്ത തരത്തിൽ കിംഗ് ഖാന്റെ പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുകയാണ് കുടുംബം. ഇതിനായി സുഹാനയുടെ നേതൃത്വത്തിൽ ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ആഘോഷങ്ങളില്‍ മാറ്റമുണ്ടാവും. ആര്യന്റെ അറസ്റ്റോടെ ഉണ്ടായ ആഘാതത്തിൽ നിന്ന് പൂര്‍ണമായും കരകയറാന്‍ ഷാരൂഖിന് സാധിച്ചിട്ടില്ല.
മന്നത്തില്‍ ആ വിഷാദം ഇപ്പോഴുമുണ്ട്. എന്നാല്‍ ആര്യന് ജാമ്യം ലഭിച്ചത് ആഘോഷിക്കാനുള്ളതാണെന്ന് ഷാരൂഖും ഗൗരിയും കരുതുന്നു. മന്നത്തില്‍ ദീപങ്ങള്‍ തെളിഞ്ഞത് അതിന്റെ ഭാഗമായിരുന്നു. ഗൗരി ഖാന്റെ 51ാം പിറന്നാള്‍ ഒക്ടോബര്‍ എട്ടിനായിരുന്നു ആര്യന് അമ്മയുടെ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനായിരുന്നില്ല. ആ സമയം ജയിലില്‍ ആയിരുന്നു ആര്യന്.
ഗൗരിയുടെ നഷ്ടപ്പെടുത്തിയ പിറന്നാളും ഇന്ന് ആഘോഷിക്കുമെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പിറന്നാള്‍ ആഘോഷം മന്നത്തിലായിരിക്കില്ല. അലിബാഗിലെ ഫാം ഹൗസിലായിരിക്കും ഇത്തവണ ആഘോഷങ്ങള്‍ നടക്കുക. എന്നാല്‍ അലിബാഗിലെ ആഘോഷങ്ങള്‍ക്ക് ഷാരൂഖ് അന്തിമ അനുമതി നല്‍കിയിട്ടില്ല. പക്ഷേ മന്നത്തില്‍ തുടരാനുള്ള ഓപ്ഷനും ഷാരൂഖ് പരിഗണിക്കുന്നുണ്ട്. പ്രധാനമായി അലിബാഗിലേക്കുള്ള യാത്രയാണ് ഷാരൂഖിന് തടസ്സമായി മാറുന്നത്. അലിബാഗിലെത്താന്‍ മുംബെയിലെ കൊളാബ വഴിയുള്ള ജെട്ടിയിലൂടെ വേണം സഞ്ചരിക്കാന്‍. പാപ്പരാസികളുടെ കണ്ണുവെട്ടിച്ച് അലിബാഗിൽ എത്താനാണ് നീക്കം. ഇതിനായി സെക്യൂരിറ്റി ചീഫ് രവി സിംഗ് നേതൃത്വം നൽകും.
ആര്യനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരുന്നതിനോട് തീര്‍ത്തും യോജിപ്പില്ല ഷാരൂഖ് ഖാന്. അതുകൊണ്ടാണ് ആഘോഷങ്ങള്‍ മന്നത്തില്‍ മതിയെന്ന് ഷാരൂഖ് കരുതുന്നത്. പിറന്നാള്‍ ദിനത്തില്‍ ആരാധകരെ കാണാനെത്തുന്നതും വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് അവരെ കൈവീശി കാണിക്കുന്നതും ഷാരൂഖിന് പതിവുള്ളതാണ്. ഷാരൂഖ് ഇപ്പോള്‍ നല്ല മൂഡിലാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. വിളിക്കുന്നവരോടെല്ലാം മറുപടി പറയുകയാണ് അദ്ദേഹം. തന്നെ വിളിച്ച് ജാമ്യം കിട്ടിയതിന് ആശംസയറിയിച്ചവരോടെല്ലാം ഷാരൂഖ് മറുപടി നല്‍കുന്നുണ്ട്. സുഹൃത്തുക്കളോടെല്ലാം മന്നത്തിലേക്ക് വരേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ആര്യന് പഴയ രീതിയിലേക്ക് തിരിച്ചുവരാന്‍ സമയം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഷാരൂഖിന്റെ വീട്ടിലേക്ക് ബൊക്കയും പൂക്കളുമെല്ലാം പിറന്നാളിന്റെ ഭാഗമായി കൊണ്ടുവരുന്നുണ്ട്. മന്നത്ത് അലങ്കരിക്കാനുള്ള ശ്രമമാണെന്ന് സൂചനയുണ്ട്. അതേസമയം ആര്യന്റെ സഹോദരി ജാമ്യം കിട്ടിയതിന് പിന്നാലെ വലിയആഘോഷത്തിലാണ്. ഹാലോവീന്‍ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സുഹാന തന്നെയാണ് പോസ്റ്റ് ചെയ്തത്.
ജയിൽ ജീവിതം മാനസികമായി ആര്യനെ തളർത്തിയിട്ടുണ്ട്. ആര്യന്റെ സുരക്ഷയിൽ മാതാപിതാക്കളായ ഷാറൂഖിനും,ഗൗരിക്കും ആശങ്കയുണ്ട്. ക്രൂയിസ് കപ്പലില്‍ ആര്യനൊപ്പം ഒരു ബോഡിഗാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ പ്രശ്നങ്ങളൊന്നുമുണ്ടാവുമായിരുന്നില്ലെന്നാണ് ഷാരൂഖ് കരുതുന്നത്. അതുകൊണ്ടു തന്നെ ആര്യനൊപ്പം മുഴുവന്‍ സമയവും പേഴ്സണല്‍ ബോഡി ഗാര്‍ഡിനെ നിർത്താൻ ആലോചിക്കുന്നുണ്ട്. ഇതിനായി കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ഖാന് കുടുംബത്തിന്റെ സുരക്ഷാ ചുമതല നിര്‍വ്വഹിക്കുന്ന രവി സിംഗിനെ ചുമതലപ്പെടുത്താനാണ് നീക്കം.
