News
ഒരു ഗുണ്ടയെ പോലെ നടൻ പെരുമാറി.. സ്ത്രീ പ്രവർത്തകരുടെ പരാതിയിൽ നടപടി ഇല്ലെങ്കിൽ അതിരൂക്ഷമായ സമരം കാണേണ്ടി വ വരും; സുധാകരൻ്റെ വെല്ലുവിളി
ഒരു ഗുണ്ടയെ പോലെ നടൻ പെരുമാറി.. സ്ത്രീ പ്രവർത്തകരുടെ പരാതിയിൽ നടപടി ഇല്ലെങ്കിൽ അതിരൂക്ഷമായ സമരം കാണേണ്ടി വ വരും; സുധാകരൻ്റെ വെല്ലുവിളി
ജോജു ജോർജ്ജിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ജോജുവിനെതിരെ നടപടിയെടുത്തേ തീരുവെന്നും ഒരു ഗുണ്ടയെ പോലെയാണ് നടൻ പെരുമാറിയെതന്നും സുധാകരൻ ആരോപിച്ചു. സ്ത്രീ പ്രവർത്തകരുടെ പരാതിയിൽ നടപടി ഇല്ലെങ്കിൽ അതിരൂക്ഷമായ സമരം കാണേണ്ടി വരുമെന്നാണ് സുധാകരൻ്റെ വെല്ലുവിളി.
വൈറ്റിലയില്‍ ഗതാഗതം തടസ്സപ്പെടുത്തി ഉപരോധം സംഘടിപ്പിച്ചതിനെതിരെയാണ് ജോജു പരസ്യമായി പ്രതിഷേധിച്ചത്. എന്നാല്‍ പ്രതിഷേധിച്ചതിന് പിന്നാലെ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് സമരക്കാര്‍ അടിച്ചു തകര്‍ത്തു. തിങ്കളാഴ്ച രാവിലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങളുമായെത്തി ഉപരോധ സമരം ആരംഭിച്ചത്.
വാഹനങ്ങള്‍ റോഡില്‍ പലയിടങ്ങളിലായി നിര്‍ത്തി താക്കോല്‍ ഊരി പുറത്തിറങ്ങുകയായിരുന്നു. ഇതോടെ വൈറ്റില മുതല്‍ ഇടപ്പള്ളി വരെ ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടെയാണ് ഗതാഗതക്കുരുക്കില്‍ പെട്ട ജോജു പ്രതിഷേധവുമായി രംഗത്തെത്തിയത്.
വാഹനത്തില്‍ നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് ചെറിയ രീതിയിലുള്ള വാക്കേറ്റത്തിനും ഇടയാക്കി. രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു.
ജോജു മദ്യപിച്ച് ഷോ കാണിക്കുകയായിരുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. മോശമായി പെരുമാറിയെന്ന് വനിതാ പ്രവർത്തകർ പരാതിയും നൽകിയിട്ടുണ്ട്. സംഭവത്തിൽ നടനെതിരെ പൊലീസ് നടപടി വേണമെന്നും ഉടൻ തന്നെ രേഖാമൂലം പരാതി നൽകുമെന്നുമാണ് വനിതാ നേതാവിൻ്റെ പ്രതികരണം. കുടിച്ചു വെളിവില്ലാതെയാണ് ജോജു കടന്ന് വന്നത്. സാധാരണക്കാർക്ക് വേണ്ടി സമരം നടത്തുമ്പോൾ വെറും ഷോ വർക്കാണ് ജോജു നടത്തിയതെന്ന് വനിതാ നേതാക്കൾ പറയുന്നു. ജോജുവിന്റെ കയ്യിൽ കുറേ പൈസയുണ്ടാകും ഇന്ധന വില പ്രശ്നമായിരിക്കില്ല പക്ഷേ സാധാരണക്കാരുടെ അവസ്ഥ അതല്ല. പ്രതിഷേധക്കാർ പറയുന്നു.
