News
കന്നട താരം പുനീത് രാജ് കുമാര്‍ ആശുപത്രിയില്‍, നില ഗുരുതരം എന്ന് റിപ്പോര്‍ട്ടുകള്‍
കന്നട താരം പുനീത് രാജ് കുമാര്‍ ആശുപത്രിയില്‍, നില ഗുരുതരം എന്ന് റിപ്പോര്‍ട്ടുകള്‍
കന്നഡ ചലച്ചിത്ര നടൻ പുനീത് രാജ്കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരം ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ബംഗളുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവസ്ഥ ഗുരുതരം അല്ല എന്ന് തുടക്കത്തില്‍ റിപ്പോര്‍ച്ചുകള്‍ ഉണ്ടായിരുന്നുവെങ്കിലും, ലഭിയ്ക്കുന്ന പ്രാഥമിക വിവരങ്ങള്‍ പ്രകാരം അല്പം മോശം അവസ്ഥയിലാണ് നടന് എന്നാണ് കന്നട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബെഗലൂരുവിലുള്ള വിക്രമ ആശുപത്രിയിലെ ഐ സി യുവിലാണ് നിലവില്‍ നടന്. മുഖ്യമന്ത്രി ബസുരാജ് ബൊമ്മ ഉള്‍പ്പടെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇതിനോടകം ആശുപത്രിയില്‍ എത്തിക്കഴിഞ്ഞു. ആരാധകരുടെയും മാധ്യമങ്ങളുടെയും തിക്കും തിരക്കും നിയന്ത്രിക്കാന്‍ പൊലീസ് സന്നാഹങ്ങളും വിക്രമ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.
കന്നടയിലെ പ്രശസ്ത രാജ്കുമാര് കുടുംബത്തിലെ അംഗമാണ് പുനീത് രാജ്കുമാര്. അച്ഛന് രാജ്കുമാറിന്റെ പാരമ്പര്യം പിന്തുടര്ന്ന് ബാലതാര വേഷങ്ങളിലൂടെയാണ് സിനിമയില്‍ എത്തിയത്. മികച്ച നടനുള്ള ദേശീയ – സംസ്ഥാന പുരസ്കാരം നേടിയ പുനീതിന് കന്നട സിനിമാ ലോകം ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. മൂന്ന് തവണ മികച്ച നടനുള്ള സംസ്ഥന പുരസ്കാരം ഉള്‍പ്പടെ നിരവധി ഫിലിം ഫെയര്‍ പുരസ്കാരവും അഭിനയത്തിലൂടെ പുനീത് നേടി. അഭിനയത്തിന് പുറമെ നിര്‍മാണ രംഗത്തും സജീവമാണ് പുനീത്
