Connect with us

ജയം എത്ര സഖാക്കളെ കണ്ടതാണ്; സഖാക്കൾ എത്ര തോൽവിയെ കണ്ടതാണ്; വീണ്ടും ഹരീഷ് പേരടി

Malayalam

ജയം എത്ര സഖാക്കളെ കണ്ടതാണ്; സഖാക്കൾ എത്ര തോൽവിയെ കണ്ടതാണ്; വീണ്ടും ഹരീഷ് പേരടി

ജയം എത്ര സഖാക്കളെ കണ്ടതാണ്; സഖാക്കൾ എത്ര തോൽവിയെ കണ്ടതാണ്; വീണ്ടും ഹരീഷ് പേരടി

തന്റെ ഇടതുപക്ഷ നിലപാടുകൾ സോഷ്യൽ മീഡിയയിലൂടെ നിരന്തരം വ്യക്തമാക്കുന്ന നടനാണ് ഹരീഷ് പേരടി. അടുത്തിടെ നടനും എം.പിയുമായ സുരേഷ് ഗോപിയുടെ ‘അറബിക്കടൽ’ പരാമർശത്തിനെതിരെ അദ്ദേഹം രംഗത്ത് എത്തിയത് സോഷ്യൽ മീഡിയയിലടക്കം വലിയ ശ്രദ്ധ നേടിയിരുന്നു

ഇത്രയും മോശപ്പെട്ട ഒരു ഭരണം കേരളത്തിലെന്നല്ല ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്നും ഈ സര്‍ക്കാരിനെ എടുത്ത് കാലില്‍ പിടിച്ച് പുറത്തെറിയണമെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ അങ്ങനെ എറിയാൻ ആഗ്രഹിക്കുന്നവർക്ക് എറിയുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോദ്ധ്യമുണ്ടാവുകണമെന്നായിരുന്നു ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

ഇപ്പോൾ ഇതാ വോട്ടെണ്ണലിനെ കുറിച്ച് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി രംഗത്ത് വന്നിരിക്കുകയാണ് ഹരീഷ്. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ജയിക്കുകയാണെങ്കിലും തോൽക്കുകയാണെങ്കിലും ‘941 പഞ്ചായത്തുകളിലും അവിടുത്തെ ഏല്ലാ വാർഡുകളിലും’ കമ്മ്യൂണിസ്റ്റ് കൊടി പാറിക്കളിക്കുമെന്നും തന്റെ കുറിപ്പിലൂടെ അദ്ദേഹം പറയുന്നു.

കുറിപ്പ് ഇങ്ങനെ

‘തിരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും 941 പഞ്ചായത്തുകളിലും അവിടുത്തെ ഏല്ലാ വാർഡുകളിലും ഈ കൊടി ഇങ്ങിനെ പാറി കളിക്കും. ജനങ്ങളുടെ പ്രശ്നങ്ങളും തലയിൽ പേറി, പാവപ്പെട്ട മനുഷ്യർക്കുള്ള പൊതി ചോറുമായി കൂറെ സഖാക്കളും. ജയം എത്ര സഖാക്കളെ കണ്ടതാണ്. സഖാക്കൾ എത്ര തോൽവിയെ കണ്ടതാണ്.’

Continue Reading
You may also like...

More in Malayalam

Trending

Recent

To Top