Malayalam Breaking News
മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ത്രീഡി പോസ്റ്ററുമായി തമി !!പോസ്റ്റർ പുറത്ത് വിട്ട് മമ്മൂട്ടി !
മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ത്രീഡി പോസ്റ്ററുമായി തമി !!പോസ്റ്റർ പുറത്ത് വിട്ട് മമ്മൂട്ടി !
By
മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ത്രീഡി പോസ്റ്ററുമായി തമി !!പോസ്റ്റർ പുറത്ത് വിട്ട് മമ്മൂട്ടി !
മലയാള സിനിമയിൽ ഇന്നുവരെ കാണാത്ത പുതുമകളുമായാണ് തമി എന്ന ഷൈൻ ടോം ചാക്കോ ചിത്രമെത്തുന്നത്. ഏറിയ പങ്കും പുതുമുഖങ്ങൾ അഭിനയിക്കുന്ന ചിത്രം അഭിനേതാക്കളെയും സഹസംവിധായകരെയും തിരഞ്ഞെടുത്ത ശില്പശാല മുതൽ വ്യത്യസ്തമായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ് .മലയാളത്തിലെ ആദ്യത്തെ ത്രീഡി പോസ്റ്റർ പുറത്ത് വിട്ടത് മെഗാ സ്റ്റാർ മമ്മൂട്ടി ആണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലാണ് തമിയുടെ ത്രീഡി പോസ്റ്റർ പങ്കു വച്ചത്.
പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കെ ആർ പ്രവീൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് തമി.
കെ.ആര്‍.പ്രവീണ്‍ തന്നെയാണ് ചിത്രത്തിനായി കഥയും തിരക്കഥയും ഒരുക്കുന്നതും. സന്തോഷ് സി പിള്ള ഛായാഗ്രഹണവും വിശ്വജിത്ത് സംഗീതവും നിര്‍വ്വഹിക്കും.
എഡിറ്റിംഗ് നൗഫല്‍ അഹ്മദ്, കല അരുണ്‍ വെഞ്ഞാറമൂട്, മേക്കപ്പ് ലാലു കൂട്ടളിട, കോസ്റ്റിയൂം സഫദ് സെയ്ന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ വിനോദ് പരവൂര്‍, വിഎഫ്എക്‌സ് EX3 concepts, കാസ്റ്റിംഗ് ശരണ്‍ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിനയ് ചെന്നിത്തല, അസോസിയേറ്റ് ഡയറക്ടര്‍ രമേഷ് മകരിയം. ഗോപീകൃഷ്ണനും അഖില്‍ കവലിയൂരും ചേര്‍ന്നാണ് സ്‌ക്രിപ്റ്റ് അസോസിയേറ്റ്. ഷാജി ഷോ ഫൈന്‍ ആണ് പ്രോജക്ട് ഡിസൈനര്‍, പവിശങ്കറും രതീഷ് നാരായണനും ചേര്‍ന്നാണ് പബ്ലിസിറ്റി.
new movie thamis 3d poster
