News
റിയാലിറ്റി ഷോയിൽ അതിഥിയായി വന്ന ഗായികയുടെ അടുക്കൽ മത്സരാർത്ഥി ഓടിയെത്തി ; പിന്നെ നടന്നത് ഞെട്ടിക്കുന്ന സംഭവം!
റിയാലിറ്റി ഷോയിൽ അതിഥിയായി വന്ന ഗായികയുടെ അടുക്കൽ മത്സരാർത്ഥി ഓടിയെത്തി ; പിന്നെ നടന്നത് ഞെട്ടിക്കുന്ന സംഭവം!
By
സദാചാര പോലീസിൻറെ നയങ്ങൾക്കെതിരെ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച വ്യത്യസ്തമായൊരു പ്രതിഷേധ സമര രീതിയായിരുന്നു ചുംബന സമരം. മലയാളികളെ സംബന്ധിച്ച അത് മറക്കാനിടയില്ല കിസ്സ് ഓഫ് ലവ്, സ്നേഹചുംബനം തുടങ്ങിയ പേരുകളിലാണ് ഇത് അറിയപ്പെട്ടത്. എന്നാൽ ഈ ചുംബന വീഡിയോയെ കടത്തി വെട്ടിച്ചിരിക്കുകയാണ് ഈ മത്സരാർത്ഥി . റിയാലിറ്റി ഷോയ്ക്കിടെ പ്രശസ്ത ഗായികയെ മത്സരാര്‍ഥി ചുംബിച്ചു. കേൾക്കുന്ന പ്രേക്ഷകർ ഒന്ന് ഞെട്ടിക്കാണും . എന്നാൽ കണ്ടുനിന്ന അവതാരകന് ഉള്‍പ്പെടെ മറ്റ് സഹ ജഡ്ജിമാരേയും ഞെട്ടിക്കുകയായിരുന്നു. പ്രശസ്ത ഗായിക നേഹ കല്ക്കറിനാണ് ഇത്തരത്തിലുളള സംഭവം നേരിടേണ്ടി വന്നത്.
ഇന്‍ഡ്യന്‍ ഐഡല്‍ 11 ഷോയ്ക്കിടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. റിയാലിറ്റി ഷോയിൽ അതിഥിയായി വന്നതാണ് ഗായിക നേഹ . ഷോയ്ക്കിടെ തന്റെ കയ്യിൽ നിന്ന് ഒരു ഉപഹാരം സ്വീകരിക്കണമെന്ന് ഇയാള്‍ നേഹയോട് ആവശ്യപ്പെട്ടു. ഇയാളുടെ അഭ്യര്‍ത്ഥന പ്രകാരം ഉപഹാരം സ്വീകരിക്കാൻ എത്തിയ ഗായികയെ കെട്ടിപ്പിടിക്കുകയും, കവിളില്‍ ബലമായി ചുംബിക്കുകയും ചെയ്തു . ഗായികയെ കടന്നുപിടിച്ചായിരുന്നു ചുംബനം . ഈ പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് നേഹ വേദി വിടുകയായിരുന്നു. മത്സരാർത്ഥി ചുബിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് .സംഗീത സംവിധായകന് അനു മാല്ലിക്കും ഗായകനും പ്രശസ്ത സംഗീത സംവിധായകനുമായ വിശാല്‍ ദഡ്ലാനിയായും നേഹയ്ക്കൊപ്പം പരിപാടിയില്‍ ജഡ്ജിയായി എത്തിയത് .
neha kalkkar s bad experience in a reality show
