Connect with us

അഴകളവുകള്‍ തികഞ്ഞ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ കണ്ടെത്തി ഗവേഷകർ!

News

അഴകളവുകള്‍ തികഞ്ഞ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ കണ്ടെത്തി ഗവേഷകർ!

അഴകളവുകള്‍ തികഞ്ഞ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ കണ്ടെത്തി ഗവേഷകർ!

ഗണിതശാസ്ത്രപ്രകാരം അഴകളവുകള്‍ കൃത്യമായി തികഞ്ഞ സുന്ദരിയെ കണ്ടുപിടിച്ചിരിക്കുകയാണ് ഗവേഷകര്‍. ഒടുവിൽ ലോക സുന്ദരിയായി അവർ കണ്ടെത്തിയത് 23 കാരിയായ അമേരിക്കന്‍ മോഡലായ ഇസബെല്‍ കഹിര്‍ ഹാദിദ് എന്ന ബെല്ല ഹാദിദ് ആണ്. ഗ്രീക്ക് പണ്ഡിതന്‍മാരുടെ നിഗമനം പ്രകാരം ഗോള്‍ഡന്‍ റേഷ്യോ അനുസരിച്ച് 94.35 ശതമാനം പൂര്‍ണമാണ് ബെല്ലയുടെ മുഖം. മൈക്കലാഞ്ചലോ ഡിയനാഡോ ഡാവിഞ്ചി, എന്നിവരൊക്കെ തങ്ങളുടെ ചിത്രങ്ങളിള്‍ ഗോള്‍ഡന്‍ റോഷ്യേ മാനദണ്ഡ പ്രകാരമാണ് വരച്ചിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഗോള്‍ഡന്‍ റേഷ്യോ പ്രകാരമുള്ള അളവുകള്‍ സൗന്ദര്യത്തിന്റെ അവസാനവാക്കല്ലെന്ന് സൗന്ദര്യ ലോകം തന്നെ വ്യക്തമാക്കുന്നുണ്ട്. ബെല്ലയുടെ താടി ലോകത്തില്‍ വച്ച് ഏറ്റവും പൂര്‍ണമായതും മനോഹരവുമാണെന്നാണ് ഗവേഷകരുടെ പക്ഷം. ഇസബെല്‍ കഹിര്‍ ഹാദിദ് 2016-ല്‍ മോഡല്‍ ഓഫ് ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലണ്ടനിലെ ഏറ്റവും പ്രമുഖനായ കൊസ്മറ്റിക് സര്‍ജന്‍ ഡോ. ജൂലിയന്‍ ഡി സില്‍വയുടെ നേതൃത്വത്തിലാണ് സുന്ദരിയെ കണ്ടെത്തിയത്.

world s most beautiful woman according to golden ratio is bella hadid

More in News

Trending

Recent

To Top