News
700 പേർ മാത്രമാണോ? കൂടുതൽ ആളുകൾ വന്ന് ഈ സ്ഥലം നിറയുന്നതുവരെ പരിപാടി അവതരിപ്പിക്കില്ല; ഗായിക നേഹ കക്കർ
700 പേർ മാത്രമാണോ? കൂടുതൽ ആളുകൾ വന്ന് ഈ സ്ഥലം നിറയുന്നതുവരെ പരിപാടി അവതരിപ്പിക്കില്ല; ഗായിക നേഹ കക്കർ
നിരവധി ആരാധകരുള്ള ഗായികയാണ് നേഹ കക്കർ. മാർച്ചിൽ മെൽബണിൽ നടന്ന സംഗീത പരിപാടിയിൽ മൂന്ന് മണിക്കൂർ വൈകി എത്തിയ നേഹ വേദിയിൽ പൊട്ടിക്കരഞ്ഞു. താൻ വഞ്ചിക്കപ്പെട്ടുവെന്നും പരിപാടിക്ക് പണം നൽകിയില്ലെന്നും നേഹ വെളിപ്പെടുത്തിയിരുന്നു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെന്നും, എല്ലാ സാധ്യതകളും അവഗണിച്ച് പരിപാടി അവതരിപ്പിക്കേണ്ടി വന്നെന്നും ഗായിക പറയുന്നു. എന്നാൽ ഓസ്ട്രേലിയൻ ഇവന്റ് പ്ലാനർമാരായ പേസ് ഡിയും ബിക്രം സിംഗ് രൺധാവയും നേഹ കക്കറിൻറെ അവകാശവാദങ്ങൾ തെറ്റാണെന്ന് വെളിപ്പെടുത്തുകയാണ്.
നേഹ പരിപാടിയ്ക്ക് വൈകിയാണ് എത്തിയത്. ഞാൻ ഇപ്പോൾ സ്റ്റേജിൽ കയറില്ല എന്ന് അവർ വാശിപിടിച്ചുവെന്നും പരിപാടിയുടെ സംഘാടകനായ പ്രീത് പബ്ല ഭായി പറഞ്ഞു. ഈ വാദത്തെ പിന്തുണച്ചുകൊണ്ട് ബിക്രം സിംഗ് രന്ധാവയും ചില കാര്യങ്ങൾ കൂട്ടിച്ചേർത്തു. ജനക്കൂട്ടം നേഹയെ കാത്തിരിക്കുകയായിരുന്നു.
പക്ഷേ അവർ രാത്രി 10 മണിയ്ക്കാണ് എത്തിയത്. നിശ്ചയിച്ച സമയത്തേക്കാൾ രണ്ടര മണിക്കൂർ വൈകി. അതിനാൽ ജനക്കൂട്ടം അസ്വസ്ഥരും ദേഷ്യത്തിലുമായിരുന്നു. 700 പേർ മാത്രമാണോ? കൂടുതൽ ആളുകൾ വന്ന് ഈ സ്ഥലം നിറയുന്നതുവരെ, ഞാൻ പരിപാടി അവതരിപ്പിക്കാൻ പോകുന്നില്ല എന്ന് സംഘാടകരോട് നേഹ പറഞ്ഞതായി പേസ് ഡി വെളിപ്പെടുത്തി.
