Malayalam Breaking News
വിവാഹം കഴിഞ്ഞിട്ട് 5 മാസമായ നടി 6 മാസം ഗര്‍ഭിണി…. 6 മാസം ഗര്‍ഭം ഒളിച്ചു വെച്ചതിന്റെ കാരണം തുറന്നു പറഞ്ഞ് നടി
വിവാഹം കഴിഞ്ഞിട്ട് 5 മാസമായ നടി 6 മാസം ഗര്‍ഭിണി…. 6 മാസം ഗര്‍ഭം ഒളിച്ചു വെച്ചതിന്റെ കാരണം തുറന്നു പറഞ്ഞ് നടി
വിവാഹം കഴിഞ്ഞിട്ട് 5 മാസമായ നടി 6 മാസം ഗര്‍ഭിണി…. 6 മാസം ഗര്‍ഭം ഒളിച്ചു വെച്ചതിന്റെ കാരണം തുറന്നു പറഞ്ഞ് നടി
വിവാഹം കഴിഞ്ഞിട്ട് അഞ്ച് മാസം കഴിഞ്ഞ നടി ആറ് മാസം ഗര്‍ഭിണി എന്ന വാര്‍ത്തയിപ്പോള്‍ ബോളിവുഡ് ലോകത്ത് ചര്‍ച്ചയാണ്. ബോളിവുഡില്‍ അധികമാരും അറിയാതെ പോയ രഹസ്യമായി നടന്ന വിവാഹമായിരുന്നു നടി നേഹ ധൂപിയയുടേത്. മെയ് 10നായിരുന്നു ആരെയും അറിയിക്കാതെയുള്ള നേഹയും കാമുകന് അംഗദുന്റെയും വിവാഹം.
എന്നാല്‍ നേഹ ഗര്‍ഭിണിയായതിനാലാണ് പെട്ടെന്ന് വിവാഹം ചെയ്തതെന്ന വാര്‍ത്തകള്‍ അന്ന് പുറത്തുവന്നിരുന്നെങ്കിലും താരത്തിന്റെ കുടുംബം അത് നിഷേധിച്ചു. എന്നാലിപ്പോള്‍ അത് സത്യമായി മാറിയിരിക്കുകയാണ്. നേഹ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിറവയറുമായി റാംപിലെത്തിയാണ് നേഹ താന്‍ ആറുമാസം ഗര്‍ഭിണിയാണെന്ന വാര്‍ത്ത തുറന്നു പറഞ്ഞത്. ആറുമാസം വരെ ഗര്‍ഭം മറച്ചുവെയ്ക്കാനുള്ള കാരണവും നേഹ തുറന്നു പറഞ്ഞിരുന്നു.
ഗര്‍ഭിണിയാണെന്ന വാര്‍ത്ത താന്‍ മറച്ചു വച്ചതിനു പിന്നില്‍ ഒരു കാരണമുണ്ടെന്ന് നേഹ ഒരു മാധ്യമത്തോടു തുറന്നു പറഞ്ഞു. ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തറിഞ്ഞാല്‍ സിനിമയില്‍ തന്റെ അവസരങ്ങള്‍ കുറയുമോയെന്ന് താന്‍ ഭയപ്പെട്ടിരുന്നതായും അതിനാലാണ് വയര്‍ പ്രകടമാകുന്നതുവരെ ആ വാര്‍ത്ത രഹസ്യമായി സൂക്ഷിച്ചതെന്നും താരം പറയുന്നു. വലുപ്പംവച്ചു വരുന്ന വയര്‍ വസ്ത്രങ്ങള്‍ കൊണ്ടു മറച്ചു പിടിച്ചാണ് ആറുമാസം വരെ ജീവിച്ചതെന്നും ഗര്‍ഭിണിയാണെന്ന് ആരെങ്കിലും തിരിച്ചറിഞ്ഞാല്‍ ഇനി സിനിമകളില്‍ അഭിനയിക്കുന്നതിന് താന്‍ അര്‍ഹനല്ലെന്ന് ആരെങ്കിലും വിധിയെഴുതുമോയെന്നു ഭയന്നിരുന്നുവെന്നും നേഹ പറയുന്നു.
അംഗദ് നല്ലൊരു അച്ഛനാണെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്നും നേഹ പറഞ്ഞു. അടുത്തിടെ നടന്ന ലാക്മേ ഫാഷന്‍വീക്കില്‍ ഗര്‍ഭിണിയായ നേഹയും അംഗദും ഒരുമിച്ചാണ് റാംപില്‍ ചുവടുവച്ചത്. ഗര്‍ഭാവസ്ഥയില്‍ വെറുതെ വീട്ടിലിരിക്കരുതെന്ന ട്രെന്‍ഡ് സെറ്റ് ചെയ്യാനാണോ ഫാഷന്‍ വീക്കില്‍ പങ്കെടുത്തതെന്ന ചോദ്യം നേഹയ്ക്ക് നേരെ ഉയര്‍ന്നപ്പോള്‍ അതിന് താരം മറുപടിയും നല്കി. എനിക്കൊരു ട്രെന്‍ഡും സെറ്റ് ചെയ്യാനുള്ള ഉദ്ദേശമില്ല, അങ്ങനെയൊന്നിലും പങ്കെടുക്കാന്‍ താത്പര്യവുമില്ല, എന്റെ ഉദ്ദേശം ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ ജീവിതം തുടരുക എന്നതാണെന്നും നേഹ വ്യക്തമാക്കി. പുതിയ അതിഥിയെ കാത്തിരിക്കുന്ന സന്തോഷത്തിലാണ് നേഹയും കുടുംബാംഗങ്ങളും.
Neha Dhupia about her pregnancy
