ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ് കവർന്ന മലയാളത്തിന്റെ പ്രിയ താരമാണ് മമ്മൂട്ടി . എണ്‍പതുകളില്‍ മമ്മൂട്ടി തന്റെ അഭിനയ സപര്യ ആരംഭിക്കുമ്ബോള്‍ ചെറിയ ചെറിയ വേഷങ്ങളാണ് താരത്തെ തേടിയെത്തിയത്, നായക പ്രാധാന്യമുള്ള സിനിമകളും, നല്ല സിനിമകളും മമ്മൂട്ടിയില്‍ നിന്ന് ചിലപ്പോഴൊക്കെ മാറി നിന്നിരുന്നു, അതിന്റെ സങ്കടം ഒരിക്കല്‍ മമ്മൂട്ടി പങ്കുവച്ചത് നടന് നെടുമുടി വേണുവിനോടാണ്.
‘തനിക്ക് നല്ല സിനിമകള്‍ ലഭിക്കുന്നില്ലെന്ന സങ്കടം’, മമ്മൂട്ടി പങ്കുവച്ചപ്പോള്‍ നെടുമുടി പറഞ്ഞത് ഇപ്രകാരം, ‘മമ്മൂട്ടി താങ്കള്‍ എന്തിന് സങ്കടപ്പെടണം, നാളത്തെ സൂപ്പര്‍ സ്റ്റാര്‍ നിങ്ങളാണ്, നല്ല ഉയരം, സൗന്ദര്യം, നല്ല ശബ്ദം, ഒരു സൂപ്പര്‍ താരത്തിനു വേണ്ട എല്ലാ ലക്ഷണങ്ങളുമുള്ള നിങ്ങള്‍ സങ്കടപ്പെടരുത്, ഇന്ത്യ അറിയുന്ന വലിയ നടനായി നിങ്ങള്‍ നാളെ കൈയ്യടി നേടും ഉറപ്പ്,
മോഹന്‍ലാലിനെ പോലെ തന്നെ മമ്മൂട്ടിയുമായും നിരവധി സിനിമകളില്‍ ഒന്നിച്ച നെടുമുടി വേണു കോമ്ബിനേഷന്‍ സീനുകള്‍ ഗംഭീരമാക്കുന്നതില്‍ പ്രത്യേക വൈദഗ്ദ്ധ്യമുള്ള നടനായിരുന്നു, മമ്മൂട്ടിയുടെയും, നെടുമുടി വേണുവിന്റെയും തുടക്കകാല സിനിമകളില്‍ ഇവര്‍ ഒന്നിച്ച ചിത്രങ്ങളും പലതും ഏറെ ശ്രദ്ധേയമായിരുന്നു, സിനിമയ്ക്ക് പുറത്തും ഇവരുടെ സൗഹൃദം മാതൃകപരമായിരുന്നു .
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...