News
താന്‍ ഗ്ലാമറസ് ആയതെങ്ങനെ…!; തുറന്ന് പറഞ്ഞ് നയന്‍താര
താന്‍ ഗ്ലാമറസ് ആയതെങ്ങനെ…!; തുറന്ന് പറഞ്ഞ് നയന്‍താര
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ്. നയന്‍സിന്റെ കരിയറിന്റെ തുടക്കത്തില്‍ വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമകളിലെ ഗ്ലാമര്‍ ഐക്കണ്‍ ആയി മാറാന്‍ നയന്‍താരയ്ക്ക് കഴിഞ്ഞു.
അക്കാലങ്ങളില്‍ മിക്ക ചിത്രങ്ങളിലും അതീവ ഗ്ലാമറസായി എത്തുന്നത് മൂലം നടിയ്ക്കെതിരെ അന്ന് വലിയ രീതിയില്‍ വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ കരിയറില്‍ ശ്രദ്ധ നല്കിയ നയന്‍താരയ്ക്ക് 2013 ഓടെ നിരന്തരം ഹിറ്റുകള്‍ ലഭിച്ചു. നടിയുടേതായി തുടക്ക കാലത്ത് ശ്രദ്ധിക്കപ്പെട്ട സിനിമ ആയിരുന്നു ബില്ല.
ഇപ്പോഴിതാ ബില്ലയില്‍ താന്‍ ഗ്ലാമറസ് വേഷം ചെയ്തതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നയന്‍താര. ബില്ല ചെയ്യുമ്പോള്‍ സംവിധായകനപ്പുറത്ത് ആര്‍ക്കും എന്നില്‍ ഒരു കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല. ആരും എന്നെ അങ്ങനെ ഫുള്‍ ഗ്ലാമര്‍ മോഡില്‍ കണ്ടിരുന്നില്ല. കാരണം ആ സമയത്ത് കുറേ ഹോംലി റോളുകള്‍ ആയിരുന്നു ചെയ്തത്’
‘ഗ്രാമീണ പെണ്‍കുട്ടി ഇമേജുള്ളവ. ആ സമയത്ത് സംവിധായകന് വിഷ്ണു എനിക്കിത് ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിച്ചു. വിഷ്ണുവിന്റെ ഭാര്യയും എന്റെ സുഹൃത്തുമായ അനുവിനും ആ ആത്മവിശ്വാസം ഉണ്ടായിരുന്നു. എനിക്കത് ചെയ്യാന്‍ സാധിക്കുമെന്ന് അതോടെ മനസ്സിലായി.
‘അത് അഹങ്കാരമല്ല. ജീവിതത്തില്‍ ചില കാര്യങ്ങളില്‍ നമുക്ക് ആത്മവിശ്വാസം വേണം. ബില്ലയും യാരടി നീ മോഹിനിയും ഒരേ സമയത്താണ് ഷൂട്ട് ചെയ്യുന്നത്. ആദ്യ 15 ദിവസത്തെ ഷെഡ്യൂള്‍ ബില്ലയ്ക്ക് ആയിരിക്കും. പിന്നീടുള്ള 15 ദിവസം യാരടീ നീ മോഹിനിയിലും,’ എന്നും നയന്‍താര കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇക്കഴിഞ്ഞ ജൂണിലാണ് നയന്‍താരയും വിക്കി എന്ന വിഘ്നേഷും വിവാഹിതരായത്. എന്നാല്‍ വിവാഹം കഴിഞ്ഞ് അഞ്ച് മാസം തികയും മുന്നേ തങ്ങള്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായ സന്തോഷവാര്‍ത്ത താരദമ്പതികള്‍ പങ്കുവെച്ചത്. വാടക ഗര്‍ഭധാരണം വഴിയാണ് നയന്‍താര അമ്മ ആയത്. ഇതും ഏറെ വാര്‍ത്തയായിരുന്നു.
38 കാരിയായ നയന്‍താര നിലവില്‍ സിനിമകളുടെ തിരക്കിലാണ്. ഷാരൂഖ് ഖാനൊപ്പം എത്തുന്ന ജവാനില്‍ നയന്‍സാണ് നായിക. മലയാളത്തില്‍ പൃഥ്വിരാജിന്റെ നായികയായി ഗോള്‍ഡ് എന്ന ചിത്രത്തിലാണ് എത്തിയത്. തെലുങ്കില്‍ റിലീസ് ചെയ്ത ഗോഡ്ഫാദര് ആണ് നയന്‍താരയുടെ ഏറ്റവും പുതിയ സിനിമ. മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണിത്. ലൂസിഫറില്‍ മഞ്ജു വാര്യര്‍ ചെയ്ത വേഷമാണ് തെലുങ്കില്‍ നയന്‍താര ചെയ്യുന്നത്.
