News
ഉര്‍ഫി ജാവേദിനെതിരെ വ ധഭീഷണിയും ബ ലാത്സംഗ ഭീ ഷണിയും; ഒരാള്‍ അറസ്റ്റില്‍
ഉര്‍ഫി ജാവേദിനെതിരെ വ ധഭീഷണിയും ബ ലാത്സംഗ ഭീ ഷണിയും; ഒരാള്‍ അറസ്റ്റില്‍
വിവാദ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ വാര്‍ത്തകളിലും ട്രോളുകളിലും ഇടം പിടിക്കാറുളള താരമാണ് ഉര്‍ഫി ജാവേദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫാഷന്‍ പരീക്ഷണങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വിമര്‍ശനങ്ങള്‍ക്കിടയാകാറുമുണ്ട്.
എന്നാല്‍ ഇപ്പോഴിതാ ഉര്‍ഫി ജാവേദിനെതിരെ വ ധഭീഷണിയും ബ ലാത്സംഗ ഭീ ഷണിയും മുഴക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. മുംബൈയിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
വാട്‌സ് ആപ്പ് വഴിയാണ് ഇയാള്‍ ഉര്‍ഫി ജാവേദിനെ ഭീ ഷണിപ്പെടുത്തിയത്. ഇതിനിടെയാണ് ഉര്‍ഫി ജാവേദിനെ ദുബായില്‍ വച്ച് അധികൃതര്‍ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ദുബായിലെ പൊതുസ്ഥലത്ത് വീഡിയോ ഷൂട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഉര്‍ഫി കുഴപ്പത്തിലായതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. ഉര്‍ഫിയെ ഇപ്പോള്‍ അധികൃതര്‍ ചോദ്യം ചെയ്തുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.