നിരവധി ആരാധകരുള്ള താരമാണ് നന്ദമൂരി ബാലകൃഷ്ണ. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഇപ്പോഴിതാ അദ്ദേഹത്തോടൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര.
ബാലകൃഷ്ണ സര് വളരെ പാവമാണ്. പക്ഷേ തമാശയെന്താണ് വെച്ചാല്‍ എല്ലാവര്ക്കും അദ്ദേഹത്തെ പേടിയാണെന്നതാണ്. ഷൂട്ടിനിടെ ഒരു ടേക്ക് കൂടെ ചോദിക്കാന്‍ പോലും പേടിയാണ്. ചില സമയത്ത് ക്യാമറയുടെ ഫോക്കസ് ശരിയാവില്ല. ക്യാമറാമാന് നിന്ന് പേടിച്ച് വിറയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്’
‘അദ്ദേഹം വിയര്‍ക്കുകയായിരുന്നു. ഞാന്‍ ചോദിച്ചു എന്ത് പറ്റിയെന്ന്. ഷോട്ടിന്റെ ഫോക്കസ് ശരിയായില്ലെന്ന് പറഞ്ഞപ്പോള്‍ അത് കുഴപ്പമില്ല ഒന്നു കൂടി ചെയ്യമെന്നായി ഞാന്‍. പക്ഷെ സാറിന്റെ ഫോക്കസ് ആണ് ശരിയാവാഞ്ഞതെന്ന് പറഞ്ഞു. എല്ലാവര്ക്കും അദ്ദേഹത്തെ അത്ര പേടി ആണ്’.
‘പക്ഷെ അദ്ദേഹത്തെ പേടിക്കേണ്ട കാര്യമില്ല. കാരണം അദ്ദേഹം വളരെ സ്വീറ്റ് ആണ്. വളരെ ഫണ്‍ ആയ വ്യക്തിയാണ്. ഞാനദ്ദേഹത്തോടൊപ്പം രണ്ട് വ്യത്യസ്തമായ സിനിമകള്‍ ചെയ്തു’ എന്നും നയന്‍താര പറഞ്ഞു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...