Connect with us

സിനിമാ പ്രേമികളുടെ കാത്തരിപ്പിന് വിരാമം; കേരളത്തിലെ ആദ്യ ഐമാക്‌സ് തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു; ടിക്കറ്റ് നിരക്കുകള്‍ ഇങ്ങനെ!

News

സിനിമാ പ്രേമികളുടെ കാത്തരിപ്പിന് വിരാമം; കേരളത്തിലെ ആദ്യ ഐമാക്‌സ് തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു; ടിക്കറ്റ് നിരക്കുകള്‍ ഇങ്ങനെ!

സിനിമാ പ്രേമികളുടെ കാത്തരിപ്പിന് വിരാമം; കേരളത്തിലെ ആദ്യ ഐമാക്‌സ് തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു; ടിക്കറ്റ് നിരക്കുകള്‍ ഇങ്ങനെ!

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കേരളത്തിലെ ആദ്യ ഐമാക്‌സ് തിയേറ്റര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ലുലു മാളിലെ പിവിആര്‍ സൂപ്പര്‍പ്ലെക്‌സിലാണ് ഐമാക്‌സ് സ്‌ക്പീനിംഗ് തുടങ്ങിയിരിക്കുന്നത്. നേരത്തെ അറിയിച്ചിരുന്നത് പോലെ തന്നെ ഹോളിവുഡ് ചിത്രം അവതാര്‍ ദ് വേ ഓഫ് വാട്ടര്‍ ആണ് ഉദ്ഘാടന ചിത്രം.

ഡിസംബര്‍ 16 ന് അവതാറിന്റെ റിലീസ് ദിനത്തില്‍ തന്നെ തിരുവനന്തപുരത്തെ ഐമാക്‌സ് ഉദ്ഘാടനം ചെയ്യപ്പെടുമെന്നാണ് അണിയറക്കാര്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കുറച്ച് ജോലികള്‍ കൂടി ചെയ്ത് തീരാന്‍ ബാക്കിയുള്ളതിനാല്‍ തിയേറ്ററില്‍ പ്രദര്‍ശനം വൈകുമെന്ന് അറിയിച്ചിരുന്നു.

ദിനത്തില്‍ മികച്ച പ്രതികരണമാണ് കേരളത്തിലെ ആദ്യ ഐമാക്‌സിന് ലഭിക്കുന്നത്. റിലീസ് ചെയ്തിട്ട് ദിവസങ്ങള്‍ ആയെങ്കിലും ചിത്രം ഐമാക്‌സില്‍ കാണാന്‍ സിനിമാപ്രേമികളുടെ തിക്കും തിരക്കും തന്നെയായിരുന്നു. ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റുകളില്‍ ഞായറാഴ്ച വരെയുള്ള മിക്ക ഷോകള്‍ക്കും വലിയ തോതിലുള്ള ബുക്കിംഗ് ആണ് ലഭിക്കുന്നത്. 1230, 930, 830 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.

അതേസമയം ലോക സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അവതാര്‍ ദ് വേ ഓഫ് വാട്ടര്‍. 2009 ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 2019ല്‍ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം എത്തിയതോടെ രണ്ടാം സ്ഥാനത്തേയ്ക്ക് മാറിയിരുന്നു. എന്നാല്‍ അവതാര്‍ 2 റിലീസിന് മുന്നോടിയായി ലോകമെമ്പാടും അവതാര്‍ റീ റിലീസ് ചെയ്യപ്പെട്ടു.

2021 മാര്‍ച്ചില്‍ ആയിരുന്നു ചൈനയിലെ റീ റിലീസ്. മികച്ച കളക്ഷനാണ് ചൈനീസ് റിലീസ് ചിത്രത്തിന് നേടിക്കൊടുത്തത്. ഇതേത്തുടര്‍ന്ന് എക്കാലത്തെയും വലിയ ഹിറ്റുകളുടെ പട്ടികയില്‍ അവതാര്‍ വീണ്ടും ഒന്നാമതായി. ലോകസിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമാണ് നിലവില്‍ അവതാര്‍.

More in News

Trending

Recent

To Top