News
ഒരു സൂപ്പര്‍ നാച്ചുറല്‍ പവര്‍ ഉണ്ട്, മലര്‍ന്ന് കിടന്ന് ഉറങ്ങാന്‍ ഇപ്പോഴും പേടിയാണ്; തന്നെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത രഹസ്യങ്ങള്‍ പങ്കുവെച്ച് നയന്‍താര
ഒരു സൂപ്പര്‍ നാച്ചുറല്‍ പവര്‍ ഉണ്ട്, മലര്‍ന്ന് കിടന്ന് ഉറങ്ങാന്‍ ഇപ്പോഴും പേടിയാണ്; തന്നെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത രഹസ്യങ്ങള്‍ പങ്കുവെച്ച് നയന്‍താര
തെന്നിന്ത്യയുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. നിരവധി ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മാത്രമല്ല, നയന്‍താര സോഷ്യല്‍ മീഡിയയിലും വളരെ സജീവമല്ല. താരത്തിന്റെ ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവനാണ് വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കുന്നത്.
വിവാഹത്തിന് ശേഷം, സറോഗസി വഴി രണ്ട് കുട്ടികളുടെ അമ്മയായതോടെ അഭിനയത്തില്‍ നിന്നും ചെറിയൊരു ബ്രേക്ക് നയന്‍സ് എടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ‘കണക്ട്’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് താരം. സാധാരണ പ്രൊമോഷന്‍ പരിപാടികള്‍ക്കൊന്നും തന്നെ പങ്കെടുക്കാത്ത നയന്‍താര ഈ ചിത്രത്തിന്റെ പ്രൊമോഷന് എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതുകൊണ്ടു തന്നെ നയന്‍സിന്റെ വിശേഷങ്ങള്‍ താരത്തിന്റെ വായില്‍ നിന്ന് തന്നെ കേള്‍ക്കാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഇപ്പോഴിതാ തന്നെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത രഹസ്യങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. പ്രേതത്തെ പേടിയില്ലെങ്കിലും സൂപ്പര്‍ നാച്ചുറല്‍ പവറുണ്ടെന്ന് വിശ്വസിക്കുന്നുണ്ട് എന്നാണ് നയന്‍താര പറയുന്നത്.
പ്രേതത്തെ തനിക്ക് പേടിയൊന്നും ഇല്ല. പക്ഷെ അങ്ങനെ ഒരു സൂപ്പര്‍ നാച്ചുറല്‍ പവര്‍ ഉണ്ടെന്ന് വിശ്വസിക്കുന്നുണ്ട്. മാത്രമല്ല, ഹൊറര്‍ ചിത്രങ്ങള്‍ ധാരാളം കാണുന്ന ആളാണ്. കല്യാണത്തിന് മുമ്പ് റൂം എല്ലാം അടച്ച് കുറ്റിയിട്ട് ഒറ്റയ്ക്കിരുന്ന് ഹൊറര്‍ ചിത്രങ്ങള്‍ കാണാറുണ്ട്. ആ ഒരു ഫീലോടു കൂടെ കാണുന്നതിലാണ് രസം. ഹൊറര്‍ സിനിമകള്‍ ഒറ്റയ്ക്ക് ഇരുന്ന് കാണുന്ന ആളാണെങ്കിലും, രാത്രി ഉറങ്ങുമ്പോള്‍ ലൈറ്റ് ഓഫ് ചെയ്താല്‍ പേടിയാണ്.
ലൈറ്റ് ഓഫ് ചെയ്യാതെയാണ് ഉറങ്ങാറുള്ളത്. അത് പോലെ മലര്‍ന്ന് കിടക്കാറില്ല. ചെറുപ്പത്തില്‍ എപ്പോഴോ ആരോ പറഞ്ഞതാണ്, മലര്‍ന്ന് കിടന്ന് ഉറങ്ങുമ്പോള്‍ പ്രേതങ്ങള്‍ക്ക് ആക്രമിക്കാന്‍ എളുപ്പമാണ്. ഇത്ര വലുതായിട്ടും ആ ശീലം മാറ്റാന്‍ പറ്റിയില്ല. ചരിഞ്ഞോ, കമഴ്‌ന്നോ കിടന്നാണ് ഇപ്പോഴും ഉറങ്ങാറുള്ളത് എന്നാണ് നയന്‍താര പറയുന്നത്.
അതേസമയം, ഹൊറര്‍ ത്രില്ലര്‍ സിനിമയാണ് കണക്ട്. അശ്വിന്‍ ശരവണ സംവിധാനം ചെയ്യുന്ന ചിത്രം റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ വിഘ്‌നേശ് ശിവന്‍ ആണ് നിര്‍മ്മിക്കുന്നത്. അനുപം ഖേര്‍, സത്യരാജ്, വിനയ് റായ്, ഹനിയ നഫീസ, മാല പാര്‍വ്വതി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
നയന്‍താര നായികയായ ‘മായ’ എന്ന ചിത്രത്തിലൂടെയാണ് അശ്വിന്‍ ശരവണന്റെ സംവിധാന അരങ്ങേറ്റം. തപ്‌സിയെ നായികയാക്കിയിട്ടുള്ള ചിത്രമായ ‘ഗെയിം ഓവറും’ അശ്വിന്‍ ശരവണിന്റേതായി റിലീസിനെത്തിയിരുന്നു. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ചിത്രങ്ങളാണ് മായ’യും ‘ഗെയിം ഓവറും’.
