News
നടന്‍ കൈകാല സത്യനാരായണ അന്തരിച്ചു; ആദരാഞ്ജലികളുമായി തെലുങ്ക് സിനിമാലോകം
നടന്‍ കൈകാല സത്യനാരായണ അന്തരിച്ചു; ആദരാഞ്ജലികളുമായി തെലുങ്ക് സിനിമാലോകം
പ്രശസ്ത തെലുങ്ക് നടന്‍ നടന്‍ കൈകാല സത്യനാരായണ അന്തരിച്ചു. 87 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ഹൈദരാബാദിലെ വസതിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. എന്‍ടിആറിന്റെ കാലം മുതല്‍ 750ലധികം സിനിമകളുടെ ഭാഗമായിരുന്നു നടന്‍. 11ാം ലോക്‌സഭയില്‍ തെലുങ്കുദേശം പാര്‍ട്ടിയില്‍ നിന്ന് പാര്‍ലമെന്റ് അംഗമായിരുന്നു അദ്ദേഹം. തെലുങ്ക് സിനിമാലോകം നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
പതിറ്റാണ്ടുകള്‍ നീണ്ട കരിയറില്‍ കുടുംബ, സാമൂഹിക നാടകങ്ങളിലും പുരാണ സിനിമകളിലും നായകന്‍, പ്രതിനായകന്‍, സ്വഭാവ വേഷങ്ങള്‍ എന്നിവ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമേ, കൈകാല സത്യനാരായണ നിര്‍മ്മാണത്തിലേക്കും പ്രവേശിച്ചു. കൊടമ സിംഹം, ബംഗാരു കുടുംബം, മുദ്ദുല മൊഗുഡു തുടങ്ങിയ പ്രൊജക്ടുകളെ അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് രാമ ഫിലിംസ് ആണ് നിര്‍മ്മിച്ചത്.
1959ല്‍ പുറത്തിറങ്ങിയ ചങ്കയ്യയുടെ ‘സുപ്പായി കൂത്തുരു’ എന്ന ചിത്രമായിരുന്നു അഭിനേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആദ്യ സിനിമ. ഒരു വര്‍ഷത്തിനുശേഷം അദ്ദേഹം ‘അപൂര്‍വ സഹസ്ര സിരാച്ചേദ’ ചിന്താമണിയില്‍ അഭിനയിച്ചു. ‘കനക ദുര്‍ഗ്ഗാ പൂജ മഹിമയിലും’ അദ്ദേഹം അഭിനയിച്ചു.
അതില്‍ അദ്ദേഹം ആദ്യമായി ഒരു വില്ലനായി അഭിനയിച്ചു. 2009ല്‍ പുറത്തിറങ്ങിയ ‘അരുന്ധതി’ എന്ന ചിത്രത്തിലാണ് കൈകാല സത്യനാരായണ അവസാനമായി അഭിനയിച്ചത്. 2017ലെ ഫിലിംഫെയര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, തെലുങ്ക് സിനിമ, ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നന്ദി ഫിലിം അവാര്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
