News
ഭര്‍ത്താവ് നിര്‍മ്മിക്കുന്ന ചിത്രമായത് കൊണ്ടല്ല; ചിത്രങ്ങളുടെ പ്രൊമോഷന് പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള കാരണം വ്യക്തമാക്കി നയന്‍താര
ഭര്‍ത്താവ് നിര്‍മ്മിക്കുന്ന ചിത്രമായത് കൊണ്ടല്ല; ചിത്രങ്ങളുടെ പ്രൊമോഷന് പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള കാരണം വ്യക്തമാക്കി നയന്‍താര
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ളതും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതുമായ താരസുന്ദരിയാണ് നയന്‍താര. ജയറാമിന്റെ നായികയായി മനസിനക്കരെ എന്ന ചിത്രത്തിലൂടെ എത്തിയ നടി സ്വന്തം കഠിന പ്രയത്നത്തിലൂടെയാണ് വെള്ളിത്തിരയില്‍ തന്റേതായ ഇടം കണ്ടെത്തിയത്.
മലയാള സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതല്‍ സജീവമായിരുന്നത്. ഹിന്ദിയില്‍ കന്നി ചിത്രത്തിനായി തയാറെടുക്കുകയാണ് നയന്‍സ്. സിനിമയില്‍ സജീവമാണെങ്കിലും പ്രചരണ പരിപാടികളില്‍ ഒന്നും തന്നെ നടി പങ്കെടുക്കാറില്ല. എന്നാല്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ കണക്ടിലൂടെ അത് മാറ്റിയിരിക്കുകയാണ്.
നാളുകള്‍ക്ക് ശേഷം നയന്‍സ് പ്രൊമോഷന് പരിപാടികള്‍ക്ക് എത്തിയത് ആരാധകരിലും സന്തോഷമാണ് സൃഷ്ടിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതിനാല്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം ഭര്‍ത്താവ് വിഘ്നേശ് ശിവന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് ആരാധകര്‍ അറിയുന്നത്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ വിശേഷങ്ങള്‍ താരത്തിന്റെ നാവില്‍ നിന്ന് തന്നെ കേള്‍ക്കാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.
നയന്‍സിന്റെ പുതിയ ചിത്രം ഭര്‍ത്താവ് വിഘ്നേഷ് ശിവന് ആണ് നിര്‍മിക്കുന്നത്. കണക്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടികളില്‍ തുടക്കം മുതലെ നയന്‍സും കൂടെയുണ്ട്. അഭിമുഖങ്ങളിലും ഓഡിയോ ലോഞ്ചിലും സജീവമായിരുന്നു. സിനിമാ പ്രചരണത്തിന്റെ ഭാഗമായുളള പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള കാരണവും നയന്‍താര വെളിപ്പെടുത്തിയിരുന്നു.
‘ഓഡിയോ ലോഞ്ചിലും മറ്റും നടിമാരെ മാറ്റി നിര്‍ത്തുന്ന ഒരു രീതി കണ്ടുവന്നതിനെ തുടര്‍ന്നാണ് ഇത്തരം പരിപാടികളില്‍ നിന്ന് വിട്ടു നിന്നത്. നടന്മാരെ പോലെ നടിമാര്‍ക്കും പ്രാധാന്യം വേണമെന്ന് അന്നേ ഞാന്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് പ്രചരണ പരിപാടികളില്‍ നിന്ന് വിട്ടു നിന്നത്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറി. നിരവധി സ്ത്രീപക്ഷ ചിത്രങ്ങള്‍ വരുന്നുണ്ട്’ എന്നും നയന്‍താര ചിത്രത്തിന്റെ പ്രചരണഭാഗമായി നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
