Connect with us

ഗൗരി ലങ്കേഷ് അഭിനയിച്ച അവസാന സിനിമ ജനുവരിയില്‍…ചിത്രം റിലീസാകുന്നത് താരം വെടിയേറ്റ് മരിച്ച് അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം

News

ഗൗരി ലങ്കേഷ് അഭിനയിച്ച അവസാന സിനിമ ജനുവരിയില്‍…ചിത്രം റിലീസാകുന്നത് താരം വെടിയേറ്റ് മരിച്ച് അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം

ഗൗരി ലങ്കേഷ് അഭിനയിച്ച അവസാന സിനിമ ജനുവരിയില്‍…ചിത്രം റിലീസാകുന്നത് താരം വെടിയേറ്റ് മരിച്ച് അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം

വെടിയേറ്റ് കൊല്ലപ്പെട്ട മാധ്യമസാമൂഹിക പ്രവര്‍ത്തക ഗൗരി ലങ്കേഷ് അഭിനയിച്ച അവസാന സിനിമ ‘ജോര്‍ദന്‍’ ജനുവരി 30ന് പുറത്തിറങ്ങും. ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച് അഞ്ചു വര്‍ഷം കഴിയുമ്പോഴാണ് സിനിമ പുറത്തിറങ്ങുന്നത്. വിനോദ് ദയാലന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഒരു സന്നദ്ധ സംഘടന സ്ഥാപകയായ ലക്ഷ്മി ശ്രീവത്സ എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിക്കുന്നത്.

സമൂഹത്തിന്റെ താഴെക്കിടയില്‍ വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ലക്ഷ്മി ശ്രീവത്സ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസത്തിനായി ഒരു സ്‌കൂള്‍ തുടങ്ങുന്നു. ചേരിയില്‍ കഴിയുന്ന മൈക്കല്‍ എന്ന 12 വയസ്സുകാരന്റെ ജീവിതത്തിലൂടെ മുന്നോട്ടുനീങ്ങുന്ന സിനിമ പല സാമൂഹിക അവസ്ഥകളെയും നേരില്‍ ചിത്രീകരിക്കുന്നു.

മുമ്പ് ‘മരളി മനേഗി’ എന്ന ചിത്രത്തില്‍ ഗൗരി ലങ്കേഷ് അഭിനയിച്ചിരുന്നു. ജോര്‍ദന്‍ ഗൗരിയുടെ രണ്ടാമത്തെയും അവസാനത്തെയും ചിത്രമാണ്. 2017 സെപ്റ്റംബര്‍ അഞ്ചിന് രാത്രി എട്ടോടെയാണ് ബംഗളൂരു രാജരാജേശ്വരി നഗറിലെ വീട്ടുമുറ്റത്ത് ഗൗരി ലങ്കേഷ് ഹിന്ദുത്വ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഈ കേസില്‍ പ്രത്യേക കോടതിയില്‍ വിചാരണ നടന്നുവരുകയാണ്.

ഗൗരിയുടെ സഹോദരി കവിത ലങ്കേഷ് സംവിധായികകൂടിയാണ്. ഗൗരിയുടെ ജീവിതത്തെ ആസ്പദമാക്കി കവിത ലങ്കേഷ് ഡോക്യുമെന്ററി ഒരുക്കിയിരുന്നു.

കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരെ കുറിച്ച് ഡോക്യുമെന്ററി തയാറാക്കാന്‍ നെതര്‍ലന്‍ഡ്‌സിലെ ഫ്രീപ്രസ് അണ്‍ലിമിറ്റഡ് അന്താരാഷ്ട്ര തലത്തില്‍ തിരഞ്ഞെടുത്ത നാലുപേരില്‍ ഒരാളാണ് കവിത ലങ്കേഷ്. ഡോക്യുമെന്ററി അന്താരാഷ്ട്ര തലത്തില്‍ പ്രദര്‍ശിപ്പിക്കുകയാണ് കവിതയുടെ ലക്ഷ്യം. ഗൗരിയുടെ സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷും സിനിമാരംഗത്താണ് പ്രവര്‍ത്തിക്കുന്നത്.

More in News

Trending

Recent

To Top