Connect with us

പ്രഭുദേവയ്ക്ക് എന്നും ഏറ്റവും പ്രിയപ്പെട്ടവർ തന്റെ മക്കളായിരുന്നു, തന്നോട് അവ​ഗണന മാത്രം; നയൻതാര പ്രഭുദേവയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ കാരണം!!

Actress

പ്രഭുദേവയ്ക്ക് എന്നും ഏറ്റവും പ്രിയപ്പെട്ടവർ തന്റെ മക്കളായിരുന്നു, തന്നോട് അവ​ഗണന മാത്രം; നയൻതാര പ്രഭുദേവയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ കാരണം!!

പ്രഭുദേവയ്ക്ക് എന്നും ഏറ്റവും പ്രിയപ്പെട്ടവർ തന്റെ മക്കളായിരുന്നു, തന്നോട് അവ​ഗണന മാത്രം; നയൻതാര പ്രഭുദേവയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ കാരണം!!

എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിഷ ഇരുവരും വിവാഹം ചെയ്യാൻ ഒരുങ്ങുന്നുവെന്നും നയൻതാര മതം മാറി ഹിന്ദുവാകുന്നുവെന്നെല്ലാം വാർത്തകൾ വന്നിരുന്നു.

വിജയ്-നയൻതാര എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം വില്ലിന്റെ സംവിധായകനായിരുന്നു പ്രഭുദേവ. ഈ ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെയാണ് ഇദ്ദേഹം നയൻതാരയുമായി അടുക്കുന്നത്. പ്രഭുദേവ അന്ന് വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായിരുന്നു. എന്നാൽ നയൻതാര ഇതൊന്നും കാര്യമാക്കിയില്ല. പ്രഭുദേവയുടെ മൂത്ത മകൻ കാൻ‌സർ ബാധിച്ച് മരണപ്പെട്ട് ഏറെ വേദനയിൽ കഴിഞ്ഞിരുന്ന നാളുകളിലാണ് പ്രഭുദേവ നയൻതാരയുമായി അടുക്കുന്നത്.

എന്നാൽ ഇരുവരുടെയും ബന്ധത്തിനെതിരെ പ്രഭുദേവയുടെ അന്നത്തെ ഭാര്യ റംലത്ത് രം​ഗത്ത് വന്നു. നയൻതാരയുമൊത്ത് ലിവ് ഇൻ റിലേഷൻഷിപ്പിലാണെന്ന് പറഞ്ഞ് ലത വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനായ തന്റെ ഭർത്താവിനെ നയൻതാര തട്ടിയെടുക്കുകയാണെന്ന് പറഞ്ഞാണ് പ്രഭുദേവയുടെ ഭാര്യ രംഗത്ത് വന്നത്. അവർ അതിനെതിരെ കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.

2010 ൽ ലതയും പ്രഭുദേവയും ഡിവോഴ്സ് ആയി. വൻ തുക ജീവനാംശമായി പ്രഭുദേവ നൽകി. മക്കളുടെ കാര്യങ്ങളും ഏറ്റെടുത്തു. റിപ്പോർട്ടുകൾ പ്രകാരം വിവാഹം ചെയ്തില്ലെങ്കിലും നയൻതാരയും പ്രഭുദേവയും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിരുന്നു. പ്രഭുദേവയുമായി മുന്നോട്ടുള്ള ജീവിതം സാധ്യമല്ലെന്ന് ഒരു ഘട്ടത്തിൽ നയൻതാര മനസിലാക്കി. അന്നും കോടികൾ പ്രതിഫലം വാങ്ങുന്ന നടിയാണ് നയൻതാര. പ്രഭുദേവയ്ക്ക് വേണ്ടി നയൻതാര വല്ലാതെ പണം ചെലവഴിച്ചു.

എന്നാൽ പ്രഭുദേവയ്ക്ക് എന്നും ഏറ്റവും പ്രിയപ്പെട്ടവർ തന്റെ മക്കളായിരുന്നു. മക്കളോട് പ്രഭുദേവ കാണിക്കുന്ന അടുപ്പം ശ്രദ്ധയിൽപ്പെട്ട നയൻസ് തനിക്ക് അർഹിച്ച പരി​ഗണന പ്രഭുദേവയിൽ നിന്നും തനിക്ക് ലഭിക്കുന്നില്ലെന്ന് തോന്നിയതോടെ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. പ്രഭുദേവയുമായുള്ള ബന്ധം കാരണം നയൻതാരയുടെ പ്രതിച്ഛായ്ക്ക് വലിയ പേരുദോഷമുണ്ടായി. വിവാഹേതര ബന്ധമെന്ന പേരിൽ ആക്ഷേപങ്ങളും കേട്ടു.

കരിയറിലെ തിരക്കേറിയ സമയത്താണ് സിനിമകൾ വേണ്ടെന്ന് വെച്ച് പ്രഭുദേവയ്ക്കൊപ്പം ജീവിക്കാൻ നയൻതാര തയ്യാറാകുന്നത്. ഈ ബന്ധം അവസാനിച്ചതോടെ സിനിമാ രം​ഗത്തെ മുൻനിര സ്ഥാനവും നടിക്ക് നഷ്ടപ്പെട്ടിരുന്നു. മാനസികമായി തകർന്ന നയൻതാര ഒരു വർഷത്തോളം ലൈം ലൈറ്റിൽ നിന്നും മാറി നിന്നു .പിന്നീട് ശക്തമായ തിരിച്ച് വരവ് ആണ് നടത്തിയത്. കഥ കേട്ട് അഭിനയപ്രാധാന്യമുള്ള സിനിമകൾ മാത്രം തിരഞ്ഞെടുത്താണ് നയൻതാര ഇപ്പോൾ മുന്നോട്ട് പോകുന്നത്.

അത് ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയിലേയ്ക്ക് താര്തതെ എത്തിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ വിവാഹശേഷം കുടുംബത്തിനാണ് നയൻതാര ഏറ്റവും കൂടുതൽ പ്രധാന്യം കൊടുക്കുന്നത്. മക്കൾ കൂടി വന്നതോടെ അവർക്കൊപ്പം സമയം ചിലവഴിക്കുന്നതിനാലാണ് നയൻതാര സന്തോഷം കണ്ടെത്തുന്നത്. അതിനാൽ സിനിമകളുടെ കാര്യത്തിൽ പോലും നയൻതാര സെലക്ടീവാണ്.

മക്കളുടെ കാര്യങ്ങൾ മറ്റാരെയും ഏൽപ്പിക്കാതെ പറ്റുന്നതെല്ലാം ചെയ്യാൻ നയൻതാര ശ്രമിക്കാറുണ്ട്. കൂടാതെ എവിടെ യാത്ര പോയാലും മക്കളേയും ഒപ്പം കൂട്ടും. വിഘ്‌നേഷ് ശിവനും അതുപോലെ തന്നെയാണ്. മക്കൾ പിറക്കുന്നതിന് മുമ്പുള്ള ജീവിതം എങ്ങനെയായിരുന്നുവെന്ന് ഓർക്കുന്നുപോലുമില്ലെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ വിഘ്‌നേഷ് ശിവൻ പറഞ്ഞത്.

കുഞ്ഞുങ്ങൾ വളരെ വേഗത്തിൽ വളരുമെന്നതിനാലാണ് ഈ സമയം നയൻസും വിക്കിയും കഴിവതും അവർക്കൊപ്പം തന്നെ ചിലവഴിക്കുന്നത്. അന്നപൂരണിയാണ് അവസാനമായി തിയേറ്ററുകളിലെത്തിയ നയൻതാരയുടെ സിനിമ. എസ്. ശശികാന്തിന്റെ ടെസ്റ്റിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നയൻതാര ഇപ്പോൾ.

More in Actress

Trending