Actress
ഈ ലോകത്ത് പണം ഇല്ലാത്തവൻ പിണമാണെന്ന് പറയുന്നത് ശരിയാണ്, നമ്മുടെ മക്കൾ, വീട്, ഭർത്താവ്, അച്ഛൻ, അമ്മ എന്ന് പറഞ്ഞ് നമ്മുടെ ലോകത്തെ നമ്മൾ ചെറുതാക്കരുത്; നവ്യ നായർ
ഈ ലോകത്ത് പണം ഇല്ലാത്തവൻ പിണമാണെന്ന് പറയുന്നത് ശരിയാണ്, നമ്മുടെ മക്കൾ, വീട്, ഭർത്താവ്, അച്ഛൻ, അമ്മ എന്ന് പറഞ്ഞ് നമ്മുടെ ലോകത്തെ നമ്മൾ ചെറുതാക്കരുത്; നവ്യ നായർ
മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിബി മലയിൽ ഒരുക്കിയ ഇഷ്ടം എന്ന സിനിമയിൽ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലൂടെ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ പ്രേക്ഷകർ സോഷ്യൽമീഡിയ വഴി ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
നവ്യയുടെ നൃത്ത വിദ്യാലയമായ മാതംഗിയെക്കുറിച്ചാണ് ഒരു ആരാധകിക ചോദിക്കുന്നത്. താൻ തന്നെയാണ് മാതംഗിയ്ക്ക് പുറകിലെന്നും തന്റെ വീടിന്റെ മുകളിലാണ് മാതംഗി ഉണ്ടാക്കിയതെന്നും നവ്യ പറയുന്നു. വീടും മാതംഗിയും ഞാൻ തന്നെയാണ് ഉണ്ടാക്കിയത്. എന്റെ കഷ്ടപ്പാടിന്റെയും വിയർപ്പിന്റെയും ബാക്കി പത്രം കൊണ്ട് ഉണ്ടാക്കിയ പൈസ കൊണ്ടാണ് മാതംഗിയും ഈ വീടും ഉണ്ടാക്കിയത്.
മാത്രമല്ല, വിവാഹമാകരുത് ജീവിതത്തിന്റെ അവസാന വാക്കെന്നും എല്ലാവരും സാമ്പത്തികമായി സ്വതന്ത്രരായിരിക്കണമെന്നും നവ്യ പറയുന്നു. സ്ത്രീകൾ സാമ്പത്തികമായി സ്വതന്ത്രരായിരിക്കണം. നമ്മൾ ജോലി ചെയ്യണം. നമ്മുടെ പൈസ നമ്മൾ കയ്യിൽ വെയ്ക്കണം. നമ്മുടെ കയ്യിൽ ലിക്വിഡ് ആയി പൈസ ഉണ്ടെങ്കിൽ ആണ് നമുക്ക് ഏറ്റവും കൂടുതൽ ലൈഫിൽ ധൈര്യമുണ്ടാകുന്നത്. നിസ്സാരമായ നമ്മുടെ അവകാശങ്ങൾ പോലും നമുക്ക് നേടിയെടുക്കണമെങ്കിൽ, ഈ ലോകത്ത് പണം ഇല്ലാത്തവൻ പിണമാണെന്ന് പറയുന്നത് ശരിയാണ്.
എല്ലാ പെൺകുട്ടികളും വിവാഹം കഴിക്കുക എന്ന് പറയുന്നതല്ല ജീവിതത്തിന്റെ അവസാന വാക്ക്. അത് ജീവിതത്തിൽ സംഭവിക്കുന്ന കാര്യമായി മാറണം. ആൺകുട്ടി ആണെങ്കിലും പെൺകുട്ടിയാണെങ്കിലും കല്യാണം നടന്നില്ലാട്ടോ എന്ന് പറയുന്നത് ആവരുത്. നമ്മൾ ഒരാളെ സക്‌സസ് ഫുൾ ആണോ അല്ലയോ എന്ന് കണക്കാക്കുന്നത് വിവാഹം കഴിച്ചോ എന്നത് കൊണ്ടല്ല. മറിച്ച് നമ്മൾ ഈ ലോകത്ത് ഇല്ലാതായാൽ മറ്റുള്ളവർ എന്താണ് നമ്മളെ കുറിച്ച് പറയുന്നത് ഓർക്കുന്നത് എന്നുള്ളതാണ്.
സിനിമയിൽ ആണെങ്കിൽ നമ്മൾ ചെയ്ത കഥാപാത്രം സിനിമയ്ക്ക് കൊടുക്കുന്ന സംഭാവനയായിരിക്കും. അല്ലെങ്കിൽ ഒരു വ്യക്തി എന്ന നിലയ്ക്ക് നമ്മൾ ജീവിച്ചരിക്കുന്നത് ആലോചിച്ച് നോക്കിയേ. നമ്മൾ നെൽസൺ മണ്ടേലയെ ഓർക്കും മഹാത്മ ഗാന്ധിയെ ഓർക്കും ഇവരാരേയും പണം ഉണ്ടയാത് കൊണ്ടല്ല നമ്മൾ ഓർത്തിരിക്കുന്നത്. അവരുടെ ജീവിതം പോലും ത്യജിച്ച് ഈ ലോകത്തിന് വേണ്ടി ചെയ്ത ത്യാഗത്തിന്റെ പേരിലാണ് ഓർക്കുന്നത്.
മക്കൾക്ക് വേണ്ടി ജീവിതം ത്യജിച്ച എത്ര അമ്മമാരെ നമ്മൾ ഓർക്കാറുണ്ട്. അത് മോശമാണെന്നല്ല. നമ്മുടെ മക്കൾ, നമ്മുടെ വീട്, നമ്മുടെ ഭർത്താവ്, നമ്മുടെ അച്ഛൻ, നമ്മുടെ അമ്മ എന്ന് പറഞ്ഞ് നമ്മുടെ ലോകത്തെ നമ്മൾ ചെറുതാക്കരുത്. മറിച്ച് ഈ ലോകം വിശാലമായി കാണണം. ഫിനാൻഷ്യൽ മാനേജ്‌മെന്റ്, സാമ്പത്തിക സ്വാതന്ത്ര്യം എല്ലാവരുടെയും അവകാശമാണ് എന്നും നവ്യ പറഞ്ഞു.
അടുത്തിടെയായിരുന്നു നടി ‘മാതംഗി’ എന്ന നൃത്തവിദ്യാലയം കൊച്ചിയിൽ ആരംഭിച്ചത്. നവ്യ നായരുടെ വീടിന്റെ മുകളിലെ നിലയിലാണ് നൃത്ത വിദ്യാലയം. എന്നാൽ തന്റെ ഈ സ്വപ്‌നം യാഥാർഥ്യമാകുന്നതിനിടെ കോടതിയുടെ സ്‌റ്റേ അടക്കം പലതും നേരിടേണ്ടി വന്നിട്ടുണ്ടെന്നും നവ്യ പറഞ്ഞിരുന്നു. സ്‌കൂളിൽ പഠിക്കുന്ന നാളുകളിൽ നല്ലൊരു നർത്തകിയായി അറിയപ്പെട്ടു തുടങ്ങിയ നവ്യ കലോത്സവ വേദികളിലൂടെയാണ് നവ്യ സിനിമായിലേയ്ക്ക് എത്തുന്നത്.