Actress
നയന്‍താരയ്ക്ക് വെല്ലുവിളിയായി മഞ്ജു; മൂന്ന് നയന്‍താരയ്ക്ക് തുല്യമായ പ്രകടനമാണ് മഞ്ജുവിന്റേതെന്ന് അഭിപ്രായം
നയന്‍താരയ്ക്ക് വെല്ലുവിളിയായി മഞ്ജു; മൂന്ന് നയന്‍താരയ്ക്ക് തുല്യമായ പ്രകടനമാണ് മഞ്ജുവിന്റേതെന്ന് അഭിപ്രായം
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ്. മഞ്ജുവിന്റെ അഭിനയത്തിന് മുന്നില്‍ അമ്പരന്ന് നിന്ന് പോയതിനെക്കുറിച്ച് സംവിധായകരെല്ലാം തുറന്നുപറഞ്ഞിട്ടുമുണ്ട്. സല്ലാപം എന്ന ചിത്രത്തിലൂടെയായാണ് താരം നായികയായി അരങ്ങേറിയത്.
സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് താരം വിവാഹിതയാകുന്നത്. അതോടെ അഭിനയത്തില്‍ നിന്നും പിന്മാറിയ താരം പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. അതിനുശേഷം നായികയായി തിളങ്ങിയ മഞ്ജു വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി സമ്മാനിച്ചു കഴിഞ്ഞു. മലയാളത്തിന്റെ ഈ പ്രിയനടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകം തന്നെ പറയേണ്ടി വരും.
മഞ്ജു ഇന്ന് മലയാളത്തിന്റെ ശക്തമായ സ്ത്രീസാന്നിദ്ധ്യമായി അതിരുകള്‍ക്കപ്പുറവും അടയാളപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഹൗ ഓള്‍ഡ് ആര്‍ യു വിന് ശേഷം മഞ്ജുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴും കൈ നിറയെ ചിത്രങ്ങളുമായി അഭിനയ ജീവിതം ആസ്വദിക്കുകയാണ് മഞ്ജു. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിളിപ്പെരുണ്ടെങ്കിലും തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന ഖ്യാതി ഇന്നും നയന്‍താരയ്ക്ക് സ്വന്തമാണ്. സിനിമാ ലോകത്തെ പ്രമുഖരെ പോലെ അമ്പരപ്പിക്കുന്ന താരമൂല്യമാണ് നയന്‍താരയുടേത്.
കരിയറിലെ കയറ്റിറക്കങ്ങളെയെല്ലാം അഭിമുഖീകരിച്ച് മാറ്റി നിര്‍ത്താന്‍ പറ്റാത്ത ഒരു സ്ഥാനം നയന്‍സ് സിനിമാ ലോകത്ത് സ്വന്തമാക്കി. കൈനിറയെ അവസരങ്ങളാണ് നയന്‍താരയ്ക്കിന്ന്. ഒന്നിലേറെ സിനിമകള്‍ ആണ് നടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. നയന്‍താരയ്ക്ക് വെല്ലുവിളിയായാണ് നടി തൃഷയുടെ ശക്തമായ തിരിച്ച് വരവിനെ ആരാധകര്‍ കാണുന്നത്. പൊന്നിയിന്‍ സെല്‍വന്റെ വിജയത്തിന് ശേഷം തൃഷയ്ക്ക് തുടരെ തുടരെ അവസരങ്ങള്‍ വരുന്നുണ്ട്.
അതേസമയം നയന്‍താരയുടെ മാസ് സ്‌ക്രീന്‍ പ്രസന്‍സിനെ മറികടക്കാന്‍ തൃഷയ്ക്ക് കഴിയില്ലെന്നുമം ചില ആരാധകര്‍ പറയുന്നുണ്ട്. എന്നാല്‍ മാസ് റോളുകളില്‍ നയന്‍താരയ്ക്ക് വെല്ലുവിളിയായി വരുന്നത് മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യരാണ്. തമിഴകത്ത് മഞ്ജു വാര്യര്‍ക്ക് ജനപ്രീതിയേറുകയാണ്. അസുരന്‍, തുനിവ് എന്നീ സിനിമകളുടെ വിജയത്തിന് ശേഷം മഞ്ജുവിന്റെ അടുത്ത പ്രൊജക്ട് രജിനികാന്തിനൊപ്പമാണ്. സിനിമയുടെ പേര് നിശ്ചയിട്ടില്ല.
ഇതിന് പുറമെ ആര്യയ്ക്കും ഗൗതം കാര്‍ത്തിക്കിനുമൊപ്പം മിസ്റ്റര്‍ എക്‌സ് എന്ന സിനിമയും അണിയറയില്‍ ഒരുങ്ങുന്നു. നയന്‍താരയേക്കാള്‍ മുകളിലേയ്ക്ക് മഞ്ജുവിന് തമിഴകത്ത് ഉയരാന്‍ കഴിയുമെന്നാണ് ആരാധകര്‍ പറയുന്നത്. ഈ വാദത്തോട് ചേര്‍ത്ത് വായിക്കാവുന്നതാണ് തമിഴ് ഫിലിം ജേര്‍ണലിസ്റ്റ് ചെയ്യാറു ബാലുവിന്റെ വാക്കുകള്‍. തുനിവിലെ മഞ്ജുവിന്റെ പ്രകടനത്തെ പുകഴ്ത്തി സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
തുനിവില്‍ നയന്‍താര നായികയാല്‍ നന്നായേനെ എന്ന് നേരത്തെ അഭിപ്രായങ്ങള്‍ വന്നിരുന്നു. എന്നാല്‍ മൂന്ന് നയന്‍താരയ്ക്ക് തുല്യമായ പ്രകടനം മഞ്ജു വാര്യര്‍ കാഴ്ച വെച്ചിട്ടുണ്ട്. അസുരനില്‍ ധനുഷിനെ വരെ പിന്നിലാക്കിയ പ്രകടനമായിരുന്നു മഞ്ജുവിന്റേതെന്നും ചെയ്യാറു ബാലു അന്ന് അഭിപ്രായപ്പെട്ടിരുന്നു. നയന്‍താരയോളമോ നയന്‍താരയ്ക്ക് മുകളിലോ തമിഴ് ജനതയുടെ ജനപ്രീതി മഞ്ജു നേടുമെന്ന വാദത്തിന് ബലം പകരാന്‍ മറ്റ് കാരണങ്ങളും ആരാധകര്‍ നിരത്തുന്നുണ്ട്.
രണ്ട് പതിറ്റാണ്ടായി അഭിനയ രംഗത്തുണ്ടെങ്കിലും നയന്‍താര ഇന്നും സ്വന്തം ശബ്ദം ഡബ്ബിംഗിന് ഉപയോഗിക്കാറില്ല. ചുരുക്കം സിനിമകളിലേ നടി സ്വന്തമായി ഡബ് ചെയ്തിട്ടുള്ളൂ. ദീപ വെങ്കട്ട് എന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ് നയന്‍താരയുടെ പല ഹിറ്റ് സിനിമകളിലും ശബ്ദം നല്‍കുന്നത്. ഇത്രയും ആഘോഷിക്കപ്പെടുന്ന നടിയായിട്ടും സ്വന്തം ശബ്ദത്തില്‍ ഡബ് ചെയ്യാത്തത് ഒരു പോരായ്മയായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇവിടെയാണ് മഞ്ജു വാര്യര്‍ മുന്നിട്ട് നില്‍ക്കുന്നത്. തമിഴ് അനായാസം സംസാരിക്കുന്ന മഞ്ജു തമിഴ് സിനിമകളില്‍ സ്വന്തം ശബ്ദത്തില്‍ ഡബ് ചെയ്യുന്നു. അസുരനില്‍ പ്രാദേശിക തമിഴ് ഭാഷയാണ് മഞ്ജു സംസാരിച്ചത്. തമിഴില്‍ ഇപ്പോഴത്തെ മറ്റൊരു മുന്‍നിര നായിക നടിയും സ്വന്തം ശബ്ദം അധികം സിനിമകളില്‍ ഉപയോഗിച്ചിട്ടില്ലെന്നതും എടുത്ത് പറയേണ്ടതാണ്.
മാത്രവുമല്ല നയന്‍താരയുടെ പല നിബന്ധനകളോട് തമിഴകത്ത് ഒരു വിഭാഗം നിര്‍മാതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. നടി പ്രൊമോഷനുകള്‍ക്ക് വരാത്തതാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ മഞ്ജു വാര്യര്‍ക്ക് ഇത്തരം നിര്‍ബന്ധങ്ങളൊന്നുമില്ല. തുനിവിന്റെയും അസുരന്റെയും പ്രൊമോഷന്‍ പരിപാടികള്‍ക്ക് മഞ്ജു സജീവമായെത്തി. ഇത്തരം പല ഘടകങ്ങള്‍ മഞ്ജുവിന് തമിഴകത്ത് വലിയ സാധ്യതകള്‍ തുറക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
