Connect with us

699 രൂപയ്ക്ക് 10 സിനിമകള്‍; സിനിമ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുമായി മള്‍ട്ടിപ്ലക്‌സ് ഓപ്പറേറ്ററായ പിവിആര്‍ ഐനോക്‌സ്

Malayalam

699 രൂപയ്ക്ക് 10 സിനിമകള്‍; സിനിമ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുമായി മള്‍ട്ടിപ്ലക്‌സ് ഓപ്പറേറ്ററായ പിവിആര്‍ ഐനോക്‌സ്

699 രൂപയ്ക്ക് 10 സിനിമകള്‍; സിനിമ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുമായി മള്‍ട്ടിപ്ലക്‌സ് ഓപ്പറേറ്ററായ പിവിആര്‍ ഐനോക്‌സ്

തീയറ്ററുകളിലേക്ക് സിനിമ പ്രേമികളെ ആകര്‍ഷിക്കാനായി രാജ്യത്തെ ആദ്യത്തെ സിനിമ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുമായി മള്‍ട്ടിപ്ലക്‌സ് ഓപ്പറേറ്ററായ പിവിആര്‍ ഐനോക്‌സ്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ 699 രൂപയ്ക്ക് 10 സിനിമകള്‍ ആണ് ഒരു മാസത്തേക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സിനിമ വ്യവസായത്തെ ഉത്തേജിപ്പിക്കുക, തീയറ്ററുകള്‍ പതിവായി സന്ദര്‍ശിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുക, തീയറ്റര്‍ ഒക്യുപന്‍സി ലെവലുകള്‍ മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ള ആദ്യത്തെ സിനിമാ സബ്‌സ്‌ക്രിപ്ഷന്‍ പാസ് ആണിത്.

പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ പാസ് ഒക്ടോബര്‍ 16 മുതല്‍ ലഭ്യമാകും. നിലവില്‍ 699 രൂപയുടെ പ്രതിമാസ പ്ലാന്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. എന്നാല്‍ ഈ പ്ലാന്‍ ദക്ഷിണേന്ത്യന്‍ ഭാഗങ്ങളിലും ഇന്‍സിഗ്‌നിയ, ഐമാക്‌സ് തുടങ്ങിയ പ്രീമിയം സ്‌ക്രീന്‍ ഫോര്‍മാറ്റുകളിലും ഉടന്‍ ലഭ്യമാകില്ല.

പ്ലാന്‍ സബ്‌സ്‌െ്രെകബ് ചെയ്യുന്നവര്‍ ഒരു ഗവണ്മെന്റ് ഐഡി കൈവശം വയ്‌ക്കേണ്ടതാണ്. ഉപഭോക്താവിന്റെ സിനിമാ താല്‍പ്പര്യങ്ങള്‍ അറിയാനായി കമ്പനി കാഴ്ചക്കാരുമായി ഇടപഴകുകയാണ് എന്നാണ് പിവിആര്‍ ഐനോക്‌സ് ലിമിറ്റഡിന്റെ കോസിഇഒ ഗൗതം ദത്ത പറഞ്ഞത്.

പ്രതിമാസ പ്ലാനുകളുമായി പിവിആര്‍ എത്തുമ്പോള്‍ എത്രത്തോളം വിജയിക്കും എന്ന ആശങ്കയും മറുവശത്തുണ്ട്. ഒടിടി പ്ലാറ്റുഫോമുകളെ പ്രതിരോധിക്കാനെന്ന തരത്തിലാണ് ഇപ്പോള്‍ പ്ലാന്‍ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പല ഒടിടി പ്ലാറ്റുഫോമുകളിലും ഈ നിരക്കില്‍ നിരവധി സിനിമകള്‍ കാണാന്‍ അവസരമുണ്ട് എന്നതാണ് ആശങ്കയിലാകുന്നത്.

More in Malayalam

Trending

Recent

To Top