Social Media
നയന്‍താരയുടെ ഫ്‌ലാറ്റിന് മുന്നില്‍ എപ്പോഴും ലെജന്‌റ് ശരവണന്റെ റോള്‍സ് റോയ്‌സ് കാര്‍; ഒടുക്കം അടുത്ത് തന്നെ ഫ്‌ലാറ്റ് വാങ്ങി
നയന്‍താരയുടെ ഫ്‌ലാറ്റിന് മുന്നില്‍ എപ്പോഴും ലെജന്‌റ് ശരവണന്റെ റോള്‍സ് റോയ്‌സ് കാര്‍; ഒടുക്കം അടുത്ത് തന്നെ ഫ്‌ലാറ്റ് വാങ്ങി
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. 2003 ല്‍ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നയന്‍താര സജീവമല്ലെങ്കിലും വിഘ്‌നേഷ് വളരെ സജീവമാണ്. സിനിമ പോലെ തന്നെ നയന്‍താരയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
വിവാഹം കഴിഞ്ഞ് അഞ്ച് മാസം തികയും മുമ്പാണ് തങ്ങള്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായ സന്തോഷവാര്‍ത്ത താരദമ്പതികള്‍ പങ്കുവെച്ചത്. വാടക ഗര്‍ഭധാരണം വഴിയാണ് നയന്‍താര അമ്മ ആയത്. ഇപ്പോള്‍ സിനിമാ രംഗത്തും ബിസിനസ് രംഗത്തും മുന്നേറുകയാണ് നയന്‍സ്. ഒന്നിന് പിറകെ ഒന്നായി നയന്‍താരയുടെ സിനിമകള്‍ റിലീസ് ചെയ്യുന്നുണ്ട്. വിവാഹശേഷമോ ഇരട്ടക്കുട്ടികളുടെ അമ്മയായ ശേഷമോ കരിയറില്‍ നയന്‍താരയ്ക്ക് തിരക്ക് കുറഞ്ഞിട്ടില്ല.
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് നയന്‍താര. പ്രതിഫലത്തിന്റെ കാര്യത്തില്‍ താരം വലിയ വിട്ടു വീഴ്ചകള്‍ ചെയ്യാറില്ല. എന്നാല്‍ ഇരട്ടി പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും നടി സിനിമ നിരസിച്ച സാഹചര്യവും ഉണ്ടായിട്ടുണ്ട്. തമിഴ്‌നാട്ടിലെ ബിസിനസ് ഭീമനായ ലെജന്റ് ശരവണന്റെ സിനിമയാണ് നടി വേണ്ടെന്ന് വെച്ചത്. ദ ലെജന്റ് എന്ന പേരില്‍ 2022 ലാണ് ഇദ്ദേഹം നായകനായ സിനിമ പുറത്തിറങ്ങിയത്.
സിനിമ നിര്‍മ്മിച്ചതും ശരവണനാണ്. നടി ഉര്‍വശി റാട്ട്വാലയാണ് സിനിമയില്‍ നായികയായത്. നയന്‍താരയെ നായികയാക്കാന്‍ വേണ്ടി ലെജന്റ് ശരവണന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു തമിഴ് മീഡിയയില്‍ ഫിലിം ജേര്‍ണലിസ്റ്റ് ചെയ്യാര്‍ ബാലുവാണ് ഇതേക്കുറിച്ച് സംസാരിച്ചത്. ലെജന്റ് ശരവണന്റെ സിനിമാ ശ്രമങ്ങള്‍ക്കിടെ നടന്ന ഒരു സംഭവത്തെക്കുറിച്ച് അവതാരകന്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് ചെയ്യാറു ബാലു സംസാരിച്ചത്.
നയന്‍താരയുടെ ഫ്‌ലാറ്റിന് മുന്നില്‍ റോള്‍സ് റോയ്‌സിന്റെ കാര്‍ എപ്പോഴുമുണ്ടാകും. ആ കാര്‍ ആരുടേതാണെന്ന് ചിന്തിച്ചു. പിന്നീട് ഒരു കല്യണ ഫംങ്ഷനില്‍ വെച്ച് ഇതേ കാര്‍ കണ്ടു. ലെജന്‍ഡ് ശരവണന്റെ കാറായിരുന്നു അത്. അദ്ദേഹം ഇടയ്ക്കിടെ അവിടെ പോകുന്നതിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ വന്നു. തന്റെ സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് നയന്‍താരയെ ലെജന്‍ഡ് ശരവണന്‍ സമീപിക്കുന്നതെന്ന് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെന്ന് അവതാരകന്‍ ചൂണ്ടിക്കാട്ടി.
ഇതേക്കുറിച്ച് ചെയ്യാറു ബാലു വിശദീകരിച്ചു. നയന്‍താരയുടെ ഫ്‌ലാറ്റിന് മുമ്പില്‍ ലെജന്റിന്റെ കാര്‍ എന്നൊക്കെ വാര്‍ത്തകള്‍ അന്ന് വന്നിട്ടുണ്ട്. ആ അപ്പാര്‍ട്‌മെന്റുള്ള ഏരിയ വിവിഐപികളുടേതാണ്. അത്രയും സെക്യൂരിറ്റി സിസ്റ്റം ഉണ്ട്. ലെജന്റിന്റെ ആദ്യ സിനിമയില്‍ നയന്‍താര ജോഡിയായി അഭിനയിക്കണമെന്ന് അദ്ദേഹം ഭയങ്കരമായി ആഗ്രഹിച്ചു. നയന്‍താര വാങ്ങുന്നതിന്റെ രണ്ടിരട്ടി പ്രതിഫലം വാഗ്ദാനം ചെയ്തു. പത്ത് കോടിയല്ല, നൂറ് കോടി തന്നാല്‍ പോലും ഞാന്‍ അഭിനയിക്കില്ലെന്ന് നയന്‍താര പറഞ്ഞു.
ആ ദേഷ്യത്തിലാണ് ബോളിവുഡ് നടിയെ കൊണ്ട് വന്നതെന്ന് ചെയ്യാറു ബാലു പറയുന്നു. നയന്‍താരയുടെ ഫ്‌ലാറ്റുള്ള സ്ഥലത്ത് ലെജന്റ് ശരവണനും ഫ്‌ലാറ്റുണ്ടെന്ന് ചെയ്യാറു ബാലു പറയുന്നു. ഇടയ്ക്കിടെ നടിയെ പോയിക്കണ്ട് സിനിമയുടെ കാര്യം സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഒരു ഫ്‌ലാറ്റ് സ്വന്തമായി ലെജന്റ് വാങ്ങിയതായിരിക്കാമെന്നും ചെയ്യാര്‍ ബാലു അഭിപ്രായപ്പെട്ടു.
നയന്‍താര സിനിമ നിരസിച്ചതോടെ നടിയെ പോലെ തന്നെയുള്ള ഒരു നായികയെ അദ്ദേഹം തേടി. നയന്‍താരയെ പോലെയുള്ള നടിക്കായി ഓഡിഷന്‍ വെച്ചു. എന്നാല്‍ ഉര്‍വശി റാട്ട്വേലിനെയാണ് നായികയാക്കിയത്. ബോളിവുഡില്‍ വലിയ ശമ്പളമൊന്നും വാങ്ങാത്ത നടിയാണ്. വലിയ തുക ഉര്‍വശിക്ക് പ്രതിഫലമായി നല്‍കിയെന്നും ചെയ്യാര്‍ ബാലു ചൂണ്ടിക്കാട്ടി.
4050 കോടി ബജറ്റിലാണ് ലെജന്‍ഡ് ഒരുക്കിയത്. റിലീസിന് മുമ്പ് തന്നെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രം അഞ്ച് ഭാഷകളിലാണ് ഒരുക്കിയത്. ജെഡിജെറി ജോഡി സംവിധാനം ചെയ്!ത ചിത്രത്തില്‍ സ്വന്തം പേരില്‍ തന്നെയുള്ള ഒരു ശാസ്ത്രജ്ഞനെയാണ് 52കാരനായ ശരവണന്‍ അവതരിപ്പിക്കുന്നത്. 2015 മിസ് യൂനിവേഴ്‌സ് മത്സരത്തിലെ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന ഉര്‍വശി റൗട്ടേല, ഗീതിക തിവാരി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്.