Social Media
വിജയ് ദേവരകൊണ്ട കമന്റിട്ടില്ലെങ്കില്‍ പരീക്ഷയ്ക്ക് പഠിക്കില്ല; വിദ്യാര്‍ത്ഥികളുടെ പോസ്റ്റിന് മറുപടിയുമായി നടന്‍
വിജയ് ദേവരകൊണ്ട കമന്റിട്ടില്ലെങ്കില്‍ പരീക്ഷയ്ക്ക് പഠിക്കില്ല; വിദ്യാര്‍ത്ഥികളുടെ പോസ്റ്റിന് മറുപടിയുമായി നടന്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവര്കകൊണ്ട. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടന്‍ വിജയ് ദേവരകൊണ്ട കമന്റിടാതെ പരീക്ഷയ്ക്ക് പഠിക്കില്ലെന്ന പോസ്റ്റുമായി വിദ്യാര്‍ത്ഥിനികളായ ആരാധികമാര്‍. ഹര്‍ഷിദ റെഡ്ഡി എനമ്‌ന പ്രൊഫൈലില്‍ നിന്നാണ് രണ്ട് പെണ്‍കുട്ടികള്‍ റീല്‍ ഇട്ടത്. ഈ പെണ്‍കുട്ടികളോടുള്ള വിജയ്‌യുടെ ഇടപെടലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘വിജയ് ദേവരകൊണ്ട ഈ വീഡിയോയില്‍ കമന്റ് ഇട്ടാല്‍ ഞങ്ങള്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കും’ എന്നായിരുന്നു വിദ്യാര്‍ത്ഥിനികള്‍ റീലിനൊപ്പം കുറിച്ചിരിക്കുന്നത്. ഇത് ശ്രദ്ധയില്‍ പെട്ട വിജയ് ദേവരകൊണ്ട പോസ്റ്റിന് കമന്റുമായി എത്തുകയും ചെയ്തു. ‘90% നേടൂ, ഞാന്‍ നിങ്ങളെ കാണും’ എന്നായിരുന്നു വിജയ് ദേവരകൊണ്ടയുടെ മറുപടി.
ഇതോടെ ഈ റീല്‍ വൈറലായി. വിജയ് ദേവരകൊണ്ടയ്ക്ക് ആരാധകരോടുള്ള കരുതലാണ് ഇപ്പോള്‍ വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ പുതിയ ട്രെന്‍ഡ് ആയി മാറിക്കൊണ്ടിരിക്കുന്ന കമന്റ് ആണിത്. നേരത്തെ നെറ്റ്ഫഌക്‌സ് കമന്റ് ഇട്ടില്ലെങ്കില്‍ പരീക്ഷയ്ക്ക് പഠിക്കില്ല എന്ന കമന്റുമായി ചില വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നു.
ഇതോടെ നെറ്റ്ഫഌക്‌സ് മറുപടി നല്‍കിയിരുന്നു. ഇതേ ട്രെന്‍ഡ് ആണ് വിജയ് ദേവരകൊണ്ടയോടും വിദ്യാര്‍ത്ഥിനികള്‍ പരീക്ഷിച്ചത്. അതേസമയം, വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകളാണ് തെന്നിന്ത്യയില്‍ ചൂടുപിടിക്കുന്നത്.
ഫെബ്രുവരി രണ്ടാം വാരത്തില്‍ രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹനിശ്ചയം നടക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ താരങ്ങള്‍ നേരിട്ട് അല്ലാതെ നിഷേധിച്ചിരുന്നു. ‘ഫാമിലി സ്റ്റാര്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് നടന്‍ ഇപ്പോള്‍.