ഫിലിം ഫെയർ അവാർഡ് ബഹിഷ്കരിച്ച നയൻതാരയ്ക്ക് അഭിനന്ദന പ്രവാഹം ..
By
Published on
ഫിലിം ഫെയർ അവാർഡ് ബഹിഷ്കരിച്ച നയൻതാരയ്ക്ക് അഭിനന്ദന പ്രവാഹം ..
തമിഴ് സിനിമ ലോകത്ത് ലേഡി സൂപ്പർസ്റ്റാർ പദവി ലഭിച്ച മലയാളിയാണ് നയൻതാര . അറുപത്തഞ്ചാം ഫിലിം ഫെയർ അവാർഡ്സിൽ അറം സിനിമയിലൂടെ മികച്ച നടിയായി നയൻതാരയെ തിരഞ്ഞെടുത്തിരുന്നു. മികച്ച നടനായി വിജയ് സേതുപതിയും.
താരങ്ങളുടെ നിറ സാന്നിധ്യം കൊണ്ട് ഫിലിം ഫയർ വേദി മനോഹരമായിരുന്നു എങ്കിലും നയൻതാര, വിജയ് സേതുപതി, കാർത്തി എന്നിവർ അവാർഡ് ബഹിഷ്കരിച്ചത് പരിപാടിക്ക് വിള്ളൽ ഏൽപ്പിച്ചിരുന്നു. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കുന്ന താരങ്ങൾക്കു 10 ലക്ഷം രൂപ പ്രതിഫലം നൽകണമെന്നാണ് നടികർ സംഘത്തിന്റെ തീരുമാനം. ഇത് സാമൂഹിക പ്രവർത്തനങ്ങൾക്കായാണ് മാറ്റി വക്കുന്നത്. എന്നാൽ ആ തുക നല്കാത്തതിനാണ് താരങ്ങൾ അവാർഡ് ബഹിഷ്കരിച്ചത്. അതിനു നടികർ സംഘം ഇവർക്ക് നന്ദി അറിയിച്ചു.
nayanthara boycott film fare awards
Continue Reading
You may also like...
Related Topics:65th film fare awards, karthi, Nayanthara, Vijay Sethupathi