ആക്ഷന്‍ വെടികെട്ടുമായി അനീഫ് അദേനി ഇനി നിവിന്‍പോളിയോടൊപ്പം.
By
ആക്ഷന്‍ വെടികെട്ടുമായി അനീഫ് അദേനി ഇനി നിവിന്‍പോളിയോടൊപ്പം.
ഗ്രേറ്റ് ഫാദര്‍ , അബ്രഹാമിന്‍റെ സന്തതികള്‍ ‘ എന്നിങ്ങനെ വെറും രണ്ടു ചിത്രങ്ങള്‍കൊണ്ട് മോളിവുഡ് സിനിമയുടെ ബോക്സോഫീസ് പ്രതീക്ഷയായി മാറിയിരിക്കുകയാണ് ‘അനീഫ് അദേനി’. മമ്മൂട്ടിയുടെ സംഭവ ബഹുലമായ കരിയറിനെ ആദ്യമായി 50കോടി ക്ലബില്‍ കയറ്റികൊണ്ടാണ് അനീഫ് അദേനി എന്ന നവാഗത സംവിധായകന്‍ ആദ്യ ചിത്രത്തിലൂടെ മോളിവുഡ് സിനിമയെ അമ്പരിപ്പിച്ചത്.
രണ്ടാമതായി അനീഫ്അദേനിയുടെ രചനയില്‍ ഷാജി പടൂരിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടിയുടെ കാക്കി വേഷത്തിന്‍റെ ഗാംഭീര്യത്തില്‍ പുറത്തുവന്ന ‘അബ്രഹാമിന്‍റെ സന്തതികള്‍ ‘ ബോക്സോഫീസിനെ ഇളക്കിമറിക്കുകയാണ്.എന്നാല്‍, സംവിധായകനായും രചയിതാവും കഴിവ് തെളിയിച്ച അനീഫ് അദേനിയുടെ അടുത്ത ചിത്രത്തില്‍ നിവിന്‍ പോളിയായിരിക്കും നായകന്‍ എന്നാണ് സൂചന.
നിവിന്‍ പോളിയുടെ കരിയറിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ആക്ഷന്‍ ചിത്രമായിരിക്കും അനീഫ് അദേനി ഒരുക്കുന്നത് എന്നാണ് സിനിമയുടെ പിന്നാമ്പുറങ്ങളില്‍ നിന്നും ലഭിക്കുന്ന വാര്‍ത്ത.
written by ashiq rock
haneef adeni new movie with nivin pauly
