Malayalam
ഷൂട്ടിങ് നേരത്തെ തുടങ്ങിയത് കൊണ്ട് പടം പെട്ടന്ന് റിലീസ് ആയി, തലയില്‍ ആയതാണല്ലേ; നയന്‍താരയ്ക്ക് കുഞ്ഞു പിറന്നതിന് സമ്പൂര്‍ണ്ണ സാക്ഷരതയുള്ള ചില മലയാളികളുടെ കമന്റുകള്‍ ഇങ്ങനെ!
ഷൂട്ടിങ് നേരത്തെ തുടങ്ങിയത് കൊണ്ട് പടം പെട്ടന്ന് റിലീസ് ആയി, തലയില്‍ ആയതാണല്ലേ; നയന്‍താരയ്ക്ക് കുഞ്ഞു പിറന്നതിന് സമ്പൂര്‍ണ്ണ സാക്ഷരതയുള്ള ചില മലയാളികളുടെ കമന്റുകള്‍ ഇങ്ങനെ!
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നയന്‍താര സജീവമല്ലെങ്കിലും വിഘ്‌നേഷ് വളരെ സജീവമാണ്. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു നയന്‍സിനും വിക്കിക്കും കുഞ്ഞ് പിറന്ന വിവരം പുറത്ത് വരുന്നത്. വിഘ്‌നേഷ് തന്നെയാണ് കുഞ്ഞുങ്ങളുടെ ചിത്രമടക്കം പങ്കുവെച്ചത്. വിവാഹം കഴിഞ്ഞു വെറും നാല് മാസത്തിനുള്ളിലാണ് കുഞ്ഞുങ്ങള്‍ ജനിച്ച വിവരം പുറത്തറിയുന്നത്. അതികൊണ്ട് നിരവധി കമന്റുകളാണ് ചിത്രത്തിനും ഇത് സംബന്ധിച്ച വാര്‍ത്തകള്‍ക്ക് താഴെയും വരുന്നത്. പലരും നയന്‍താരയുടെ വിവാഹ സമയത്തിലെ ഫോട്ടോ വരെ പരിശോധന നടത്തുകയും ഇരട്ട കുട്ടികള്‍ ആണെങ്കില്‍ അതിനുള്ള വയറൊന്നും നയന്‍താരയ്ക്ക് വിവാഹ സമയത്തില്‍ ഉണ്ടായിരുന്നില്ലല്ലോ എന്നുള്ളത് അടക്കമാണ് ചര്‍ച്ചകള്‍.
അതില്‍ മലയാളികളുടെ സദാചാര ബോധം തെളിയിക്കുന്ന ചില കമന്റുകള്‍ ഇങ്ങനെയാണ്. ഇതെന്താ പ്ലെ സ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തതോ,വല്ല സാധരണ കാരന്‍ ആയിരുന്നെങ്കില്‍ എന്തോകെ ബഹളം നടന്നേനെ, ഒരു മാസം കൂടി വെയിറ്റ് ചെയ്യ്തിരുന്ന് എങ്കില്‍ ആ കുട്ടികള്‍ക്കു കൂടമായിരുന്നു കല്യാണം, ഗര്‍ഭകാലം വെട്ടിക്കുറച്ച വിവരം ഇതോടെ വിളമ്പരം ചെയ്യുന്നു, ആരാധകരെ ശാന്തരാകുവിന്‍, അപ്പോള്‍ വിഘ്‌നേഷ് പെട്ടു പോയതാണ്, ദയവുചെയ്ത് കല്യാണം കഴിഞ്ഞിട്ട് 2 മാസം ആയിട്ടല്ലേ ഉള്ളൂ 3 മാസം ആയിട്ടല്ലേ ഉള്ളൂ എന്നീ ചോദ്യങ്ങള്‍ ചോദിക്കരുത്. കുട്ടികള്‍ ഉണ്ടാകുന്നത് കല്യാണംകഴിച്ച ദിവസത്തിന്റെ അടിസ്ഥാനത്തിലല്ല, ഷൂട്ടിങ് നേരത്തെ തുടങ്ങിയത് കൊണ്ട് പടം പെട്ടന്ന് റിലീസ് ആയി, പുതിയ സോഫ്റ്റ്‌വെയര്‍ ഇറങ്ങിയോ, തലയില്‍ ആയതാണല്ലേ,
എന്നാല്‍ ഇപ്പോഴിതാ കുട്ടി ജനിച്ചിരിക്കുന്നത് സറോഗസി വഴിയാണ് എന്നുള്ള വിവരങ്ങള്‍ ആണ് ഇപ്പോള്‍ പുറത്തു വരുന്നത്. വാടക ഗര്‍ഭ പാത്രത്തില്‍ കൂടിയാണ് നയന്‍താര അമ്മയായത്. ഇതിനെയാണ് സറോഗസി എന്ന് പറയുന്നത്. പ്രമുഖ താരങ്ങള്‍ മുതല്‍ സാധാരണക്കാരായ ആളുകള്‍ വരെ ഇപ്പോള്‍ വാടക ഗര്‍ഭ പത്രം വഴി കുട്ടികള്‍ക്ക് എന്ന സ്വപ്നം പ്രവര്‍ത്തിക മാക്കുന്നുണ്ട്. നയന്താരയല്ല ആദ്യമായി വാടക ഗര്‍ഭ പാത്രത്തില്‍ കൂടി അമ്മയായ സെലിബ്രിറ്റി. ബോളിവുഡ് താരങ്ങള്‍ ആയ പ്രിയങ്ക ചോപ്രയും പ്രീതി സിന്റ, ശില്പ ഷെട്ടി, സണ്ണി ലീയോണി, തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ അമ്മമാരായ ആളുകള്‍ ആണ്.
ഒരു സ്ത്രീ തന്റെ ഗര്‍ഭപാത്രം ഗര്‍ഭധാരണത്തിനും പ്രസവത്തിനുമായി നല്‍കുക വഴി കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്കോ വ്യക്തിക്കോ കുട്ടികളെ ജനിപ്പിക്കാന്‍ സൌകര്യമൊരുക്കുന്ന സമ്പ്രദായമാണ് സറഗസി അഥവാ വാടക ഗര്‍ഭധാരണം. ധ1പ കുട്ടികളെ ആവശ്യമുള്ള ദമ്പതിമാരുടെ ഇരുവരുടെയുമോ ആരെങ്കിലും ഒരാളുടേതെങ്കിലുമോ ബീജവും അണ്ഡവും തമ്മില്‍ സംയോജിപ്പിച്ച് മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് വളര്‍ത്തി പ്രസവിച്ചശേഷം കൈമാറുന്ന രീതിയാണിത്.
കൃത്രിമ ഗര്‍ഭധാരണ സമ്പ്രദായത്തില്‍, സഹായാധിഷ്ഠിത പ്രത്യൂല്പാദന മാര്‍ഗ്ഗങ്ങളിലൊന്നായി ഈ രീതി ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്നു. സാധാരണയായി ഗര്‍ഭാശയ തകരാര്‍ മൂലമുള്ള വന്ധ്യതയ്ക്ക് പരിഹാരമായിട്ടാണ് ഈ രീതി അവലംബിക്കുന്നത്. ഇത്തരത്തില്‍ ആയിരിക്കും നയന്‍താരയും വിഗ്‌നേഷ് ശിവനും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതെന്നാണ് വിവരം.
വിവാഹ ശേഷം സിനിമകളിലുടെ തിരക്കുകളിലേക്ക് നീങ്ങിയ നയന്‍സ് ഇനി ഒരു ഇടവേള എടുക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അമ്മയാവാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് നടിയുടെ തീരുമാനമെന്നും പുതിയ സിനിമകള്‍ക്കൊന്നും നടി ഒപ്പു വെച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. നേരത്തെ വാടക ഗര്‍ഭപാത്രത്തിലൂടെ നയനും വിഘ്‌നേശും കുഞ്ഞിനെ സ്വീകരിക്കാന്‍ പോവുകയാണെന്ന് റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. എന്നാല്‍ ഇരുവപും ഇതിനോട് പ്രതികരിച്ചിരുന്നില്ല.
വിഘനേശ് ശിവനുമായി നയന്‍സ് ഏഴ് വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ജൂണ്‍ ഒമ്പതിനാണ് ഇരുവരും വിവാഹിതരായത്. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. വിവാഹ ശേഷമുള്ള ഇരുവരുടെയും ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
നയന്‍താര അഭിനയിച്ച നാനും റൗഡി താന്‍ എന്ന സിനിമയുടെ സംവിധായകന്‍ ആയിരുന്നു ഇദ്ദേഹം. നയന്‍താരയെ സംബന്ധിച്ച് കരിയറില്‍ വലിയ ബ്രേക്ക് സമ്മാനിച്ച സിനിമ ആയിരുന്നു ഇത്. മഹാബലിപുരത്ത് വെച്ച് ആഘോഷ പൂര്‍ണമായാണ് നയന്‍താരവിഘനേശ് ശിവന്‍ വിവാഹം നടന്നത്. ബോളിവുഡിലേയും കോളിവുഡിലേയും നടീനടന്മാര്‍ ഒഴുകിയെത്തിയിരുന്നു.
