Malayalam
സിനിമയും നൃത്തവും കഴിഞ്ഞാല്‍ തനിക്ക് ഏറ്റവുമിഷ്ടവുള്ള കാര്യം ഇതാണ്!; തുറന്ന് പറഞ്ഞ് നവ്യ നായര്‍
സിനിമയും നൃത്തവും കഴിഞ്ഞാല്‍ തനിക്ക് ഏറ്റവുമിഷ്ടവുള്ള കാര്യം ഇതാണ്!; തുറന്ന് പറഞ്ഞ് നവ്യ നായര്‍
മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. വിവാഹത്തോടെ സിനിമയില്‍ നിന്ന് നവ്യ ഇടവേളയെടുത്തിരുന്നു. ശേഷം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്.
ശേഷം ചില കന്നട സിനിമകളിലും നവ്യ അഭിനയിച്ചിരുന്നു. ഇപ്പോള്‍ ഒരുത്തീ എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണ് നവ്യാ നായര്‍. വി.കെ.പ്രകാശ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം മികച്ച പ്രതികരണം സ്വന്തമാക്കി തീയറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. 2010ല്‍ ആയിരുന്നു നവ്യയുടെ വിവാഹം. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നവ്യ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സിനിമയും നൃത്തവും കഴിഞ്ഞാല്‍ തനിക്ക് ഏറ്റവുമിഷ്ടവുള്ള കാര്യത്തെ കുറിച്ചാണ് നവ്യ പറയുന്നത്. തനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം യാത്ര ചെയ്യാനാണ് എന്ന് നവ്യ പറയുന്നു. സിനിമയും ഡാന്‍സും കഴിഞ്ഞാല്‍ പ്രിയപ്പെട്ട മൂന്നാമത്തെ കാര്യം സിനിമ കാണല്‍ ആണ്. പിന്നെയുള്ളത് യാത്രയാണ്. യാത്ര ചെയ്യുന്ന ആളാണ്. ഒറ്റക്കും അല്ലാതെയും ഒക്കെ യാത്ര പോകും. എനിക്ക് യാത്ര പോയാല്‍ മതി. ഒറ്റക്കാണോ അല്ലേ എന്നതില്‍ ഒരു നിര്‍ബന്ധവുമില്ല. സ്ഥലം കാണുക എന്നുള്ളത് എന്റെ ഭയങ്കര വീക്ക്‌നെസാണ് എന്നും നവ്യ നായര്‍ പറഞ്ഞു.
മലയാള സിനിമയില്‍ തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട് എന്ന വെളിപ്പെടുത്തലുമായി നടി നവ്യ നായര്‍. തനിക്കെതിരെ അത്തരത്തില്‍ ചിലര്‍ പ്രവര്‍ത്തിച്ചിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഒരു മാധ്യമത്തോട് സംസാരിക്കവേയാണ് തനിക്ക് കരിയറില്‍ നേരിട്ട കാര്യങ്ങള്‍ അവര്‍ തുറന്നുപറഞ്ഞത്.
ഇന്നത്തെ സിനിമയില്‍ അഭിനേതാക്കളുടെ അവസരം നിഷേധിക്കുന്ന പ്രവണതയില്ല എന്നാണ് എനിക്ക് തോന്നുന്നത്. പണ്ട് നായികമാരെ മാറ്റുന്ന പ്രവണത ഉണ്ടായിരുന്നു. എനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ഞാന്‍ വിശദീകരിക്കുന്നില്ല, പക്ഷേ ഉണ്ടായിട്ടുണ്ട്. എനിക്ക് എതിരെ അത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് മറ്റുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. സിനിമയില്‍ മാറ്റി നിര്‍ത്തിയതായിട്ട് ഞാന്‍ അറിഞ്ഞിട്ടുണ്ട്’ എന്നും നവ്യ നായര്‍ പറഞ്ഞു.
ഇപ്പോള്‍ മലയാളം സിനിമയിലെ നായികമാര്‍ പരസ്പരം ഏറെ പിന്തുണയ്ക്കുന്നുണ്ട് എന്നും നവ്യ പറയുന്നു. ‘പഴയ കാലത്തേക്കാള്‍ നായികമാര്‍ പരസ്പരം വളരെയേറെ പിന്തുണ നല്‍കുന്നുണ്ട്. എന്റെ സിനിമയുടെ പുതിയ പോസ്റ്റര്‍ മഞ്ജു ചേച്ചി പ്രേക്ഷകരെ അഭിസംബോധന ചെയ്യുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത് എന്നും നവ്യ പറഞ്ഞിരുന്നു.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പുതിയ വാഹനം സ്വന്തമാക്കിയതും മകന്റെ പിറന്നാള്‍ ആഘോഷമായി കൊണ്ടാടിയതുമെല്ലാം നവ്യ പങ്കുവെച്ചിരുന്നു. ആദ്യം പുതിയ കാര്‍ വാങ്ങിയതിന്റെ സന്തോഷമാണ് നവ്യാ നായര്‍ പങ്കുവെച്ചത്. ആഡംബര വാഹനമായ മിനി കണ്‍ട്രിമാനാണ് നവ്യാ നായര്‍ സ്വന്തമാക്കിയത്. ഫാന്‍സി നമ്പറും നവ്യാ നായര്‍ വാഹനത്തിനായി സ്വന്തമാക്കിയിരുന്നു. ബന്ധുക്കള്‍ക്കൊപ്പം എത്തിയാണ് നവ്യാ നായര്‍ വാഹനം വീട്ടിലേക്ക് കൊണ്ടുപോയത്. മിനി കണ്‍ട്രിമാന്റെ പുതിയ പതിപ്പ് 2021ല്‍ തന്നെയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 40.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഇന്ത്യയില്‍ മികച്ച വില്‍പനയുള്ള കുഞ്ഞന്‍ ആഡംബര വാഹനം കൂടിയാണ് മിനി കണ്‍ട്രിമാന്‍.
നവ്യയുടെ മാതാപിതാക്കള്‍ ചേര്‍ന്നാണ് താരത്തിന് വാഹനത്തിന്റെ താക്കോല്‍ കൈമാറിയത്. വാഹനം വാങ്ങി തൊട്ടടുത്തുള്ള ദിവസങ്ങളില്‍ തന്നെയായിരുന്നു താരത്തിന്റെ ഏക മകന്‍ സായിയുടെ ജന്മദിനാഘോഷവും നടന്നത്. ‘എന്റെ ലോകം… എന്റെ കരുത്ത്… ജന്മദിനാശംസകള്‍ മൈ ബോയ്. മമ്മ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. ഐ ലവ് യൂ മൈ ജാന്‍. എന്റെ ക്രിഷിന് സന്തോഷ ജന്മദിനം’ എന്നാണ് നവ്യ കുറിച്ചത്. മകന്റെ പിറന്നാള്‍ ആഘോഷങ്ങളുടെ വീഡിയോകളും നവ്യാ നായര്‍ പങ്കുവെച്ചിരുന്നു.
വിവാഹശേഷം സിനിമാഭിനയത്തില്‍ നിന്ന് ഇടക്കാലത്ത് വിട്ടുനിന്നുവെങ്കിലും നവ്യ നൃത്തത്തില്‍ ശ്രദ്ധിച്ചിരുന്നു. നൃത്ത പരിപാടികള്‍ കൊണ്ടും ഫോട്ടോ ഷൂട്ടുകള്‍ കൊണ്ടും ലൈംലൈറ്റില്‍ സജീവമായിരുന്നു നവ്യ നായര്‍. സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടമാണ് നവ്യയുടെ ആദ്യ ചിത്രം. ഇഷ്ടത്തില്‍ ദിലീപിന്റെ നായികയായിട്ടായിരുന്നു നവ്യയുടെ സിനിമാരംഗപ്രവേശം. കാവ്യാ മാധവനെപ്പോലെയും മഞ്ജു വാര്യരെപ്പോലെയും ദിലീപിന്റെ ഭാഗ്യനായികയായിരുന്നു നവ്യയും. ഇരുവരും ഒന്നിച്ച കുഞ്ഞിക്കൂനന്‍, കല്യാണരാമന്‍, പാണ്ടിപ്പട എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു. വിവാഹശേഷം സിനിമയില്‍ ഒരു ചെറിയ ഇടവേള എടുത്തെങ്കിലും ഒരുത്തീയിലൂടെ ശക്തമായ തിരിച്ചുവരവാണ് നവ്യ നടത്തിയിരിക്കുന്നത്.
