Malayalam Breaking News
താൻ സീതയായും പ്രേതമായും ദേവിയായും ഇനിയും അഭിനയിക്കും…രാധ രവിയെപ്പോലുള്ളവരെ വളർത്തുന്നത് ഇത്തരക്കാർ-നയൻതാര !!!
താൻ സീതയായും പ്രേതമായും ദേവിയായും ഇനിയും അഭിനയിക്കും…രാധ രവിയെപ്പോലുള്ളവരെ വളർത്തുന്നത് ഇത്തരക്കാർ-നയൻതാര !!!
പൊള്ളാച്ചി പീഡനത്തെ ബിഗ് ബജറ്റ് സിനിമകളുമായി താരതമ്യം ചെയ്യുകയും നയൻതാരയെപ്പറ്റി മോശമായി സംസാരിക്കുകയും ചെയ്ത രാധാരാവിക്ക് മറുപടി നൽകി നയൻതാര. താന്‍ ഇനിയും സീതയായും പ്രേതമായും ദേവിയായും അഭിനയിക്കുമെന്നും രാധാരവി നടത്തിയ പരാമര്‍ശങ്ങളില്‍ ശക്തമായി അപലപിക്കുന്നുവെന്നും നയന്‍താര പറഞ്ഞു.
തന്നേക്കുറിച്ചും സ്ത്രീകളെ കുറിച്ചും രാധാരവി നടത്തിയ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ കേട്ട് സദസിലിരുന്ന് കയ്യടിച്ചവരും ചിരിച്ചവരും ആണ് എന്നെ ഏറെ ഞെട്ടിച്ചത്. ലൈംഗികചുവയുള്ള ഇത്തരം ആളുകളുടെ വാക്കുകളെ പ്രേക്ഷകര്‍ പ്രോത്സാഹിപ്പിക്കുന്നിടത്തോളം കാലാം രാധാരവിയെ പോലെ ഉള്ള സ്ത്രീവിരുദ്ധര്‍ ഇങ്ങനെ തന്നെ തുടരും.
നാട്ടിലെ പൗരന്മാരോടും തന്റെ ആരാധകരോടും ഇത്തരം സ്വഭാവങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നുവെന്ന് നയന്‍താര വ്യക്തമാക്കി. രാധാരവിക്ക് ജന്മം നല്‍കിയതും ഒരു സ്ത്രീയാണെന്ന് ഓര്‍ക്കണമെന്നും തമിഴ്നാട്ടിലെ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം ഇനിയെങ്കിലും സുപ്രീംകോടതി വിധി പ്രകാരം സംഘടനയ്ക്കുള്ളില്‍ പരാതി പരിഹാര സെല്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നയന്‍ തന്റെ വാര്‍ത്താക്കുറിപ്പ് അവസാനിപ്പിക്കുന്ന്ത്.
സംവിധായകനും നയന്‍താരയുടെ കാമുകനുമായ വിഘ്നേഷ് ശിവ, ഗായിക ചിന്മയി. നടിമാരായ രാധിക, വരലക്ഷ്മി തുടങ്ങിയവര്‍ നയന്‍സിന് പിന്തുണയും പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
‘നയന്‍താരയെ രജനികാന്ത്, ശിവാജി ഗണേശന്‍, എം.ജി.ആര്‍ എന്നിവരുമായി താരതമ്യം ചെയ്യരുത്. അവര്‍ മഹാത്മാക്കളാണ്. അവരുടെ വ്യക്തി ജീവിതത്തില്‍ മോശപ്പെട്ട കാര്യങ്ങള്‍ ഒരുപാടുണ്ടായിട്ടും ഇപ്പോഴും അവര്‍ സിനിമയില്‍ നിക്കുന്നു. അതിന് കാരണം, തമിഴ്‌നാട്ടുകാര്‍ പെട്ടന്ന് എല്ലാം മറക്കുന്നു എന്നതാണ്. തമിഴ് സിനിമയില്‍ അവര്‍ പിശാചായി അഭിനയിക്കുന്നു അതേ സമയം തെലുങ്കില്‍ സീതയായും.’
‘കെ.ആര്‍ വിജയെപ്പോലുള്ള നടിമാരെയാണ് സീതയാക്കുന്നത്. അഭിനയിക്കുന്നവരുടെ സ്വഭാവം എന്ത് തന്നെയായാലും ഇന്ന് കുഴപ്പമില്ല, ആര്‍ക്കും ഇവിടെ സീതയാകാം’ – രാധാരവി പറഞ്ഞത്.
nayanthara against radha ravi
