Malayalam Breaking News
“ആ അനുഭവങ്ങൾ എന്നെ ഇപ്പോൾ കാണുന്നത് പോലെ രൂപപ്പെടുത്തി” – നയൻതാര
“ആ അനുഭവങ്ങൾ എന്നെ ഇപ്പോൾ കാണുന്നത് പോലെ രൂപപ്പെടുത്തി” – നയൻതാര
By
“ആ അനുഭവങ്ങൾ എന്നെ ഇപ്പോൾ കാണുന്നത് പോലെ രൂപപ്പെടുത്തി” – നയൻതാര
തെന്നിന്ത്യയുടെ താര റാണിയാണ് നയൻതാര. വൻ പ്രതിഫലം വാങ്ങിയാലും തൊട്ടതൊക്കെയും ഹിറ്റാക്കും നയൻതാര. അത്രക്ക് മികച്ച കഥാ തിരഞ്ഞെടുപ്പും നായകന്മാരെ വെല്ലുന്ന പ്രകടനവുമാണ്. തന്റെ ജീവിതത്തിലെ വിജയത്തിനെ പറ്റി നയൻതാര മനസ് തുറക്കുന്നു.
മറ്റുളളവര്‍ക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവയ്ക്കരുത്. ചുറ്റിനുമുള്ളവര്‍ എന്നും നമ്മള്‍ കാണുന്നതു പോലെയായിരിക്കില്ല നാളെ കാണുക. അതു കൊണ്ട് പുതുമയോടെ വേണം എന്നും സമൂഹത്തെ നോക്കി കാണുവാന്‍. ആരോടും ഒന്നിനോടും പരാതിയില്ല. എന്റെ അനുഭവങ്ങളാണ് ഇപ്പോള്‍ കാണുന്ന എന്നെ രൂപപ്പെടുത്തി എടുത്തത്. അതില്‍ നല്ലതുമുണ്ട് ചീത്തയുമുണ്ടെന്നും താരം പറയുന്നു.
കഥയ്ക്ക് പ്രധാന്യം നോക്കിയാണ് സിനിമ തിരഞ്ഞെടുക്കുന്നത്. ആ തീരുമാനം ശരിയാണെന്ന് സിനിമകളുടെ വിജയത്തില്‍ നിന്ന് തോന്നുന്നുവെന്നും താരം പറഞ്ഞു. കൂടാതെ പുതിയ സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കാനാണ് കൂടുതല്‍ താല്‍പര്യം. കാരണം അവരുടേത് ഫ്രഷ് ഐഡിയായിരിക്കുമെന്നും നയന്‍സ് പറയുന്നു. വന്‍ പ്രതിഫലമാണ് കൈപറ്റുന്നതെങ്കിലും മികച്ച വിജയമാണ് നയന്‍സ് ചിത്രങ്ങള്‍ നേടി കൊടുക്കുന്നത്.
ഏറെ പ്രൈവസി ആഗ്രഹിക്കുന്ന ഒരാളാണ് താന്‍. എന്റെ രഹസ്യങ്ങള്‍ എന്റേതുമാത്രമായി സൂക്ഷിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. മനസ്സിനോട് ഏറെ അടുത്തു നില്‍ക്കുന്ന ക്ഷേത്രമാണ് പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രം. സമയം കിട്ടുമ്പോഴെല്ലാം അവിടെ സന്ദര്‍ശിക്കാറുണ്ടെന്നു നയന്‍സ് വ്യക്തമാക്കി.
nayanthara about her career
