Malayalam Breaking News
പാതിരാത്രിയില്‍ കാമുകിയുടെ മുറിയില്‍ നിന്നും പിടികൂടിയ യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തല്ലിക്കൊന്നു !!

രാത്രിയില്‍ കാമുകിയെ കാണാന്‍ വീട്ടില്‍ എത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അടിച്ചു കൊലപ്പെടുത്തി. ഹരിയാനയിലെ ജഹാജര്‍ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. സുമിത് സിംഗ് എന്ന യുവാവാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ അക്രമത്തില്‍ കൊലപ്പെട്ടത്.
കൃഷിക്ക് വെള്ളം നനയ്ക്കാന്‍ എന്നു പറഞ്ഞാണ് സുമിത് വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ കൃഷിക്ക് വെള്ളം നനച്ചതിനുശേഷം സുമിത് ആരും കാണാതെ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മുറിയില്‍ എത്തിയ സുമിതിനെ വീട്ടുകാര്‍ കാണുകയും മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും സുമിത് നിലവിളിക്കുന്ന ശബ്ദം കേട്ട് അയല്‍ക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും സുമിത് മരിച്ചിരുന്നു.
സുമിതിന്റെ വീട്ടുകാരുടെ പരാതിയില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മാവന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പിതാവ് സജ്ജയ് സിംഗ് ദില്ലി പൊലീസില്‍ നിന്നും റിട്ടയര്‍ ചെയ്‌ത ഉദ്യോഗസ്ഥനാണ്. അറസ്റ്റ് ചെയ്‌ത പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
Boy killed by Lover’s relatives