Actress
നയന്‍താര ഇത്ര സിമ്പിളായിരുന്നോ!, ആഡംബര കാറുകളും പ്രൈവറ്റ് ജെറ്റുമുണ്ടായിട്ടും മക്കള്‍ക്കൊപ്പം ഓട്ടോയില്‍ യാത്ര ചെയ്ത് നയന്‍താര!
നയന്‍താര ഇത്ര സിമ്പിളായിരുന്നോ!, ആഡംബര കാറുകളും പ്രൈവറ്റ് ജെറ്റുമുണ്ടായിട്ടും മക്കള്‍ക്കൊപ്പം ഓട്ടോയില്‍ യാത്ര ചെയ്ത് നയന്‍താര!
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ് ആരാധകരുടെ സ്വന്തം നയന്‍സ്. സിനിമ പോലെ തന്നെ നയന്‍താരയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. താരത്തിന്റെ പ്രണയങ്ങളും വിവാഹവുമൊക്കെ വാര്‍ത്തയായി മാറിയിരുന്നു. 2022 ജൂണ്‍ ഒമ്പതിനായിരുന്നു നയന്‍താര സംവിധായകന്‍ വിഘ്‌നേഷ് ശിവനെ വിവാഹം ചെയ്തത്.
ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇന്ത്യന്‍ സിനിമ ഒന്നാകെ ഒഴുകിയെത്തിയ ആഘോഷമായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ് അഞ്ച് മാസം തികയും മുമ്പാണ് തങ്ങള്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായ സന്തോഷവാര്‍ത്ത താരദമ്പതികള്‍ പങ്കുവെച്ചത്. വാടക ഗര്‍ഭധാരണം വഴിയാണ് നയന്‍താര അമ്മ ആയത്. ഇപ്പോള്‍ സിനിമാ രംഗത്തും ബിസിനസ് രംഗത്തും മുന്നേറുകയാണ് നയന്‍സ്.
ചെന്നൈയിലാണ് നയന്‍താര ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം സെറ്റിലായിരിക്കുന്നത്. ആഘോഷങ്ങള്‍ക്കും മറ്റുമായാണ് കൊച്ചിയില്‍ അമ്മയുടേയും അച്ഛന്റേയും അടുത്തേക്ക് നയന്‍താര എത്താറുള്ളത്. പിതാവ് കുര്യന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ അടുത്തിടെ നയന്‍താര കൊച്ചിയില്‍ വന്നിരുന്നു. കുറച്ച് ദിവസം മുമ്പുള്ള ആ കൊച്ചി സന്ദര്‍ശനത്തിനിടെ നയന്‍താരയുടെ സുഹൃത്തുക്കള്‍ പകര്‍ത്തിയൊരു വീഡിയോ വൈറലാവുകയും ചെയ്തിരുന്നു.
പാതിരാത്രി രവിപുരം തനിഷ്‌കിന് എതിര്‍വശത്തെ ഐസ്‌ക്രീം പാര്‍ലറിന് മുന്നില്‍ കയ്യിലൊരു ഐസ്‌ക്രീം നുണഞ്ഞുകൊണ്ടിരിക്കുന്ന നയന്‍താരയുടെ വീഡിയോയാണ് അന്ന് വൈറലായത്. വീഡിയോ വൈറലായപ്പോള്‍ നയന്‍താര ഇത്ര സിംപിളാണോയെന്ന കമന്റുകളാണ് ഏറെയും വന്നത്. ഇപ്പോഴിതാ വീണ്ടും സിംപ്ലിസിറ്റി കൊണ്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നയന്‍താര. മക്കള്‍ക്കൊപ്പം ഓട്ടോയില്‍ യാത്ര ചെയ്യുന്ന വീഡിയോയാണ് നയന്‍താര പങ്കിട്ടത്.
മാന്റേറ്ററി ഈവ്‌നിങ് ഓട്ടോ െ്രെഡവ് എന്ന് തലക്കെട്ട് നല്‍കിയാണ് നയന്‍താര തന്നെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ മക്കള്‍ക്കൊപ്പമുള്ള ഓട്ടോ യാത്രയുടെ വീഡിയോ പങ്കിട്ടത്. മക്കളായ ഉയിരും ഉലകവും നയന്‍താരയ്‌ക്കൊപ്പം ഉണ്ട്. മക്കളെ മടിയിലിരുത്തി ഓട്ടോ യാത്ര ചെയ്യുന്ന നയന്‍താരയുടെ വീഡിയോ കണ്ട് താരസുന്ദരിയുടെ സിംപ്ലിസിറ്റി തന്നെയാണ് വീണ്ടും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.
ഇത്രത്തോളം പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന താരം ഓട്ടോ യാത്ര ചെയ്യുന്നതുകണ്ട് ചില ആരാധകര്‍ അത്ഭുതപ്പെടുന്നുമുണ്ട്. ചെന്നൈ തെരുവുകളിലൂടെയാണ് നയന്‍താര ഓട്ടോ യാത്ര നടത്തിയതെന്നാണ് വീഡിയോയില്‍ നിന്നും വൈറലായത്. പൊതുവെ വന്‍ താരമൂല്യമുള്ള താരങ്ങള്‍ ഇത്തരത്തില്‍ സാധാരണക്കാരപ്പോലെ ഓട്ടോയിലൊക്കെ യാത്ര ചെയ്യുന്നത് വളരെ വിരളമാണ്.
അതുകൊണ്ട് തന്നെയാണ് നയന്‍താരയുടെ ചില ജീവിതരീതികള്‍ ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. സാധാരണക്കാരുടെ ജീവിതവും മക്കള്‍ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമാകാം താരത്തിന്റെ ഇത്തരം യാത്രകളെന്ന് അഭിപ്രായപ്പെട്ടും ചിലര്‍ എത്തിയിട്ടുണ്ട്. ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും താരമൂല്യമുള്ള നടിയാണ് നയന്‍താര. അതുകൂടാതെ കോടിക്കണക്കിന് രൂപയുടെ ആസ്തിയും ആഡംബര വസതിയും ലക്ഷ്വറി വാഹനങ്ങളുമുണ്ട് കോളിവുഡ് പവര്‍ കപ്പിളായ നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും.
വിവാഹശേഷം കുടുംബത്തിനാണ് നയന്‍താര ഏറ്റവും കൂടുതല്‍ പ്രധാന്യം കൊടുക്കുന്നത്. മക്കള്‍ കൂടി വന്നതോടെ അവര്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതിനാലാണ് നയന്‍താര സന്തോഷം കണ്ടെത്തുന്നത്. അതിനാല്‍ സിനിമകളുടെ കാര്യത്തില്‍ പോലും നയന്‍താര സെലക്ടീവാണ്. മക്കളുടെ കാര്യങ്ങള്‍ മറ്റാരെയും ഏല്‍പ്പിക്കാതെ പറ്റുന്നതെല്ലാം ചെയ്യാന്‍ നയന്‍താര ശ്രമിക്കാറുണ്ട്. കൂടാതെ എവിടെ യാത്ര പോയാലും മക്കളേയും ഒപ്പം കൂട്ടും.
വിഘ്‌നേഷ് ശിവനും അതുപോലെ തന്നെയാണ്. മക്കള്‍ പിറക്കുന്നതിന് മുമ്പുള്ള ജീവിതം എങ്ങനെയായിരുന്നുവെന്ന് ഓര്‍ക്കുന്നുപോലുമില്ലെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ വിഘ്‌നേഷ് ശിവന്‍ പറഞ്ഞത്. കുഞ്ഞുങ്ങള്‍ വളരെ വേഗത്തില്‍ വളരുമെന്നതിനാലാണ് ഈ സമയം നയന്‍സും വിക്കിയും കഴിവതും അവര്‍ക്കൊപ്പം തന്നെ ചിലവഴിക്കുന്നത്. അന്നപൂരണിയാണ് അവസാനമായി തിയേറ്ററുകളിലെത്തിയ നയന്‍താരയുടെ സിനിമ. എസ്. ശശികാന്തിന്റെ ടെസ്റ്റിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നയന്‍താര ഇപ്പോള്‍.
