പ്രേമക്ഷകര്ക്കേറെ സുപരിചിതയാണ് നടി മലൈക്ക അറോറ. ഇപ്പോഴിതാ മകന് അര്‍ഹാനോട് ചാരിത്ര്യശുദ്ധിയെക്കുറിച്ച് സംസാരിച്ച നടി മലൈക്ക അറോറയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍. അര്‍ഹാന്റെ ‘ഡമ്പ് ബിരിയാണി’ എന്ന പോഡ്കാസ്റ്റ് ഷോക്കിടയിലാണ് സംഭവം. ഷോയുടെ ടീസര്‍ അര്ഹാന് പങ്കുവച്ചതോടെയാണ് വിമര്‍ശനങ്ങളും ഉയര്‍ന്നത്.
വൈറലാകുന്ന വീഡിയോയില്‍ മകനായ അര്‍ഹാനോട് എപ്പോഴാണ് നിന്റെ ചാരിത്ര്യശുദ്ധി നഷ്ടപ്പെട്ടതെന്നാണ് മലൈക ചോദിച്ചത്. മറുപടിയായി അര്ഹാന് വൗ! എന്നു പറയുന്നതും വീഡിയോയില്‍ കാണാം. അമ്മ എപ്പോഴാണ് കല്യാണം കഴിക്കുന്നതെന്ന് മകന് ഒടുവില്‍ ചോദിക്കുന്നുമുണ്ട്.
പ്രമോ വീഡിയോ വൈറലായതോടെമലൈക്കയ്ക്ക് എതിരെ നിരവധി പേരാണ് കമന്റിട്ടിരിക്കുന്നത്. എന്ത് തരംതാഴ്ന്ന ഷോയാണിത്, ഒരു അമ്മ മകനോട് ചോദിക്കേണ്ടതാണോ ഇതൊക്കെ! എന്നിങ്ങനെയുള്ള നിരവധി കമന്റുകളാണ് വീഡിയോയില്‍ നിറയുന്നത്.
ആദ്യ ഭര്‍ത്താവ് അര്‍ബാസ് ഖാനില്‍ മലൈകയ്ക്ക് ജനിച്ച മകനാണ് അര്ഹാന്. അര്‍ബാസ് മറ്റൊരു വിവാഹം കഴിച്ചെങ്കിലും മലൈക ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. നടന് അര്ജുന് കപൂറുമായി വര്‍ഷങ്ങളായി പ്രണയത്തിലാണ് നടി.
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് പ്രഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന ചിത്രം ലോകമെമ്പാടും മാർച്ച് ഇരുപത്തി...