Malayalam
നയന്‍താരയും വിഘ്നേഷും വേര്‍പിരിയും! ഞെട്ടിച്ച് ജ്യോത്സ്യന്റെ പ്രവചനം
നയന്‍താരയും വിഘ്നേഷും വേര്‍പിരിയും! ഞെട്ടിച്ച് ജ്യോത്സ്യന്റെ പ്രവചനം
തെന്നിന്ത്യന്‍ സിനിമാ താരങ്ങളെക്കുറിച്ച് പ്രവചനം നടത്തി വാര്‍ത്താ പ്രാധാന്യം നേടുന്ന ജ്യോത്സ്യനാണ് വേണു സ്വാമി. പ്രഭാസ്, രശ്മിക മന്ദാന, സമാന്ത തുടങ്ങിയവരെക്കുറിച്ചെല്ലാം വേണു സ്വാമി പ്രവചനം നടത്തിയിട്ടുണ്ട്. പലപ്പോഴും താരങ്ങളുടെ ആരാധകര്‍ വേണു സ്വാമിക്കെതിരെ രംഗത്ത് വരാറുണ്ട്. പ്രത്യേകിച്ചും നടന് പ്രഭാസിന്റെ ആരാധകരാണ് ജ്യോത്സ്യനെതിരെ സംസാരിക്കാറ്. പ്രഭാസിന് കരിയറില്‍ വീഴ്ച സംഭവിക്കുമെന്നും ഇനി തിരിച്ച് വരവ് സാധിക്കില്ലെന്നും വേണു സ്വാമി പ്രവചിച്ചു.
നടന് വിവാഹയോഗം ഇല്ലെന്നും അടുത്തിടെ ഇദ്ദേഹം പ്രവചിച്ചു. ആരാധകരുടെ രൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടെങ്കിലും ഇതൊന്നും വേണു സ്വാമി കാര്യമാക്കുന്നില്ല. സമാന്തനാഗ ചൈതന്യ വിവാഹ മോചനത്തിന് ശേഷമാണ് വേണു സ്വാമി ടോളിവുഡില്‍ കൂടുതല്‍ വാര്‍ത്താ പ്രാധാന്യം നേടുന്നത്. ഇരുവരും വിവാഹമോചിതരാകുമെന്ന് വേണു സ്വാമി നേരത്തെ പ്രവചിച്ചിരുന്നു. ഇപ്പോഴിതാ നയന്‍താരയെക്കുറിച്ച് വേണു സ്വാമി നടത്തിയ പ്രവചനമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
ഭര്‍ത്താവ് വിഘ്നേശ് ശിവനുമായി നയന്‍താര പിരിയുമെന്നാണ് വേണു സ്വാമി പറയുന്നത്. നയന്‍താര വിഘ്നേശ് ശിവന് ബന്ധത്തെക്കുറിച്ച് വേണു സ്വാമി നടത്തിയ പ്രവചനങ്ങളെല്ലാം സത്യമായിക്കൊണ്ടിരിക്കുകയാണെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിന് ശേഷം ഇവരുടെ ജീവിതത്തില്‍ പ്രശ്നങ്ങളായിരിക്കുമെന്ന് വേണു സ്വാമി പ്രവചിച്ചിരുന്നു.
സ്വാമിയുടെ പ്രവചനം പോലെ തന്നെയാണ് വിവാഹ ശേഷം സംഭവിച്ചത്. വിവാഹം കഴിഞ്ഞ് അന്ന് മുതല്‍ ദമ്പതികള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത് ഒന്നിന് പുറകെ ഒന്നായി വരുന്ന പ്രശ്നങ്ങളാണ്. വിവാഹം ചെയ്ത ശേഷം തിരുപ്പതി ക്ഷേത്രത്തില്‍ പോയപ്പോഴായിരുന്നു ആദ്യ വിവാദം. ക്ഷേത്രാങ്കണത്തില്‍ നടി ചെരുപ്പ് ധരിച്ചെത്തിയെന്ന് പരാതി വന്നു. ഫോട്ടോഗ്രാഫര്‍മാരുടെ സാന്നിധ്യവും പ്രശ്നമായി. ഒടുവില്‍ ക്ഷമാപണം നടത്തിക്കൊണ്ട് താര ദമ്പതികള്‍ക്ക് പ്രസ്താവനയിറക്കേണ്ടി വന്നു.
വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളെ സ്വീകരിച്ചതായിരുന്നു അടുത്ത വിവാദം. വാടക ഗര്‍ഭധാരണത്തിന്റെ ചട്ടങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ തമിഴ്നാട് ആരോഗ്യമന്ത്രാലയം അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത് വിവാദം ചൂ!ടുപിടിപ്പിച്ചു. എന്നാല്‍ കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ ഈ വിവാദം അവസാനിച്ചു. അന്വേഷണത്തില്‍ ചട്ട ലംഘനം നടന്നില്ലെന്ന് വ്യക്തമായി. എന്നാല്‍ സറൊഗസിയുടെ പേരില്‍ നയന്‍താരയ്ക്കെതിരെ ഇപ്പോഴും സൈബര്‍ അധിക്ഷേങ്ങള്‍ വരാറുണ്ട്.
ഇതിന് ശേഷം വന്ന പ്രശ്നം വിഘ്നേശിന്റെ കരിയറുമായി ബന്ധപ്പെട്ടായിരുന്നു. അജിത്തിനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്നു വിഘ്നേശ് ശിവന്. എന്നാല്‍ തന്റെ സ്വപ്നമായ പ്രൊജക്ടില്‍ നിന്നും വിഘ്നേശിനെ മാറ്റി. വിഘ്നേശിന്റെ കഥയില്‍ പ്രൊഡക്ഷന്‍ കമ്പനിക്ക് അതൃപ്തി തോന്നിയതോടെയാണ് ഇദ്ദേഹത്തെ സംവിധാന സ്ഥാനത്ത് നിന്ന് മാറ്റിയത്. വാര്‍ത്ത പുറത്ത് വന്നതോടെ കോളിവുഡില്‍ ഇത് വലിയ ചര്‍ച്ചയായി.
ഒടുവില്‍ മറ്റൊരു പ്രൊജക്ടിലേക്ക് ശ്രദ്ധ കൊടുത്തപ്പോള്‍ അവിടെയും പ്രശ്നങ്ങള്‍. പ്രദീപ് രംഗനാഥനെ നായകനാക്കി എല്‍ഐസി എന്ന സിനിമ വിഘ്നേശ് പ്രഖ്യാപിച്ചു. എന്നാല്‍ എല്‍ഐസി എന്ന പേര് താന്‍ മുമ്പേ രജിസ്റ്റര്‍ ചെയ്തതാണെന്ന് വാദിച്ച് മറ്റൊരു സംവിധായകന് രംഗത്ത് വന്നു. ലൗ ഇന്‍ഷുറന്‍സ് കമ്പനി എന്നാണ് വിഘ്നേശിന്റെ സിനിമയുടെ പേരിന്റെ പൂര്‍ണ രൂപം.
പേര് മാറ്റണമെന്ന ആവശ്യവുമായി ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയും രംഗത്ത് വന്നു. ഇതിനെല്ലാം പുറമെ കഴിഞ്ഞ ദിവസമാണ് നയന്‍താരയുടെ പുതിയ ചിത്രം അന്നപൂരാണി വിവാദത്തിലായത്. സിനിമയിലെ ചില ഡയലോഗുകളും സീനുകളും മതവികാരം എന്നാണ് ആരോപണം. വിവാദത്തെ തുടര്‍ന്ന് സിനിമ നെറ്റ്ഫ്ലിക്സ് നീക്കുകയും ചെയ്തു.
അടുത്തിടെ നയന്‍താര വിഘ്നേശിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘എല്ലാ ആണിന് പിന്നിലും ഒരു സ്ത്രീയുണ്ടാകുമെന്നാണ് നമ്മള് കേള്‍ക്കാറ്. പക്ഷെ ഇന്ന് വിജയിക്കുന്ന, സന്തോഷകരമായിരിക്കുന്ന എല്ലാ സ്ത്രീകള്‍ക്ക് പിന്നിലും തീര്‍ച്ചയായും ഒരു പുരുഷനുണ്ട്. സിനിമ ഞാന്‍ ഒരുപാട് വര്‍ഷങ്ങളായി ചെയ്യുന്നതാണ്. അതിനിടെയിലാണ് ഞാന്‍ ഭര്‍ത്താവിനെ കണ്ടത്. കല്യാണം കഴിച്ചു. എന്ന് മുതല്‍ അദ്ദേഹത്തെ കണ്ടോ അന്ന് മുതല്‍ ഇനിയും വലിയ കാര്യങ്ങള്‍ ചെയ്യണമെന്നാണ് പറഞ്ഞ് തന്നിട്ടുള്ളത്. ഒരിക്കല്‍ പോലും എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് ഒരിക്കല്‍ പോലും ചോദിച്ചിട്ടില്ല’
‘മുമ്പ് ഞാന്‍ വിചാരിച്ചത് ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചില്ലെങ്കില്‍ അത് വലിയ കാര്യമാണെന്നാണ്. എന്നാല്‍ അതിലുപരി നിങ്ങള്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നില്ല, നിങ്ങള്‍ക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്ന് പറയുന്ന ആളാണ് അദ്ദേഹം. ഒരു വേദിയിലും ഇക്കാര്യം ഞാന്‍ പറഞ്ഞിട്ടില്ല. അതിനുള്ള സന്ദര്‍ഭം ലഭിച്ചില്ല. പക്ഷെ നിങ്ങളെ എനിക്കെന്റെ കുടുംബം പോലെ തോന്നുന്നു,’ എന്നുമാണ് നയന്‍താര പറഞ്ഞത്.
