Connect with us

സ്വാസികയ്ക്ക് വിവാഹം; ചെക്കന് നീന്തൽ അറിയുമോ ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വാസിക!!!

Malayalam

സ്വാസികയ്ക്ക് വിവാഹം; ചെക്കന് നീന്തൽ അറിയുമോ ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വാസിക!!!

സ്വാസികയ്ക്ക് വിവാഹം; ചെക്കന് നീന്തൽ അറിയുമോ ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വാസിക!!!

ടെലിവിഷനിൽ നിന്നും ബിഗ് സ്ക്രീനിലേക്കെത്തി വിജയം കൈവരിച്ച താരങ്ങൾ കുറവാണ്. സീരിയൽ താരങ്ങളെന്ന് പറഞ്ഞ് മാറ്റി നിർത്തുന്ന പ്രവണതയും സിനിമാ രംഗത്തുണ്ട്. നേരത്തെ പല താരങ്ങളും ഇതേപറ്റി സംസാരിച്ചിരുന്നു. എന്നാൽ ഇത്തരം മുൻ ധാരണകളെയും പ്രതിബന്ധങ്ങളെയും എല്ലാം മറികടന്ന് സിനിമാ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടിയാണ് സ്വാസിക. സീത എന്ന സീരിയലിലൂടെ ജനപ്രീതി ആർജിച്ച സ്വാസിക അതിന് മുമ്പ് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും പ്രേക്ഷകർക്ക് സുപരിചിത ആയത് ഈ സീരിയലിലൂടെ ആണ്. പിന്നീട് സഹനടി വേഷങ്ങളിൽ ഇട്ടിമാണി, പൊറിഞ്ച് മറിയം ജോസ് തുടങ്ങിയ സിനിമകളിലും സ്വാസിക അഭിനയിച്ചു. എന്നാൽ 2022 ൽ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രം സ്വാസികയായിരുന്നു. ചതുരം എന്ന സിനിമയിലൂടെ കരിയർ ഗ്രാഫ് മാറി മറഞ്ഞ സ്വാസികയ്ക്ക് സിനിമാ രംഗത്ത് തിരക്കേറുകയാണ്. ആദ്യമായാണ് ഒരു സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ സ്വാസിക അവതരിപ്പിക്കുന്നത്.

നെക്സ്റ്റ് ഡോർ ഗേൾ ഇമേജിൽ അറിയപ്പെട്ട സ്വാസിക ചതുരത്തിൽ അതീവ ഗ്ലാമറസയായാണ് എത്തിയത്. നടിക്ക് ഇതിന്റെ പേരിൽ പ്രശംസകളും കുറ്റപ്പെടുത്തലുകളും ഒരുപോലെ വന്നു. ചതുരത്തിലെ സ്വാസികയുടെ പ്രകടനം നിരൂപക പ്രശംസയും നേടി. സോഷ്യൽ മീഡിയയിൽ സ്വാസിക അടുത്ത കാലത്ത് ചർച്ചയായത് അഭിമുഖങ്ങളിലെ പരാമർശങ്ങൾ കാരണമാണ്. സിനിമാ രംഗത്തെ സ്ത്രീ സുരക്ഷയെക്കുറിച്ച് സ്വാസിക പങ്കുവെച്ച അഭിപ്രായങ്ങൾ വിമർശിക്കപ്പെട്ടു. നടിയുടെ വാദങ്ങൾ സ്ത്രീ വിരുദ്ധമാണെന്നായിരുന്നു വിമർശനം. എന്റെ അഭിപ്രായത്തിൽ നിന്നും പിന്നോട്ട് പോകാൻ സ്വാസിക തയ്യാറായില്ല.  സ്വാസികയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ‘വിവേകാനന്ദൻ വൈറലാണ്. ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിലെ നായകൻ. സിനിമയുടെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് സ്വാസികയിപ്പോൾ.

ഇപ്പോഴിതാ സ്വാസിക വിവാഹത്തെ പാട്ടി സ്വാസിക പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വിവാഹം വൈകാതെ നടന്നേക്കുമെന്ന സൂചനയാണ് സ്വാസിക നൽകുന്നത്. ഇന്ത്യൻ സിനിമാ ഗാലറിയുമായുള്ള അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. തനിക്ക് വിവാഹം കഴിച്ച് ജീവിക്കാനാണ് ആഗ്രഹമെന്ന് സ്വാസിക പറയുന്നു. കല്യാണം എന്തായാലും കഴിക്കണം. എനിക്കതിൽ നിർബന്ധമുണ്ട്. കല്യാണം കഴിക്കാൻ ഭയങ്കര ഇഷ്ടമാണ്. കൂടെ എന്റെയാെരാൾ വേണം. കല്യാണത്തെ എതിർക്കുകയോ പേടിക്കുകയോ ചെയ്യുന്ന ആളല്ല ഞാൻ. കല്യാണത്തിന് പേടിയാണെന്ന് എന്റെ സുഹൃത്തുക്കളൊക്കെ പറയും. പക്ഷെ എനിക്കൊരു പേടിയുമില്ല. കല്യാണത്തിന്റെ കാര്യങ്ങൾ നടക്കുന്നുണ്ട്. അറേഞ്ച്ഡ് മാര്യേജ് അല്ല. ലവ് മാര്യേജ് ആണ് എന്നും സ്വാസിക പറഞ്ഞു.

ലിവിംഗ് ടുഗെദറിനോട് താൽപര്യമില്ല. എനിക്ക് എന്റെ അച്ഛനും അമ്മയും കല്യാണം കഴിച്ചത് പോലെ തന്നെ ചെയ്യണം. എന്റെ അമ്മൂമ്മ കല്യാണം കഴിച്ച രീതി അടിപൊളിയാണ്. രാത്രി കാലങ്ങളിലായിരിക്കും. ചെക്കൻ അക്കരെയായിരിക്കും. അപ്പൂപ്പൻ പുഴ കടന്ന് വരുമ്പോൾ അമ്മൂമ്മ നിലവിളക്ക് പിടിച്ച് കാത്തിരുന്നു. പണ്ട് നായർ തറവാ‌ടുകളിൽ അങ്ങനെയാണ് വിവാഹം ന‌‌‌ടന്നിരുന്നത്. ഇപ്പോൾ അങ്ങനെ വിവാഹമില്ല പക്ഷെ ഈ രീതിയിൽ വിവാഹം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നും സ്വാസിക വ്യക്തമാക്കി. മൂവാറ്റുപുഴ കടന്ന് അദ്ദേഹം വരണം. ചെക്കന് നീന്തൽ അറിയുമോ എന്ന് ചോദിച്ചപ്പോൾ അതെയെന്നായിരുന്നു ചിരിച്ച് കൊണ്ട് സ്വാസികയുടെ മറുപടി. വിവാഹം കഴിഞ്ഞാലും അഭിനയിക്കാൻ താൽപര്യമുണ്ട്. പക്ഷെ ആളുകൾ ഇനി വിളിക്കുമോ ഇല്ലയോ എന്നത് അറിയില്ലെന്നും സ്വാസിക ചൂണ്ടിക്കാട്ടി. നേരത്തെയും വിവാഹ സങ്കൽപ്പത്തെക്കുറിച്ച് സ്വാസിക സംസാരിച്ചിട്ടുണ്ട്. ഭർത്താവിന്റെ കാല് തൊട്ട് വണങ്ങുന്ന ഭാര്യയാകാനാണ് തനിക്കിഷ്ടമെന്നും വിവാഹശേഷം ഭർത്താവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കാനാണ് താൽപര്യമെന്നും സ്വാസിക പറഞ്ഞു.  
ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി കമൽ ഒരുക്കുന്ന ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയാണ് ഇനി വരാനിരിക്കുന്ന ചിത്രം. ഈ ചിത്രം ജനുവരി 19ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. നെടിയത്ത് പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

ഏറെ നായികാപ്രാധാന്യം കൂടിയുള്ള ചിത്രമാണ് ഇത്. സ്വാസിക, ഗ്രേസ് ആന്റണി, മെറീന മൈക്കിൾ, ആദ്യാ, അനുഷാ മോഹൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ജോണി ആന്റണി, മാലാ പാർവതി, മഞ്ജു പിള്ള, നീന കുറുപ്പ്, സിദ്ധാർഥ് ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ്‌ വേലായുധനും എഡിറ്റിങ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു. 

More in Malayalam

Trending